ഇനിയും അറിയാതെ – ജയശ്രീ കങ്ങഴ

ജീവിതപ്പെരുവഴി വിഴിപ്പു ഭാണ്ഡവും തോളേറ്റി നടന്നേറെ, യേറെ…. കനൽ കത്തുമീ പെരുവഴി – യിതെന്തിനോ നീണ്ടു നീണ്ടേ പോയ്, വെറുതെയെങ്കിലും തളർന്നെങ്ങോയിരിക്കവെ മധുരമാരു കിനാവിലലിഞ്ഞു – മതു പോലെ കയ്പാർന്നവയൊക്കെ മറന്നും, ഏതോ കുഴൽ വിളിയൊച്ചക്കായ് അരുമയായ് കാതോർത്തും ജന്മത്തിനാ ഴ മെത്ര – യുണ്ടെന്നളന്നും വെറുതെയെന്തിനോ ഏഴുവർണ്ണം നെഞ്ചേറ്റിയും കൈക്കുമ്പിളിൽ നിന്നൂർന്നു പോകെ പിടഞ്ഞും ആയിരം – വട്ടം മരിച്ചും പൂക്കളെ , പുഴകളെ , മരങ്ങളെ , മനുഷ്യനെ , അലിവിനെ വെറുതെയെന്തിനോ സ്നേഹിച്ചും […]
സുപ്രഭാതം – സുമ രാധാകൃഷ്ണൻ

സുപ്രഭാതം ======== മഴയിൽ കുതിർന്നൊരു സുപ്രഭാതം മനസ്സിൽ തെളിഞ്ഞൊരു പൊൻപ്രഭാതം മഴമേഘകാന്തി മറഞ്ഞു നിൽക്കും മനസ്സിന്റെ ഉള്ളിൽ തിരകളായി അലകടലാഴിതന്നന്ത രത്തിൽ അലഞൊറിഞ്ഞാർദ്ര സമുദ്രമായി തിരകളെ പുൽകുന്ന തീരങ്ങളിൽ തിരകളായ് തീരാ പ്രവാഹമായി അരുണിമതൂകി തെളി ഞ്ഞിടുന്ന അരുണോദയത്തിന്റെ കാന്തിയേകാൻ പൊന്നിൻ പ്രഭാതം കുളിർ കോരിടാൻ പൊന്നുഷസ്സേ ഒന്നുണ രുണരൂ സുമ രാധാകൃഷ്ണൻ
മരുപ്പച്ചകൾ പൂക്കുമ്പോൾ – പൂന്തോട്ടത്തു വിനയകുമാർ (ഖത്തർ)

കഥ മരുപ്പച്ചകൾ പൂക്കുമ്പോൾ പൂന്തോട്ടത്തു വിനയകുമാർ ജോലി എപ്പൊഴാഴാണ് നമുക്ക് വല്ലാതെ ബോറടിച്ചു തുടങ്ങുക. ജാനകിക്കു ജോലി വല്ലാത്ത ഒരു മടുപ്പു സമ്മാനിച്ച് തുടങ്ങിയിരിക്കുന്നു .. ആവർത്തന വിവരസത തന്നെ കാരണം ..എന്നും കുന്നും ഒരേ ജോലി തന്നെ… ഇടയ്ക്കു ബോസിന്റെ മുറുമുറുപ്പും .. അല്പം ഒന്ന് താമസിച്ചാൽ പിന്നെ തീർന്നു. അക്കൗണ്ടിലേക്കു മാസംതോറും കൃത്യമായി ശമ്പളം വീഴുന്നുണ്ട്.ഒരു ജീവിതമായാൽ അത് മാത്രം മതിയോ …അൽപ്പം സമാധാനം വേണ്ടേ …. അവൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു… […]
മീനുകള്‍ക്കും ആമകള്‍ക്കും ജീവിക്കണം; കടല്‍ മാലിന്യം നീക്കം ചെയ്ത് ‘നീന’യെന്ന നാല് വയസ്സുകാരി

