LIMA WORLD LIBRARY

ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ്

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ്.ഡൽഹി ആസ്ഥാനമായുള്ള ഐ ക്യാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ഡിസംബർ 20 ന് ദ്വാരക വെൽക്കം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ആലപ്പുഴ ജില്ലയിൽ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്.നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ […]

ഉത്തര കൊറിയയിൽ ചിരി നിരോധിച്ചു; കരച്ചിലും

പ്യോങ്യാങ് ∙ ഉത്തരകൊറിയയിലെ നഗരങ്ങളിൽ ഇന്നലെ ആഘോഷങ്ങളുണ്ടായിരുന്നില്ല. സന്തോഷവാർത്തകളറിഞ്ഞവർ അതു കേട്ടതായി ഭാവിച്ചില്ല. തെരുവിൽ നടക്കാനിറങ്ങിയ പരിചയക്കാർ പോലും പരസ്പരമൊന്നു പുഞ്ചിരിക്കാതിരിക്കാൻ ശ്രദ്ധിച്ചു. രാജ്യത്തിന്റെ പരമാധികാരി കിം ജോങ് ഉൻ അധികാരത്തിലെത്തിയതിന്റെ 10–ാം വാർഷികം ഇങ്ങനെയായിരിക്കണം എന്നു തീരുമാനിച്ചതും അദ്ദേഹം തന്നെയാണ്. 10 വർഷം മുൻപ് അന്നത്തെ പരമാധികാരിയും കിമ്മിന്റെ പിതാവുമായ കിം ജോങ് ഇൽ അന്തരിച്ചതിന്റെ വാർഷിക ദുഃഖാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് 11 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചത്. ഈ ദിവസങ്ങളിൽ ജന്മദിനമുള്ളവർ അതാഘോഷിച്ചുകൂടാ. ആരും […]

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍; രോഗവ്യാപനം വേഗത്തിൽ; മുന്നറിയിപ്പ്

ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നരമുതല്‍ മൂന്നുദിവസത്തിനുളളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യസംഘടന. ഇതുവരെ 89 രാജ്യങ്ങളില്‍  ഒമിക്രോണ്‍ സ്ഥിരീകരിച്ചു.  ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്.   ഒമിക്രോണിന്റെ തീവ്രത, അപകടശേഷി,  വാക്സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ േഡറ്റ ലഭ്യമാകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

സ്ത്രീകളുടെ വിവാഹപ്രായ ബില്ല് :കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകളെന്ന് കോൺഗ്രസ്

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്.  ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു. പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് […]

ഇന്ന് സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 11

സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.  തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും തൃശൂരിലും  മലപ്പുറത്തും ഒരാള്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 11 ആയി. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും, മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, […]

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ദിനംപ്രതി 14 ലക്ഷം വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

ഇന്ത്യയിൽ ഒമൈക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകും. ഫ്രാൻസിൽ 65,000 കേസുകളാണ് ഉള്ളത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയിൽ […]

കോട്ടയത്തും കോഴിക്കോടും ‘ലുലു’ ഉടൻ; 550 കോടി ചെലവ്; 1500 കോടിയുടെ നിക്ഷേപം

തിരുവനന്തപുരം: 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യത്തെത്തന്നെ വമ്പൻ മാളുകളിൽ ഒന്നായ ലുലുമാൾ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി. കഴക്കൂട്ടം– കോവളം ബൈപാസിൽ ടെക്നോപാർക്കിനു സമീപമാണ് മാൾ. 5000 പേർക്കു നേരിട്ടും 5000 ലേറെ പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്ന മാളിൽ 2 ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റും 80,000 ചതുരശ്ര അടിയിലുള്ള ഫൺട്യൂറ വിനോദകേന്ദ്രവുമാണു പ്രധാന ആകർഷണം. 300 രാജ്യാന്തര ബ്രാൻഡുകളും ലുലുവിലുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നും മാലദ്വീപ്, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരും […]