Raindrops – Sunitha Ganesh

I will come often, To wet the roots of my soul. Sifted, Overgrown, To fill life In the root nerves of soul. I will come often, To redden The Black blood of the Wounded soil By Deeply Sucking it out.. I will come often! ** That became The garden, So wet, Fully Dissolved, All reddened, […]
എന്റെ ബാല്യകാല സ്മരണകൾ – ലീല തോമസ്, ബോട്സ്വാന

എന്റെ ഗ്രാമത്തിൽ ഒരുപാടു പഴഞ്ചൊല്ലുകൾ പറയാറുണ്ട്. എനിക്കാതെല്ലാം പലപ്പോഴും അയവിറക്കാൻ ഇഷ്ടം.. പല്ലി ചൊല്ലിയാൽ, കാക്ക കാഷ്ടിച്ചാൽ, തുമ്മിയാൽ ഒക്കെ ഓരോ അനുഭവങ്ങൾ എന്നു വിശ്വസിക്കും. പെൺകുട്ടികൾ കട്ടിള പ്പടിയിൽ ഇരിക്കരുതേയെന്നു പറയും എനിക്കു ആറു വയസ്സുള്ളപ്പോൾ എന്റെകളി കൂട്ടുകാരൻ മോഹനായിരുന്നു. ഞങ്ങൾരണ്ടുപേരും കൂടി കട്ടിളപ്പടിയിൽ ഇരിക്കുംഞങ്ങൾ .കുറുമ്പടിമേൽ ഇരുന്നു കതകു പലക മുമ്പോട്ടും പുറകോട്ടും ആട്ടികൊണ്ടിരിക്കും. പഴയവീടിന്റെ കതകാണു. ഈ കതകിന്റെ മുകൾവശത്തും താഴെവശത്തും ഒന്നരയടി നീളമുള്ള ഇരുമ്പു കൊളുത്തുകൾ ഞാന്നുകിടപ്പുണ്ട്. കതകു ആട്ടുന്നത് അനുസരിച്ചു […]
വെറുതെ ഒരുസ്വപ്നം – സൂസൻ പാലാത്ര

എന്തൊരു നടപ്പായിരുന്നു. നടപ്പ് അല്ല, ഓട്ടം. ഓട്ടം അവസാനിച്ചപ്പോൾ ചെന്നുനിന്നത് ഒരു ഇടവഴിയിലാണ്. ഇsവഴി, തൊണ്ട്, ഒറ്റയടിപ്പാത എന്നൊക്കെപ്പറയാം. ഇടവഴിയ്ക്കിരുവശത്തും ഫലഭൂയിഷ്ഠമായ ഭൂമി. തെക്കുവടക്കായി ഒറ്റയടിപ്പാത നീണ്ടു വളഞ്ഞു കിടക്കുന്നു. കിഴക്കുവശം ഒരാൾ പൊക്കത്തിലെ കാട്ടുകല്ലുകയ്യാലയാണ്. കയ്യാലയിൽ മൈസൂർ ചീരയും നിറയെ പൂത്തു നില്ക്കുന്ന മുല്ലവള്ളികളും കോഴിവാലൻചെടികളും മറ്റു കാട്ടുചെടികളും നിയന്ത്രണമില്ലാതെ വളർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു മഞ്ഞച്ചെമ്പരത്തി ഒന്നു രണ്ടു പുഷ്പങ്ങളുമായി ചിരിച്ചു നില്ക്കുന്നു. ഒരു മൈലാഞ്ചിച്ചെടി കുലച്ചു നില്ക്കുന്നു. പൊളിച്ചെടുത്ത ഒരു വീടിൻ്റെ അവശിഷ്ടങ്ങളും […]
ദേവീ – ദീപു RS ചടയമംഗലം

ഓർമ്മകളിലൊരുപാട് നെയ്യൊഴിക്കുമ്പോൾ ശ്രീലകത്തെ മിഴാവിന് മഴയൊഴിയുന്നില്ല… നേർത്ത പുടവകെട്ടിയ വിഗ്രഹത്തിൽ മുഖത്തെഴുതുമ്പോൾ അഗ്രഹാരത്തിലെ വിശപ്പിന്റെ പ്രതിധ്വനികൾ മടങ്ങുന്നില്ല. ‘ ചന്ദനച്ചാർത്തിൽ അമ്മ പുഞ്ചിക്കുമ്പോൾ വേദനകളുടെ വേനൽമഷിത്തണ്ട് ഉൾക്കടൽ വറ്റിക്കുന്നു. ആത്മാവ് തിരിയിട്ട പഞ്ചശിരോ വിളക്കിനാൽ ആരതിയുഴിയുമ്പോൾ മുകിൽ വർണ്ണന്റെ ചുണ്ടിലെ വേണുവിന് ശ്രുതി നഷ്ടപ്പെടുന്നു. ധർമ്മാശുപത്രിയിൽ ഊർദ്ധൻ വലിക്കുന്ന ശിശുവിന്റെ രോദനത്തിനൊപ്പം പഴുത്ത സ്വപ്‌നങ്ങൾ അഭിഷേകം ചെയ്യുമ്പോൾ വിഗ്രഹത്തിന് ചുട്ട് പൊള്ളുന്നു. ഇന്ദ്രലതകളിൽ ഹേമന്ത സിന്ദൂരച്ചാർത്തഴിക്കുമ്പോൾ അമ്പലമുറ്റത്തെയാലിലേക്ക് കുടിയേറുന്ന കലിയുടെ കാളിമ,നൊന്ത് പ്രസവിച്ച മത ഭ്രാന്ത് ആരെയൊക്കെയോ […]