അവള്‍ക്ക് പ്രായം നാല്. എന്നാല്‍ ചെയ്യുന്നതോ മുതിര്‍ന്നവരെ പോലും നിശബ്ദരാക്കുന്ന പ്രവര്‍ത്തികള്‍. അതെന്താണെന്നല്ലേ ? ബ്രസീലിലെ ലോക പ്രശസ്ത ബീച്ചായ റിയോ ഡി ജനീറോയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ആ നാല് വയസ്സുകാരിയാണ്. കുട്ടികളുടെ വ്യക്തിത്വ വികാസമുമായി ബന്ധപ്പെട്ട് മുതര്‍ന്നവര്‍ ഉണ്ടാക്കിയ ഒരു സിദ്ധാന്തമാണ് ‘ ചെറുപ്പത്തിലെ പിടികൂടുക’യെന്നത്. എന്നാല്‍ ഈ നാല് വയസ്സുകാരി മുതിര്‍ന്നവരെ പോലും ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത്. നീന ഗോമസ് എന്നാണ് അവളുടെ പേര്. നീന, ലോകത്തിലെ ഏറ്റവും പുതിയ തലമുറയിലെ കുരുന്നാണ്. […]
തുടർച്ചയായ നാലാംദിനവും യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞു, മൂന്നാഴ്ചയ്ക്കുള്ളിൽ വീണ്ടും കുതിച്ചുകയറുമെന്ന് വിദഗ്ദ്ധർ; ഇംഗ്ളണ്ടിൽ 80 പേരിൽ ഒരാൾക്കുവീതം കോവിഡ്
യുകെയിൽ 36,389 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ടുചെയ്തത്. ജൂലൈ 20ന് 46,558 കേസുൾ റിപ്പോർട്ടുചെയ്തതിനുശേഷം കോവിഡ് വ്യാപനം കുത്തനെ കുറയുന്ന നാലാമത്തെ ദിവസമാണിത്. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ കോവിഡ് ലോക്ക്ഡൗൺ പിൻവലിക്കൽ മൂലമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് വരാനിരിക്കുന്നതേയുള്ളൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നതായി ആർ റേറ്റും സൂചിപ്പിക്കുന്നതിനാൽ രാജ്യമാകെ ഒരുതരംഗം പോലെ കോവിഡ് വ്യാപനം ആഴ്ചകൾക്കുള്ളിൽ കുതിച്ചുകയറൂമെന്നാണ് പൊതുവേയുള്ള നിഗമനം. കോവിഡ് വ്യാപനത്തിന്റെ വേഗത അളക്കുന്ന ആർ റേറ്റ് മുൻ ആഴ്ചയിലെ 1.2 […]
40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതി; മഹാരാഷ്ട്രയിൽ മരണം 136

മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 136 ആയി. റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 49 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദുരന്ത മേഖലകളില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദര്‍ശനം നടത്തുകയാണ്. തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് മഹാരാഷ്ട്ര അഭിമുഖീകരിക്കുന്നത്. റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും കോസ്റ്റ് ഗർഡും ചേർന്നാണ് രക്ഷപ്രവർത്തനം തുടരുന്നത്. മണ്ണിടിച്ചിലില്‍ നിരവധി പേരുടെ വീടുകള്‍ ഒലിച്ചുപോയി. മരിച്ചവരുടെ […]
മിരാഭായിയെ അഭിനന്ദിച്ച് രാജ്യം; എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി

ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച മിരാഭായ് ചാനുവിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ചാനുവിന്‍റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷത്തിന് ശേഷമാണ്. ടോക്കിയോ ഒളിംപിക്്സിന്റെ ആദ്യ മണിക്കുറുകളിലെ മെഡൽ നേട്ടം ഇന്ത്യക്ക് വരും ദിവസങ്ങളിൽ ആത്മവിശ്വാസം ഏകും.
ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91, മരണം 98

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
ഇന്ന് നാലര ലക്ഷം പേര്‍ക്ക് വാക്സീൻ നല്‍കി; റെക്കോർഡിട്ട് കേരളം

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഞായറാഴ്ച കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളം 10 ലക്ഷം വാക്‌സിന്‍ പൂഴ്ത്തി വച്ചിരിക്കുന്നു […]
ഒളിമ്പിക്സ് തുടങ്ങി – ഉല്ലാസ് ശ്രീധർ

ഒളിമ്പിക്സ് തുടങ്ങി… ഒളിമ്പിക്സിനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ വരുന്നത് ഏഷ്യാഡാണ്… ഇന്ത്യയിലാദ്യമായി ഡൽഹിയിൽ ഏഷ്യാഡ് നടക്കുന്നു… അന്നത്തെ ഏഷ്യാഡിന്റെ ചിഹ്നം “അപ്പു” എന്ന ആനക്കുട്ടി ആയിരുന്നു… അന്നു മുതൽ ‘അപ്പു’ എന്ന പേരുള്ളവരുടെയെല്ലാം വിളിപ്പേര് ‘ഏഷ്യാഡ്’ എന്നായി മാറിയത് രസകരമായ ചരിത്രം… ഏഷ്യാഡിനെ കുറിച്ചറിയാൻ പത്രവാർത്തകൾ മാത്രമാണ് ഏക ആശ്രയം… ഞങ്ങളുടെ നാട്ടിൽ അന്ന് ആകെ മൂന്നു വീടുകളിലേ ടെലിവിഷൻ ഉണ്ടായിരുന്നുള്ളൂ… കരീം സാറിന്റെ വീട്ടിലും പൗർണ്ണമി അപ്പു അണ്ണന്റെ വീട്ടിലും എഡ്മഡ് അണ്ണന്റെ വീട്ടിലും… ഒരു […]



