ഫെയ്സ്ബുക്ക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം തിങ്കളാഴ്ച്ച രാത്രി 9.10 ത്തോടെ പൂർണമായും ( 04/10/2021ന് ) തടസപ്പെട്ടു. ഒട്ടേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍.
‘സോറി സംതിങ് വെന്റ് റോങ് ’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും വെബ്സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല.













