LIMA WORLD LIBRARY

തോറ്റുകൊടുത്തില്ല, വൈശാഖ്

ഹാരിസ് എം.വി ഭയമാണ് ഏറ്റവും വലിയ വൈകല്യം. ഭയമില്ലെങ്കിൽ നമുക്ക് എന്തും ചെയ്യാനാകും. വിധിയുടെ മുന്നിൽ തോറ്റുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കുക. നന്നായി പരിശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല. ഇന്ത്യൻ ആമ്പ്യൂട്ടി ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായ വൈശാഖിന്റേതാണ് ഈ വാക്കുകൾ. കാലു നഷ്ടപ്പെട്ടവർ കളിക്കുന്ന കാൽപന്തുകളിയെയാണ് ആമ്പ്യൂട്ടി ഫുട്‌ബോൾ എന്നു വിളിക്കുന്നത്. ഗോളിയാകട്ടെ കൈകളിലൊന്ന് നഷ്ടപ്പെട്ടയാളുമായിരിക്കും. പല രാജ്യങ്ങൾക്കും ഇത്തരം ടീമുണ്ട്. അക്കൂട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് വൈശാഖ്. സ്വന്തം ജീവിതം കൊണ്ട് വിധിയെ തോൽപിച്ച […]

വിശ്വസുന്ദരിമാർക്കും കോവിഡ്

വനിതകളുടെ വിവാഹ പ്രായം പറഞ്ഞ് നമുക്ക് തർക്കിച്ചിരിക്കാം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന സ്ത്രീ മുന്നേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയുമാവാം. ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന യുഗോവ് എന്ന മാർക്കറ്റ് റിസർച്ച് ഡാറ്റ അനലിറ്റിക്‌സ് കമ്പനി പുറത്തുവിട്ട പട്ടികയിലേക്കൊന്ന്് നോക്കൂ.  2021ൽ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട  വനിത മിഷേൽ ഒബാമയാണ്.  ആദ്യ പത്തിൽ പ്രിയങ്ക ചോപ്രയുമുണ്ട്. അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്ക് പിന്നാലെ ഹോളിവുഡ് താരം ആഞ്ജലീന ജോളി, എലിസബത്ത് രാജ്ഞി, അവതാരക ഒപ്ര വിൻഫ്രി, നടി […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് – ഹാരിസ് എം.വി

മലയാളത്തിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇംഗഌഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മുഴങ്ങിക്കേൾക്കുന്നത് ഈ അധ്യാപികയുടെ സ്വരമാണ്. ഒരിക്കൽ ഒരു സുഹൃത്താണ് അറിയിപ്പിന്റെ സ്വരം കേട്ട് ടീച്ചറുടേതാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. അപ്പോഴാണ് തന്റെ ശബ്ദം സംപ്രേഷണം ചെയ്തുതുടങ്ങിയ കാര്യം ടീച്ചറും അറിയുന്നത്.   യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ നമ്പർ 22609 ചെന്നൈയിൽനിന്നും മംഗലാപുരം വരെ പോകുന്ന ചെന്നൈ മംഗലാപുരം ഇന്റർസിറ്റി എക്‌സ്പ്രസ് അൽപസമയത്തിനകം […]

രചനയുടെ പ്രകാശരശ്മികൾ – ഹാറൂൻ കക്കാട്

വായനയും എഴുത്തും നൃത്തവും സംഗീതവുമൊക്കെ ഒരുപാടിഷ്ടത്തോടെ  ഹൃദയത്തോട് ചേർത്തുവെച്ച പ്രതിഭയാണ് രശ്മി പ്രകാശ്. കേരളം വിട്ട് വിദേശത്തേക്ക് ജീവിതം പറിച്ചുനട്ടെങ്കിലും ഈ എഴുത്തുകാരിയുടെ കലാസപര്യ പൂർവ്വോപരി തിളക്കമുള്ളതാവുകയായിരുന്നു.  എല്ലാ കുട്ടികളെയും പോലെ ചിത്രകഥാ പുസ്തകങ്ങളിലൂടെയാണ് രശ്മി പ്രകാശ് എന്ന എഴുത്തുകാരി വായനയുടെ ലോകത്തേക്ക് ചേക്കേറിയത്. അക്കാലത്ത് പ്രകാശ് ലൈബ്രറി എന്ന പേരിൽ നാട്ടിൽ ചെറിയൊരു പുസ്തകാലയം ഉണ്ടായിരുന്നു. അവിടെയുള്ള പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു. കുറെദൂരം നടന്നുവേണം അവിടേക്ക് എത്താൻ. സഹോദരൻ കണ്ണനാണ് (മിഥുൻ) എപ്പോഴും രശ്മിക്ക് കൂട്ട് പോവുന്നത്. […]

