കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; തെന്മലയിൽ വാഹനങ്ങൾ ഒലിച്ചുപോയി
പത്തനംതിട്ട–കോട്ടയം അതിര്‍ത്തിയിലെ ഏഞ്ചല്‍വാലിയിലും കണമല വട്ടപ്പാറ പമ്പാവാലിയിലും ഉരുള്‍പൊട്ടി. എരുമേലി ഉടുമ്പാറമലയില്‍ എട്ടിടത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നു. ആളപായമില്ല, ഒരു ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, വളര്‍ത്തു മൃഗങ്ങളും ഒഴുകിപ്പോയി. ഒട്ടേറെ വീടുകളിലും വെള്ളംകയറി. കൊല്ലം പുനലൂര്‍ തെന്മല മേഖലയില്‍ ഇന്നലെ വൈകുന്നേരം അരമണിക്കൂർ തിമിർത്തു പെയ്തമഴയില്‍ വ്യാപകനഷ്ടം. ഇടപ്പാളയത്ത് മൂന്നു വാഹനങ്ങൾ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകിയെത്തിയ ഇടപ്പാളയം സ്വദേശി ഷംനാദിന്റെ ഓട്ടോറിക്ഷ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. […]
ഇടുക്കി ഡാമും തുറന്നേക്കും; മുല്ലപ്പെരിയാറിൽ സെക്കന്റില്‍ 3000 ഘനയടി ഒഴുക്കും

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കാന്‍ സാധ്യത. ഇപ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ് 2398.28 അടി. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് സെക്കന്റില്‍ 3000 ഘനയടി വെള്ളം ഒഴുക്കും. ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ല. ഡാമിന്റെ പരിസരത്തുള്ള 350 കുടുംബങ്ങളെ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി ജലവിഭവമന്ത്രി.



