LIMA WORLD LIBRARY

വനിത കമ്മീഷൻ മാത്രമല്ല മാറേണ്ടത് – കാരൂർ സോമൻ (ലണ്ടൻ)

“എന്റെ പാർട്ടി, എന്റെ കോടതി എന്റെ പൊലീസ് എന്നെ ഒരാൾ പീഡിപ്പിച്ചാൽ എന്റെ പാർട്ടിക്ക് പരാതി കൊടുക്കും”  എന്നൊക്കെ ഒരു വനിത കമ്മീഷൻ പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇപ്പോഴും ഒരു പാർട്ടിയുടെ ആധിപത്യത്തിൽ നിന്നും നമ്മുടെ വനിത കമ്മീഷൺ സ്വതന്ത്രമായിട്ടില്ല.    വ്യക്തിപരമായ താല്പര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ഒളിഞ്ഞോ തെളിഞ്ഞോ സ്ത്രീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വനിത കമ്മീഷനിൽ നിന്നുണ്ടായത്.    ഇങ്ങനെ കൊടിയുടെ നിറം നോക്കി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പുതുപോഷണമേകി ഭാഷയെ – […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-11

അധ്യായം-11 കണ്ണോത്ത് മനയുടെ പടിപ്പുരയിറങ്ങി കാറില്‍ കയറിയിരുന്ന രവിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു. സൂര്യദേവന്‍ തിരുമേനിയില്‍ നിന്നുമറിഞ്ഞ വിവരങ്ങള്‍ അയാളെയാകെ പിടിച്ചുലച്ചിരുന്നു. പ്രത്യേകിച്ച്, ദേവുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ അയാളുടെ മനസ്സ് തന്നെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയിരുന്നു. തിരുമേനി പിന്നീട് പറഞ്ഞതൊന്നും അയാളുടെ ചെവിയില്‍ വ്യക്തമായൊട്ട് പതിഞ്ഞതുമില്ല. മറ്റേതോ ലോകത്തിരുന്ന് തിരുമേനി സംസാരിക്കുന്നു എന്നേ അയാള്‍ക്ക് തോന്നിയിരുന്നുള്ളൂ. ഊര്‍ജ്ജസ്വലനായി മനയുടെ പടികള്‍ കയറി പോയ ആ മനുഷ്യന് മടങ്ങി വന്നപ്പോള്‍ മന്ദത ബാധിച്ചതുപോലൊരു തോന്നല്‍. രവി കണ്ണുകളിറുക്കി ടച്ച് […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-10

അധ്യായം-10 ‘രവിശങ്കര്‍…’ അലിവോടെ സൂര്യദേവന്‍ തിരുമേനി രവിയെ വിളിച്ചു. ‘ഞാന്‍ നേരത്തെതന്നെ പറഞ്ഞിരുന്നല്ലോ കുട്ടിയെപ്പറ്റി ശങ്ക വേണ്ട. രേവതിനാളില്‍ ശുക്രദശയില്‍ ജനിച്ചതിനാല്‍ അതീവഭാഗ്യശാലിയും പ്രതാപിയുമായിരിക്കും. കുട്ടിയുടെ ഇടത് കയ്യില്‍ ഒരു വെളുത്ത മറുകില്ലേ?’ തിരുമേനി ചോദിച്ചപ്പോള്‍ ദേവുവിന്റെ ഇടത് കൈമുട്ടിനു താഴെയായി കേരളത്തിന്റെ ആകൃതിയില്‍, നീളത്തില്‍ ഒരു വെളുത്തപാണ്ടുള്ളത് രവിയ്‌ക്കോര്‍മ്മ വന്നു. തിരുമേനിയുടെ അഗാധപാണ്ഡിത്യത്തിലും ശക്തിയിലും അയാള്‍ക്ക് തികഞ്ഞ മതിപ്പും തോന്നി. ‘ഉവ്വ്, ഒരു വെളുത്തപാണ്ട് പോലെ, ജന്മനാ ഉള്ളത്. അവള്‍ ജനിച്ച ദിവസം തന്നെ അവിടെ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-9

അധ്യായം-9 പിറ്റേന്ന് രാവിലെ കണ്ണോത്ത് മനയിലേക്ക് യാത്രയാവും മുന്‍പ് വാര്യരെ കണ്ട് യാത്ര പറയാന്‍ രവി മുറിയിലേക്ക് ചെന്നു. വിവരം പറഞ്ഞതും ഭയചകിതനായി വിളറിവെളുത്ത ആ മനുഷ്യന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുന്നത് രവി തിരിച്ചറിഞ്ഞു. ഉമ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും കാര്യങ്ങള്‍ വിശദമായി അറിയാതെ അവളെ കൂടെകൂട്ടുന്നതില്‍ അയാള്‍ക്ക് താല്‍പര്യം തോന്നിയില്ല. ഇരുപത്തിരണ്ട് കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് രവി കണ്ണോത്ത് മനയുടെ പടിപ്പുരയിലെത്തി. കാറില്‍ നിന്നിറങ്ങി പടിപ്പുരയും കടന്ന് അയാള്‍ മുന്നോട്ടു നീങ്ങി. ചെമ്പരത്തിയും ഔഷധസസ്യങ്ങളും […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം- 8

അധ്യായം- 8 അപ്രതീക്ഷിതമായി കണ്മുന്നില്‍ വന്നു തന്നെ അസ്വസ്ഥനാക്കുന്ന ആ രൂപത്തോട് ഭയമുണ്ടെങ്കിലും എന്തുകൊണ്ടോ ഒരു പ്രതിപത്തി രവിക്ക് തോന്നിത്തുടങ്ങി. തന്നില്‍ നിന്നും അതെന്തോ സഹായമഭ്യര്‍ത്ഥിക്കും പോലെ… എവിടെയോ എന്തോ ദുരൂഹതയുണ്ട്. അതിന്റെ ചുരുളഴിക്കാനുള്ള നിയോഗം ഒരുപക്ഷേ തന്റേതാവണം. രവിയുടെ മനസ് മന്ത്രിച്ചു. ഇരുവശവും നെല്‍ച്ചെടികള്‍ നിറഞ്ഞ വരമ്പിലൂടെ അയാള്‍ വാര്യത്തേയ്ക്ക് നടന്നു. കൊയ്ത്തിനു പാകമായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കാറ്റിലിളകുന്നത് കാണാന്‍ നല്ല ഭംഗി. എവിടെപ്പോയി എന്ന് ഉമ ചോദിച്ചാല്‍ മനയ്ക്കല്‍ പോയ കാര്യം പറയണോ? കുഞ്ഞാത്തോലിനെ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-7

അധ്യായം-7 മുന്നില്‍ കണ്ട രൂപത്തെ രവി വീണ്ടും വീണ്ടും നോക്കി. പതിനാറു വര്‍ഷം മുന്‍പൊരിക്കല്‍ കണ്ടപ്പോള്‍ പരിചയപ്പെട്ട ഓജസ്സും തേജസ്സും നിറഞ്ഞ ഇരുപത്തിനാലുകാരന്‍ വിനയന്റെ രൂപവുമായി തട്ടിക്കിഴിക്കുമ്പോള്‍ ഈ വിരൂപതയെ ഉള്‍ക്കൊള്ളാന്‍ രവിക്കെന്നല്ല ആര്‍ക്കും കഴിയില്ല. വിളറിവെളുത്ത ശരീരവും നിര്‍വികാരത നിറഞ്ഞ കണ്ണുകളും ഒരു മൃതശരീരത്തെ ഓര്‍മിപ്പിക്കുന്നവയായിരുന്നു. ഊന്നുവടിയില്‍ താങ്ങിനിര്‍ത്തിയിരുന്ന അയാളുടെ കൈപ്പടം വിറച്ചുകൊണ്ടിരുന്നു. ആ കണ്ണുകളിലെ ചോദ്യഭാവമറിഞ്ഞു രവി സ്വയം പരിചയപ്പെടുത്തി. വാര്യത്തെ ഉമയുടെ ഭര്‍ത്താവ് എന്ന് കേട്ടപ്പോള്‍ കൊച്ചുതിരുമേനിയുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവമാറ്റം രവി […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-6

അധ്യായം-6 അതിശക്തമായി ആടിയുലഞ്ഞ കരിമ്പനത്തലപ്പുകള്‍ അതിവേഗം ശാന്തമായത് രവിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അയാള്‍ ഏകദേശം ഒരു കിലോമീറ്റര്‍ മുന്നില്‍ നടന്നകലുന്ന ആ സ്ത്രീരൂപത്തിന്റെ ഒപ്പം നടന്നെത്താനുള്ള തിടുക്കത്തില്‍ അതിവേഗം നടന്നു. ഇരുവശവും പടര്‍ന്നു കയറിയ വള്ളിച്ചെടികള്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചെങ്കിലും മുന്നോട്ടു പോകാനുള്ള ഉള്‍പ്രേരണ അയാളുടെ നടത്തത്തിനു ഗതി കൂട്ടി. അതറിഞ്ഞെന്ന മട്ടില്‍ ആ സ്ത്രീ തിരിഞ്ഞൊന്നു നോക്കി. ഏതാണ്ട് അതേ നിമിഷത്തില്‍ ഒരു കരിമ്പൂച്ച എവിടെനിന്നോ മുരണ്ട് കൊണ്ട് ഇടവഴിയിലേക്ക് ചാടിവീണു. ഒന്ന് പകച്ചെങ്കിലും അത് കാര്യമാക്കാതെ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-5

അധ്യായം-5 മിന്നായം പോലെ പ്രത്യക്ഷപ്പെട്ട്, ഒരു നിമിഷാര്‍ദ്ധത്തില്‍ മറഞ്ഞ് പോയ ആ രൂപത്തെ രവി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അയാള്‍ കണ്ണുകള്‍ തിരുമ്മി ആ ഭാഗത്തേക്ക് വീണ്ടും വീണ്ടും നോക്കി. പുലര്‍വെയിലില്‍ തിളങ്ങി നില്‍ക്കുന്ന കരിമ്പന തലപ്പുകള്‍. താന്‍ നേരത്തെ കണ്ടത് സത്യമോ മിഥ്യയോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത മൗഢ്യത്തില്‍ രവി വിഷണ്ണനായി. പാടം കടന്ന് കോയിക്കല്‍ മനയ്ക്കലൊന്ന് പോകുവാനുള്ള ഉല്‍ക്കടമായ ആഗ്രഹം അയാളുടെ മനസ്സില്‍ ഉണ്ടായി. ഉമയെ കൂട്ടിനു വിളിച്ചാലോ എന്നോര്‍ത്തെങ്കിലും ഒടുവില്‍ ആരും അറിയാതെ അവിടെ പോയി […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-4

അധ്യായം-4 എന്തു കൊണ്ടാണു ദേവുവില്‍ ഇത്തരമൊരു ഭാവമാറ്റമുണ്ടാവുന്നതെന്നു രവി ആലോചിച്ചു. പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുള്ള പ്രേതകഥകളിലൊന്നും അഭ്യസ്തവിദ്യനായ അയാള്‍ക്കത്ര വിശ്വാസം പോര. പക്ഷേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണഗര്‍ഭിണി ആയിരുന്ന കുഞ്ഞാത്തോല്‍ ഒരപകടത്തില്‍ മരണപ്പെട്ടതിനു ശേഷം ഏഴുകടലുകള്‍ക്കപ്പുറം ഉമയിലും ചില സ്വഭാവ വ്യതിയാനങ്ങള്‍ വന്നിരുന്നത് അയാളോര്‍ത്തു. ‘ഹോര്‍മ്മോണല്‍ ഇംബാലന്‍സ്’ എന്ന് പറഞ്ഞ് അമേരിക്കന്‍ ഡോക്ടഴ്‌സ് അതു നിസ്സാരമാക്കിയപ്പോഴും സൂക്ഷിക്കണമെന്ന് പറഞ്ഞു വാര്യര്‍ ആധി പൂണ്ടത് രവിക്കറിയാം. അമ്മയില്ലാത്ത മകളെപറ്റിയുള്ള അച്ഛന്റെ അമിത ഉല്‍കണ്ഠ എന്നേ അന്ന് തോന്നിയിരുന്നുള്ളൂ. പക്ഷേ, […]

കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്

ആകാശക്കോട്ടകളില്‍ നിന്നു വിമാനം കേരളത്തിന്‍റെ മണത്തിലേക്ക് ഊളിയിട്ടു. പിറന്ന നാടിന്‍റെ പച്ചപ്പില്‍ സൂസന്‍റെ മനം കുളിര്‍ത്തു. പുറത്തു കോരിച്ചൊരിയുന്ന മഴ. പ്രകൃതി ഇരുള്‍മൂടിനിന്നു. സൂസനും കുഞ്ഞും തിരുവനന്തപുരം വിമാനമിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ റെയ്ച്ചലും ആന്‍സിയും ഡെയ്സിയും കാത്തു നിന്നു. ചാര്‍ലിയെ ആദ്യമായി കാണുന്നതിന്‍റെ ആവേശത്തിലാണ് എല്ലാവരും. നാട്ടിലേക്കു വരുന്നെന്നു ചേച്ചി പെട്ടെന്നു വിളിച്ചതിന്‍റെ സര്‍പ്രൈസ് അനിയത്തിമാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. കുഞ്ഞിനെയുമെടുത്ത്, ലഗേജ് ട്രോളിയുമുരുട്ടി സൂസന്‍ പുറത്തേക്കു വന്നു. ചാര്‍ലിയെ റെയ്ച്ചല്‍ ഓടിവന്നു കൈകളിലെടുത്തു. ആന്‍സിയും ഡെയ്സിയും അമ്മയുടെ കൈയില്‍നിന്ന് […]

കാവല്‍ മാലാഖ (നോവല്‍ – 9)

മേഘങ്ങളെ കീറിമുറിച്ചു വിമാനം മുന്നോട്ടു കുതിച്ചു. സൂസന്‍റെ മനസില്‍ നാനാവിധ ചിന്തകള്‍ കൂടിക്കുഴഞ്ഞു. ആത്മഹത്യ ഒരിക്കലും തന്‍റെയും കുഞ്ഞിന്‍റെയും വഴിയല്ല. ഭൂമിയില്‍ പൂക്കളെപ്പോലെ വളര്‍ന്നു വിടരേണ്ട മൊട്ടുകളാണു കുഞ്ഞുങ്ങള്‍. അവനെ നന്നായി വളര്‍ത്തണം. അതിനു സൈമന്‍റെ സഹായവും പിന്തുണയും തനിക്കാവശ്യമില്ല. കുഞ്ഞുങ്ങള്‍ നല്ലവരായി വളര്‍ന്നു വരണമെങ്കില്‍ അവര്‍ക്കു നല്ല മാതൃക കാട്ടിക്കൊടുക്കേണ്ടത് ആദ്യം മാതാപിതാക്കളാണ്. സദാസമയവും മദ്യവും സിഗരറ്റുമായി കഴിയുന്ന സൈമന് എങ്ങനെ തന്‍റെ കുഞ്ഞിനു നല്ല മാതൃകയാകാന്‍ കഴിയും. നിരാശയുടെ കാണാക്കയങ്ങള്‍ സ്വയം മുങ്ങിത്തപ്പുകയായിരുന്നു ഇതുവരെ. […]

കാവല്‍ മാലാഖ (നോവല്‍ – 8); രാക്കിളി രാഗം

സൂസന്‍ എണീറ്റപ്പോള്‍ മണി മൂന്നായി. കതകു തുറക്കുമ്പോള്‍ കാണുന്നതു മേശപ്പുറത്ത് ഒഴിഞ്ഞ മദ്യക്കുപ്പിയും ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും. ഇതിനിടെ ആരാ ഇവിടെ കുടിച്ചു കൂത്താടാന്‍ വന്നത്. ബെല്ലടിക്കുന്നതു കേട്ടിരുന്നു. ആരുടെയോ പതിഞ്ഞ സംസാരവും കേട്ടു. ക്ഷീണം കാരണം എപ്പോഴാ ഉറങ്ങിപ്പോയതെന്നറിഞ്ഞില്ല. താന്‍ കാശുകൊടുത്തില്ലെങ്കിലെന്താ. സല്‍ക്കാരിക്കാന്‍ ഇഷ്ടം പോലെ ആളുണ്ട്. പിന്നെങ്ങനെ മനുഷ്യന്‍ മുടിഞ്ഞു പോകാതിരിക്കും! സൂസന്‍ കുഞ്ഞിനെയുമെടുത്തു ഡ്രോയിങ് റൂമിലേക്കു വന്നു. കുഞ്ഞ് അവളുടെ കൈയില്‍നിന്നു നിലത്തേക്കു നിരങ്ങിയിറങ്ങി. സൈമണ്‍ സോഫയില്‍ കിടക്കുന്നതു കണ്ടപ്പോല്‍ അവന്‍ അങ്ങോട്ട് ഇഴഞ്ഞു […]