ഒമിക്രോൺ 89 രാജ്യങ്ങളിൽ, വ്യാപനം അതിവേഗം; യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക്

ലണ്ടൻ ∙ ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാൻസും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉൾപ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു. രാജ്യത്ത് 5–11 വയസ്സുകാർക്ക് അടുത്തയാഴ്ച വാക്സീൻ നൽകിത്തുടങ്ങും. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു […]

തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് യുഎഇ; അറിയേണ്ട കാര്യങ്ങൾ

യുഎഇയിൽ സർക്കാർ സ്വകാര്യമേഖലയിലെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സേവനാന്തര ആനുകൂല്യം, അവധി എന്നിവയടക്കം കാര്യങ്ങളിലാണ് കൂടുതൽ ഇളവുകളുള്ള നിയമം നിലവിൽ വരുന്നത്. ഫെബ്രുവരി രണ്ടിനു പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച തൊഴിൽ നിയമം പ്രവാസിമലയാളികളടക്കം ജോലി ചെയ്യുന്ന സ്വകാര്യമേഖലയ്ക്ക് എപ്രകാരമാണു ഗുണകരമാകുന്നത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ  അംഗീകരിച്ച തൊഴിൽ നിയമം അനുസരിച്ചാണ് സർക്കാർ, സ്വകാര്യമേഖലാ തൊഴിൽ വ്യവസ്ഥകൾ ഏകീകരിക്കുന്നത്. സാമ്പത്തിക മുന്നേറ്റത്തിനു സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ജോലിക്ഷമത […]

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടി കൊന്നു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടികൊലപെടുത്തി. ​ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. രാത്രിയോടെ ആലപ്പുഴയിലെ സ്വവസതിയിലേക്ക് മടങ്ങവെ മണ്ണഞ്ചേരിയിൽ വച്ചാണ് ആക്രമി സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ആസൂത്രിതമായി കാറിൽ പിന്തുടർന്ന  സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ ആദ്യം […]

വിഷ്ണുവിന്റെ വാട്സാപ് ശബ്ദസന്ദേശം; പുറത്തുവിട്ട് സുഹൃത്തുക്കൾ; മരണത്തിൽ ദുരൂഹത

ചീരാംകുന്ന് വിഷ്ണു നിവാസിൽ കണ്ണന്റെ മകൻ വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. ദമാമിലെ കഫ്റ്റീരിയ ജീവനക്കാരനായിരുന്ന വിഷ്ണു മരിച്ചതായി കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ  ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഉടമകൾ മർദിക്കുന്നുണ്ടെന്നു പറഞ്ഞ് വിഷ്ണു അയച്ച വാട്സാപ് ശബ്ദസന്ദേശം സുഹൃത്തുക്കൾ പുറത്തുവിട്ടിട്ടുണ്ട്. സ്ഥാപനത്തിൽ കച്ചവടം കുറയുന്നതായി ആരോപിച്ച് വിഷ്ണുവിനെ ഉടമകൾ പതിവായി മർദിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. […]

മിന്നൽ പരിശോധന; സുരക്ഷയില്ലാതെ പാചകവാതക സിലിണ്ടറുകൾ; പിടികൂടി

മലപ്പുറം അരീക്കോട് പുത്തലത്ത് സുരക്ഷയില്ലാതെയും അനുമതിയില്ലാതെയും സൂക്ഷിച്ച 42 പാചകവാതക സിലിണ്ടറുകള്‍ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന. ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകുo. കഴിഞ്ഞ ദിവസം എടവണ്ണയില്‍ സബ്സീഡിയുളള പാചകവാതകം സ്വകാര്യ സിലിണ്ടറിലേക്ക് മാറ്റി നിറയ്ക്കുന്നതും പിടികൂടിയിരുന്നു. അരീക്കോട് അനധികൃതമായി സൂക്ഷിച്ച 42 പാചകവാതക സിലിണ്ടറുകള്‍ പുത്തലത്തെ പ്രധാന പാതയോരത്തെ കടയിലാണ് സുരക്ഷയില്ലാതെ സൂക്ഷിച്ചത്.  ലൈസൻസില്ലാതെ വിൽപന നടത്താന്‍ തയാറാക്കി വച്ചതാണ് സിലിണ്ടറുകള്‍. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  സി.എ.വിനോദ് […]

