കഥ
മരുപ്പച്ചകൾ പൂക്കുമ്പോൾ
പൂന്തോട്ടത്തു വിനയകുമാർ
ജോലി എപ്പൊഴാഴാണ് നമുക്ക് വല്ലാതെ ബോറടിച്ചു തുടങ്ങുക.
ജാനകിക്കു ജോലി വല്ലാത്ത ഒരു മടുപ്പു സമ്മാനിച്ച് തുടങ്ങിയിരിക്കുന്നു ..
ആവർത്തന വിവരസത തന്നെ കാരണം ..എന്നും കുന്നും ഒരേ ജോലി തന്നെ…
ഇടയ്ക്കു ബോസിന്റെ മുറുമുറുപ്പും ..
അല്പം ഒന്ന് താമസിച്ചാൽ പിന്നെ തീർന്നു.
അക്കൗണ്ടിലേക്കു മാസംതോറും കൃത്യമായി ശമ്പളം വീഴുന്നുണ്ട്.ഒരു ജീവിതമായാൽ അത് മാത്രം മതിയോ …അൽപ്പം സമാധാനം വേണ്ടേ ….
അവൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു…
തന്റെ സുഹൃത്തുക്കളായ മേരിയെപ്പോലെ പാർവ്വതിയെ പ്പോലെ…
സ്വതന്ത്ര പക്ഷികളെപ്പോലെ പാറിപ്പറന്നു നടക്കാൻ അവൾ ഇപ്പോൾ കൊതിച്ചു തുടങ്ങിയിരിക്കുന്നു…
കോവിഡിന്റെ കാലഘട്ടത്തിൽ വളരെ വിവരസത അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജാനകി ആ ജോലി രാജി വെക്കാൻ തീരുമാനിച്ചത്…
ഇടവേളകളിൽ പ്പോലും വലിയ ടെൻഷൻ തരുന്ന ജോലി.. അതിനിടയ്ക്കാണല്ലോ കോവിഡും പടികടന്നെത്തിയത് …അകെ ഒരു വല്ലായ്ക.
ഒന്നാമത്തെ ചെയ്യുന്ന ജോലി ഇഷ്ട്ടപ്പെടാൻ കഴിയുന്നില്ല ആവർത്തന വിരസത ഉളവാക്കുന്ന വെറുപ്പും കൂടാതെ
ഇടയ്ക്കു അശ്രദ്ധയിൽപ്പെട്ടു വല്ലപ്പോഴും അറിയാതെ പറ്റുന്ന ചില തെറ്റുകളിൽ മേലധികാരികളുടെ ശകാരവും ..മടുത്തു…
പുറത്തെ കാഴ്ചകളിൽ -എത്രയോ ആളുകൾ ഒരു ജോലിയുമില്ലാതെ കറങ്ങി നടക്കുന്നു…
എന്ത് സുഖകരം ….എത്ര സമാധാനം …
മസൂറിയിലേക്കുള്ള വര്ഷങ്ങള്ക്കു മുൻപുള്ള യാത്ര അവൾ ഓർത്തു…
പിന്നെ തണുത്തുറഞ്ഞ മൂന്നാർ…
കൊളുക്കുമല …അവിടുത്തെ ആകാശത്തോളം ഉയരമുള്ള കൊടുമുടികളും മഞ്ഞു കൂട്ടങ്ങളും , അപ്പൂപ്പൻ താടി പോലുള്ള മഞ്ഞു മെത്തകളും…എല്ലാം എല്ലാം … ഓർത്തു ….