കാവല്‍ മാലാഖ (നോവല്‍ – 7): കുരുവിക്കുരുന്നുകള്‍

സൈമണ്‍ സിഗരറ്റ് കത്തിച്ച് സോഫയിലേക്കിരുന്നു. മനസിലെ തീയോടൊപ്പം സിഗരറ്റിന്‍റെ രണ്ടു പുക കൂടി ചെന്നപ്പോള്‍ ഉള്ളിലൊരു മുറുക്കം. ദിവസം കഴിയുന്തോറും കൂടിക്കൂടി വരിയകയാണ് അവളുടെ അഹങ്കാരം. ഹൊരു അമ്മയും മോനും…! അയാള്‍ പിറുപിറുത്തു. അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനുള്ള കരുത്ത് ചോര്‍ന്നു പോകുന്നതുപോലെ. ഇവളുടെ കുറ്റപ്പെടുത്തലുകളും പരിഹാസവും കേട്ട് എന്തിനിവിടെ കഴിയണം. ഇവിടുത്തെ ജോലിയുള്ളതാണ് ഇവളുടെ അഹങ്കാരത്തിനു പ്രധാനകാരണം. നാട്ടിലേക്കു തിരിച്ചു പോണം. അവിടെ അപ്പനേം അമ്മയേം നോക്കി, കൊച്ചുമായി കഴിയട്ടെ. ഒരു കുടുംബത്തിനു ജീവിക്കാനുള്ള ചുറ്റുപാടൊക്കെ […]

കാവല്‍ മാലാഖ (നോവല്‍ – 6): കാറ്റത്തെ കൊന്നകള്‍

സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ശൂന്യം, ചായ എടുത്തു വച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ! ബെഡ്റൂമില്‍ ചെന്നു നോക്കി. ആരുമില്ല. കൊച്ചിനെയും കൊണ്ട് ഇതെങ്ങോട്ടു പോയിക്കാണും. രാത്രി ഇനി അതിനെയും കൊണ്ടാണോ ഡ്യൂട്ടിക്കു പോയത് ആവോ. അതിനു പക്ഷേ ആശുപത്രിക്കാര്‍ സമ്മതിക്കുമോ? തിരികെ വന്നു ഡ്രോയിംഗ് റൂമിലെ സോഫയിലേക്കു സിഗരറ്റും കത്തിച്ചിരിക്കുമ്പോള്‍ കതകു തുറന്നു കുഞ്ഞുമായി സൂസന്‍ വരുന്നു. സൈമന്‍റെ കണ്ണുകള്‍ രൂക്ഷമായി. വെറുപ്പുകൊണ്ടു ചുണ്ടുകള്‍ കോടി. “എവിടെയായിരുന്നെടീ…?” സൈമന്‍റെ ചോദ്യം […]

കാട്ടാള മനുഷ്യർ – കാരൂർ സോമൻ (ലണ്ടൻ)

അമ്മ തൻ ഗർഭ പാത്രത്തിൽ സുന്ദരശില്പമായി വളർത്തി പാറി പറന്നെത്തി ഭർത്തുവിട്ടിൽ പ്രാണൻ പിടയുന്നു കനലായി കണ്ണുനീരിൻ കണക്കുകൾ പറയുവാൻ മാതാപിതാ സഹോദരങ്ങൾ അടങ്ങാത്ത കാറ്റായി പെൺമക്കൾ ഒളിപ്പിച്ചുവെക്കുന്നു പീഡനങ്ങൾ ഓരോരോ പുലരികൾ പൂവണിയുന്നു നിലാവണയാത്ത രാവിൻ മിഴിനീർ പൊഴിച്ചുകൊണ്ടുണരുന്നു ജീവിതം വിലക്കുകൾ ആശ്വാസവാക്കുകൾ പെണ്ണിന് പിശാചിൻ നാടായി കേരളം വിരഹാർദ്ര വേദനയിൽ വിതുമ്പുന്നു ഉറക്കമൗനത്തിലുറങ്ങാത്തയോർമ്മകൾ വിങ്ങലായി കൊഴിയുന്നു പുക്കളെപോൽ മാറണം സമൂഹത്തിന്നന്ധമാം ആചാര മര്യാദ സ്ത്രീധന പാഠങ്ങൾ സ്‌നേഹം വിടരണം തലച്ചോറിലെന്നും ആത്മാനുരാഗത്തിൻ  പ്രണയലീലകൾ അന്ധനുവഴിയൊരുക്കും […]