LIMA WORLD LIBRARY

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിര്‍ദേശം. അവധിയിലുളള പൊലീസുകാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗണ്‍സ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പിയുടെ നിര്‍ദേശം. പ്രശ്ന സാധ്യതാ മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ ആയുധങ്ങള്‍ കടത്തുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ […]

ചാംപ്യന്മാരെ തകർത്ത് ബ്ലാസ്റ്റേഴ്സ്; മുംബൈയെ 3 ഗോളുകള്‍ക്ക് തകര്‍ത്തു

ചാംപ്യന്മാരായ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ആഘോഷം. ഐഎസ്‌എലിലെ നിലവിലെ ചാമ്പ്യൻമാരായ മുംബെെയെ മൂന്ന് ഗോളിന് തുരത്തി ബ്ലാസ്റ്റേഴ്സ് കുതിച്ചു. സഹൽ അബ്ദുൾ സമദ്, അൽവാരോ വാസ്കസ്, ജോർജ് ഡയസ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. മുംബെെ പ്രതിരോധതാരം മൗർടാഡ ഫാൾ രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി രണ്ടാംപകുതിയുടെ തുടക്കത്തിൽ പുറത്തായി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് മുംബെെ സിറ്റി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംജയമാണിത്. കരുത്തരായ ഒഡിഷ എഫ്സിയെയും ഇവാൻ വുകോമിനോവിച്ചിന്റെ സംഘം തോൽപ്പിച്ചിരുന്നു. ആറ് കളിയിൽ രണ്ട് […]