LIMA WORLD LIBRARY

ഫെയ്സ്ബുക്കും വാട്സാപും ഇന്‍സ്റ്റഗ്രാമും തടസപ്പെട്ടു

ഫെയ്സ്ബുക്ക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം  തിങ്കളാഴ്ച്ച  രാത്രി 9.10 ത്തോടെ പൂർണമായും ( 04/10/2021ന് ) തടസപ്പെട്ടു. ഒട്ടേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍. ‘സോറി സംതിങ് വെന്റ് റോങ് ’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും വെബ്സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല.

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്; 7,007 പേര്‍ രോഗമുക്തി നേടി, മരണം 149,

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]

പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കർഷകർ കൊല്ലപ്പെട്ട ലഖിംപൂരിൽ എത്താൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹർഗണിൽ വെച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. ‘ഇത് കര്‍ഷകരുടെ രാജ്യമാണ് അല്ലാതെ ബിജെപിയുടേതല്ല. ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിലൂടെ ഞാന്‍ ഒരു കുറ്റവും ചെയ്യുന്നില്ല. പിന്നെ എന്തിന് എന്നെ തടയുന്നു’ എന്നാണ് പ്രിയങ്ക നേരത്തെ ചോദിച്ചത്. പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ബി ശ്രീനിവാസ് ആണ് ട്വീറ്റിലൂടെ അറിയിച്ചത്- “ഒടുവിലത് സംഭവിച്ചു. […]

ഇരുട്ടടി തുടരുന്നു; ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന,തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസ

ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. പെട്രോളിന് 25 പൈസയും ‍ഡീസലിന് 31 പൈസയും ആണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 102രൂപ 57 പൈസയും, ഡീസലിന് 95 രൂപ 72 പൈസയുമായി, തിരുവനന്തപുരത്ത്  പെട്രോളിന്  104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66  പൈസയുമാണ് വില. കോഴിക്കോട്  പെട്രോളിന് 103 രൂപ 09 പൈസയും , ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ നിരക്ക്.