അനക്കല്ലിലെ കുന്നിൻ മുകളിലുള്ള പാതാള കിണറും അവിടെയുള്ള ആട്ടിന്കൂട്ടങ്ങളും പാട്ടും കൂത്തും ഉത്സവവും .അവരോടൊപ്പം മേരിയാണ് തന്നെ അവിടെ കൊണ്ട് പോയത്.മനസിലെ വിഷമങ്ങളെല്ലാം ഒഴുക്കൻ കഴിയുന്ന , ഒരിക്കലും വറ്റാത്ത പാതാളക്കിണർ.അതിലെ ജലത്തിന് ഔഷധ സിദ്ധിയുണ്ടെന്നു അവൾ പറഞ്ഞിരുന്നു…അവിടെയുള്ള ആദിവാസി ഗോത്രത്തിലെ ആളുകൾ ആടിന്റെ പാൽ മാത്രമാണത്രെ കുടിക്കുന്നതെന്നു…അവിടെ കൊറോണ പിടിച്ചിട്ടില്ലെന്ട്ടതും ഈയ്യിടെ പാത്രത്തിൽ കണ്ടിരുന്നു …ജാനകിയോർത്തു….
ജീവിതം ഒന്നല്ലേയുള്ളൂ… അത് നല്ലതു പോലെ ആസ്വദിച്ച് ജീവിക്കുക.
കഷ്ടപ്പാടില്ലാത്ത എത്രയോ ജോലികൾ ഉണ്ട്…
താഹിറയുടെ ജവിളിക്കടയില് സെയിൽസ് ഗേൾ ആയിട്ട് നിന്നാലും ഇതിലും ഭേദമാണെന്നു തോന്നുന്നു…എപ്പോ വേണമെങ്കിലും അവധിയെടുത്തു കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കാമല്ലോ….
ഒരു സന്ധ്യക്ക് അവൾ വളരെ നാളുകൾക്കു ശേഷം ഡൂസനെ യാദൃശ്ചികമായി കാണുന്നത് .നല്ല ഒരു സുഹൃത്തും വഴികാട്ടിയുമായിരുന്നു ഡൂസൻ അവൾക്ക്..അയാൾ പൊതുവെ തിരക്കിലുമാണല്ലോ…അങ്ങനെ ആളൊഴിഞ്ഞ ബസ്റ്റോപ്പിൽ വെച്ച് ഞാൻ എന്റെ ജോലി ഉപേക്ഷിക്കുന്ന കാര്യം ഡൂസനോട് സൂചിപ്പിച്ചു…ബസ്‌സ്റ്റോപ്പിലെ ഇരിപ്പിടത്തിൽ എന്നെത്തന്നെ സൂക്ഷിച്ചു കുറേനേരം നോക്കി അയാൾ ഇരുന്നു…പൊതുവെ ശാന്തനായ അദ്ദേഹം ആദ്യം ഒന്നും പറഞ്ഞില്ല. അവളുടെ പരിവേദനകൾക്കു അയാൾ ചെവി കൊടുത്തു .ഏറെനേരം കഴിഞ്ഞു അയാൾ പതിയെ പറഞ്ഞു തുടങ്ങി
“ജോലി ലഭിക്കുന്നതും അത് നീതി പൂർവം ചെയ്യുന്നതും – നമ്മൾ തന്നെയാണ്,
നോക്കൂ ജനകീ…
ഇപ്പോൾ ലോകം മുഴുവൻ ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്…
കൊറോണ -മൂലം ആളുകൾ മുഴുവൻ വല്ലാതെ കഷ്ടപ്പെടുകയാണ്….