ലോകകപ്പ് വിജയം സിനിമയാക്കി ’83’; കേരളത്തിൽ വിതരണാവകാശം പൃഥിരാജിന്, 24ന് റിലീസ്

ജീവിതത്തിൽ തനിക്കെന്നും ഓർത്തുവയ്ക്കാൻ കഴിയുന്ന മുഹൂർത്തങ്ങൾ നൽകിയ സിനിമയെ കുറിച്ച് വാചാലനായി നടൻ രൺവീർ സിങ്.  ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ വിജയത്തെ ആധാരമാക്കിയ 83 എന്ന സിനിമയുടെ പ്രചാരണത്തിന് കപിൽദേവും ഒന്നിച്ചാണ് രൺവീർ കൊച്ചിയിൽ എത്തിയത്. മുൻ ക്രിക്കറ്റ് താരം ശ്രീകാന്തിനും, നടൻ പൃഥ്വിരാജിനും ഒപ്പമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ഇന്ത്യൻ ക്രിക്കറ്റിന്റെ തിളക്കമുള്ള ഏട് സിനിമയാകുമ്പോൾ കപിൽദേവായി സ്ക്രീനിൽ എത്തുകയാണ് രൺവീർ സിങ്. ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെത്തിച്ച കപിൽദേവിനെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞു. കഥാപാത്രമായപ്പോൾ […]

കാവിലെ പൂരം – ജഗദീശ്

ശിവപാവ്വതിയമ്പല നടയിൽ ആറാട്ടിനാനകൾ നൂറ്. പൂരത്തിനാളുകൾ വന്നു. കളിവാക്കും കളിചിരിയെങ്ങും. മരനീരിൽ വെടി വാക്കോതും കരനാഥർ കൂട്ടംകൂടി. കരകാട്ടം തപ്പും കൊട്ടും മയിലാട്ടം തകിലടിമേളം. കരയാകെ മഹോത്സവമായി. പടയണിയും തേരും കുതിരേം പലവഴിയിൽ വന്നു നിരന്നു. കരിവളകൾ ചാന്തും പൊട്ടും കൺമണികൾ വാങ്ങുന്നേരം, മോഹത്താൽ തരുണീസക്തർ, തരുണികളിൽ കൺ വെയ്ക്കുന്നു. കമിതാക്കൾ കരിവണ്ടായി ഇടവഴിയിൽ പാറി നടന്നു. ബാലെ നാടകം തുടങ്ങുന്നേരം ആലക്തിക ദീപമണഞ്ഞു. പ്രണയിനിയുടെ ചാരത്തായി തരുണനിരുന്നു കുളിരും ചൂടി. കളിവികൃതികൾ പലതും കാട്ടി. ബാലെ […]

വെളിച്ചപ്പാട്ട് – രമാ പിഷാരടി

കാലമിരുണ്ടൊരു വഴിയിൽ നിന്നും കാണുന്നുണ്ടൊരു കരിനാഗത്തെ ജടമുടിപോലെയിരുണ്ടുപിണഞ്ഞ് കരിമുകിൽ പോലെ കറുത്ത് തടിച്ച് മലമുകളിൽ നിന്നോടി വരുന്ന മഴപോലാകെയുലഞ്ഞ് കുതിർന്ന് കൈയിൽ വാളിൻ മിന്നലുതിർത്ത് തളയും പട്ടും ചാർത്തിക്കെട്ടി കാലിൽ വെങ്കലമുത്തുകൾ കെട്ടി നേർനെറ്റിത്തടമാകെയുടച്ച് നിന്നുറയുന്ന വെളിച്ചപ്പാടിൻ കണ്ണുകളാകെയിരുണ്ട് കലങ്ങി സൂര്യനൊഴിഞ്ഞൊരു ചെങ്കൽ വാനം പാതികൊഴിഞ്ഞൊരു പൂവായ് മാറി രാശിപ്പുരയിൽ കവടികൾ നീങ്ങി ഗോത്രപ്പുരയിൽ തീപ്പുക പാറി കനൽ തിന്നിട്ടും മതിയാകാതെ ചുടലത്തെയ്യം കണ്ണുമിഴിച്ചു പാലപ്പൂവിൻ ഗന്ധവുമായി പനകൾ തേടി യക്ഷികൾ നീങ്ങി വെറ്റിലയാകെമുറുക്കിത്തുപ്പിയ മുത്തശ്ശിക്കഥ കേട്ട് […]

കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ്.

 കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ്. ‘ ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ  ഒരു ദിവസം പ്രകാശനം ചെയ്ത ”തിനുള്ള അംഗികാരമായിട്ടാണ് കാരൂർ സോമൻ  ലോക റിക്കോർഡിൽ ഇടം പിടിച്ചത്.കഴിഞ്ഞ ദിവസം അദ്ദേഹം രചിച്ച 34 പുസ്തകകൾ പ്രകാശനം ചെയ്തിരുന്നു. യു. ആർ.എഫ് വേൾഡ് റിക്കാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. ഗിന്നസ്   സൗദീപ് ചാറ്റർജി , അന്തർ ദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി),ഏഷ്യൻ ജൂറി […]