സംസ്ഥാനത്ത് 9,361 പേര്‍ക്കുകൂടി കോവിഡ്. ഇന്ന് 99 കോവിഡ് മരണം സ്ഥിരീകരിച്ചു. മതിയായ രേഖകള്‍ ഇല്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന ജൂണ്‍ 14 വരെയുള്ള 292 കോവിഡ് മരണവും സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ച 172 മരണങ്ങളും ഇന്നത്തെ പട്ടികയിലുണ്ട്.