വ്യാപാര മേഖല എല്ലാം തകർച്ചയുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്…
ദിവസക്കൂലിക്കാരുടെ കാര്യം അതിലും കഷ്ട്ടം .. ദിനങ്ങൾ തള്ളി നീക്കുന്നുന്നതു നമുക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലല്ലോ . ഈ കെടുതികളുടെ അറുതിയുണ്ടാകുന്ന ഒരു കാലം എത്തും.. എന്ന് ഗതകാലം നമ്മെ അത് ഓർമ്മിപ്പിക്കുന്നു…. ദുരിത കടലിൽ കുടുങ്ങി എത്രയോ ആളുകൾ വസ്സൂരി. കോളറ,പ്ളേഗ് , മലമ്പനി ഒക്കെ ബാധിച്ചു ലോകമുപേക്ഷിച്ചു പോയപ്പോഴും നമുക്ക് വേണ്ടി ലോകം മുന്നിൽ സമർപ്പിക്കപ്പെട്ടതാണ് ഈ ജീവിതം. ക്രമാതീതമായി ജനസംഖ്യ വർധിക്കുമ്പോൾ ഭൂമി സ്വയം ഏറ്റെടുക്കുന്ന ഭൂമിയുടെ നിയോഗം ഒരു നിയോഗം ആണിത് …. ചരിത്രം അത് നമ്മെ ബോധ്യപ്പെടുത്തുന്നു.. പെരുകുന്ന ജനസംഖ്യയെ അനുപാതത്തിലാക്കാൻ ഭൂമി സ്വയം ഒരുക്കുന്ന ഒരു പ്രക്രിയ…ഒന്നുകിൽ ഒരു ഭൂമി കുലുക്കം, അല്ലെങ്കിൽ ഒരു സുനാമി, അതുമല്ലെങ്കിൽ പ്രളയം ….അങ്ങനെ ഭൂമി അതിന്റെ സന്തുലനാവസ്ഥ പരിപാലിക്കപ്പെടുന്നു…അതിന്റെ ഭാഗമായി നമ്മൾ , അഹങ്കാരികളായ മനുഷ്യൻ ഓരോ കാലത്തും ഓരോ കെടുതികളുടെ പത്രമാകുന്നു….
ജനകീ നീ പറഞ്ഞല്ലോ , തന്റെ സുഹൃത്തുക്കൾ മനസ്സമാധാനം അനുഭവിക്കുന്നെന്ന്….താൻ ഇനിയും ഈ ലോകത്തെ , സമൂഹത്തെ കണ്ണ് തുറന്നു കാണേണ്ടതുണ്ട്
മനുഷ്യനായി പിറന്ന ആർക്കുണ്ട് ഒരു പ്രശ്നവും ഇല്ലാത്തവർ… പ്രശ്നങ്ങളില്ലാത്തവർ മനുഷ്യരല്ല
ഒരു ഓഫീസിലെ സെക്യൂരിറ്റിയെ സംബന്ധിച്ചിടത്തോളം അയാളുടെ ലോകം അതാണ്…അയാൾ എന്ത് മാത്രം മോശപ്പെട്ട വാക്കുകൾ, ശകാരം ഒരു ദിവസം കേൾക്കേണ്ടിവരും,അയാൾക്ക് എന്ത് സ്വതന്ത്ര്യം ഉണ്ട് , അയാൾക്ക് കിട്ടുന്ന വരുമാനം എന്തായിരിക്കും…ഒരു ശിപായിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് പ്രശ്നമില്ലേ, അയാളുടെ മുകളിലെ ആരെയൊക്കെ തൃപ്തിപ്പെടു ത്തേണ്ടതായി വരാം……
ഷോപ്പിലെ ഒരു സെയിൽസ് ഗേൾ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളെ ക്കുറിച്ചു, ആവർത്തനവിരസത ഉളവാക്കുന്ന കടുത്ത മടുപ്പിനെക്കുറിച്ചു ഒരു തവണയെങ്കിലും നീ ആലോചിച്ചിട്ടുണ്ടോ…??
ഇതെല്ലാം നമ്മുടെ കൈയിലാണ്…
ചെറുതോ വലുതോ ആയ ഒരു തൊഴിൽ നമുക്കുണ്ട് ..അത് ചിട്ടയോടും വെടുപ്പായും ചെയ്യുമ്പോൾ നമുക്ക് തനിയെ സമാധാനം ലഭിക്കും….ഉറക്കം കിട്ടും അതിലൂടെ സന്തോഷവും…നമ്മുടെ ജോലിയെ ആദ്യം ഇഷ്ട്ടപ്പെട്ടു ചെയ്യാൻ പഠിക്കുക….കഷ്ട്ടപ്പെട്ടു ചെയ്യുമ്പോളാണ് വെറുപ്പും നീരസവുമൊക്കെ ഫണം വിടർത്തുന്നത് …ഒരു ജില്ലയുടെ കളക്ടർ ആകുമ്പോൾ അദ്ദേഹത്തിന് സമാധാനം ഉണ്ടെന്ന് കരുതുന്നുണ്ടോ….ആ ജോലി ചെയ്താലോ ജാനകീ……..ആലോചിക്കുക…
ലോകത്തുള്ള എല്ലാ ജോലികള്ക്കും അതിന്റേതായ ഉത്തരവാദിത്വങ്ങളും കഷ്ടപ്പാടുകളും ഉണ്ട്..അവയെ നമ്മുടേതായ രീതിയിലാക്കി ഇഷ്ട്ടപ്പെട്ടു ചെയ്യുമ്പോളാണ് മഹത്വം ഉണ്ടാകുന്നതു.. അതിലാണ് നമ്മൾ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കേണ്ടതും..”- നമ്മുടെ ഉത്തരവാദിത്വങ്ങളെ രസകരമായി കാണുക ആസ്വദിക്കുക…മടുപ്പു അവിടെ അവസാനിക്കും …പൂക്കളും വർണ്ണങ്ങളും അവിടെയും ഉണ്ടാകും ….
ഇപ്പോൾ കിട്ടുന്ന സൗഭാഗ്യങ്ങളെ തൃണവൽക്കരിച്ചു നാശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട് പോകണമോ എന്ന് തീരുമാനിക്കേണ്ടതും നമ്മൾ ആണ് ജനകീ…”- ഇതെല്ലം വേണ്ടെന്നു വെച്ച് കൂട്ടുകാരുടെ കൂടെ പോയിരിക്കാനും ലോകം ചുറ്റിക്കറങ്ങുന്നതുമാണ് ജീവിതം എന്നാണ് മനസിലാക്കിയിരിക്കുന്നതെങ്കിൽ വൈകാതെ നീ ജോലി ഉപേക്ഷിക്കുക……
മരുപ്പച്ചകൾ കണ്ടു മോഹിക്കുന്നവർ , അവർ കടന്നു പോകുന്ന വഴിയിൽ കൂടുതൽ ദുർഘട പ്രതിസന്ധികൾ മാത്രമേ കാണൂ…അതിനൊരിക്കലും പരിഹാരവുമുണ്ടാവില്ല….ഇദ്ദേഹം ഐ ടി എഞ്ചിനീയർ അല്ലായിരുന്നു, വല്ല വൈദികനോ മറ്റോ ആകേണ്ടിയിരുന്നതാണെന്നവൾക്കു തോന്നി…. അവൾക്കു കാര്യങ്ങൾ കൂടുതൽ മനസിലാവുകയായിരുന്നു …
ഓരോരുത്തരും അനുഭവിക്കുന്ന ജീവിത ജീവിത ചൂളയിൽ വെന്തുരുകുന്ന സത്യങ്ങൾ.. കണ്ണട മുഖത്തുറപ്പിച്ചു ഡൂസൻ, കൺവെട്ടത്തുനിന്നും നടന്നുമറയുന്നതു നോക്കി നിന്ന അവൾ, ഇത്രയും നാൾ
താനിത്രയും നാൾ മറ്റുള്ളവരെയാണ് നോക്കി ചിന്തിച്ചിരുന്നതെന്നു…തന്നെത്തന്നെ നോക്കിയില്ലല്ലോ എന്നോർത്ത് അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി..ഒപ്പം ഒരു പാട് ആളുകളുടെ മുഖങ്ങൾ അവളുടെ മാസസിലേക്കു കടന്നു വന്നു കൊണ്ടിരുന്നു….
നല്ല ജോലി തനിക്കായി നീക്കിവെച്ചിരുന്ന ദൈവത്തിനു നന്ദിയും മനസ്സിൽപറഞ്ഞു അവൾ ഓഫിസിലേക്കു നടന്നു……അവിടെ പുതിയ ഒരു പച്ചപ്പ് അവൾ കണ്ടു . നടക്കുന്ന വഴികളിൽ മങ്ങിയ വെളിച്ചത്തിനു പകരം വർണങ്ങൾ നിറഞ്ഞ പ്രകാശം അലയടിച്ചെത്തുന്നതായും.
**
About The Author
No related posts.