ജൂഡോയിൽ സംസ്ഥാന മെഡൽ ജേതാവുമായ ശ്രീ. ആന്റി T J യിൽ നിന്ന് ശ്രീമതി. മിനി സുരേഷ് പ്രശസ്തിപത്രവും മെമന്റോയും ഏറ്റുവാങ്ങുന്നു.

ആസാദി കാ മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് ഭാരത വന്ദനം കവിയരങ്ങിൽ മലയാള കവിത അവതരിപ്പിച്ച് എറണാകുളം സെന്റ്. ആൽബർട്ട്സ് കോളേജിലെ അസി.പ്രൊഫസറും . ജൂഡോയിൽ സംസ്ഥാന മെഡൽ ജേതാവുമായ ശ്രീ. ആന്റി T J യിൽ നിന്ന് ശ്രീമതി. മിനി സുരേഷ് പ്രശസ്തിപത്രവും മെമന്റോയും ഏറ്റുവാങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക ടൂറിസം, സഹകരണ വകുപ്പുകളുടെയും കേരള ഫോക് ലോർ അക്കാദമിയുടെയും […]
“ഭാരത വന്ദനം “പരിപാടിയിൽ ഫലകവും, പ്രശസ്തി പത്രവും ഏറ്റു വാങ്ങുന്നു. -ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.
ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ് ജിജോയുടെ പക്കൽ നിന്നും പ്രശസ്തിപത്രവും മെമന്റോയും സ്വീകരിച്ചു.

ആസാദി കാ മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി , ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് ഭാരതവന്ദനം കവിയരങ്ങിൽ കവിത അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക, ടൂറിസം,സഹകരണ വകുപ്പുകളുടെയും കേരള ഫോക് ലോർ അക്കാദമിയുടെയും സഹകരണത്തോടെ നടന്ന വിപുലമായ പ്രോഗ്രാമിൽ 75 ഭാഷകളിലായി 90 കവികൾ പങ്കെടുത്തു.ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറത്തിന്റെ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ് ജിജോയുടെ പക്കൽ നിന്നും പ്രശസ്തിപത്രവും മെമന്റോയും സ്വീകരിച്ചു.
26 മുതൽ കുവൈത്തിൽ മൂന്നു ദിവസം നിർബന്ധിത ക്വാറന്റീൻ

കുവൈത്ത് സിറ്റി∙ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ 26 മുതൽ രാജ്യത്തു പ്രവേശിക്കുന്ന എല്ലാവർക്കും കുവൈത്ത് 3 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി. 2 ഡോസ് വാക്സീൻ എടുത്ത് 9 മാസം പൂർത്തിയായവർ കുവൈത്തിലെത്തും മുൻപ് ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നും ഈ നിബന്ധന ജനുവരി 2നാണു പ്രാബല്യത്തിലാകുകയെന്നും അധികൃതർ അറിയിച്ചു. യാത്രയ്ക്ക് 48 മണിക്കൂറിനിടെ എടുത്ത ആർടി പിസിആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് 26 മുതൽ വേണ്ടത്. നിലവിൽ 72 മണിക്കൂറാണു സമയപരിധി. 3 ദിവസത്തെ […]
സർക്കാരിലേക്ക് 83,000 കോടിയിലധികം നികുതി; വാക്കു പാലിച്ച് മസ്ക്

ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയിലൂടെയും മറ്റ് സംരംഭങ്ങളിലൂടെയും നേടിയ വരുമാനത്തിന് ആനുപാതികമായി സർക്കാരിലേക്ക് നികുതി അടയ്ക്കാത്തതിന് ഇലോൺ മസ്‌ക് ആരോപണങ്ങൾക്ക് വിധേയനായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് ട്വിറ്ററിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ മറുപടി നൽകിയത്. ഈ വർഷം നൽകുന്ന മൊത്തം നികുതിയുടെ കണക്കുകളും മസ്ക് വെളിപ്പെടുത്തി. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ആയ മസ്ക് ഈ വർഷം 1100 കോടി ഡോളറിലധികം (ഏകദേശം 83,000 കോടി രൂപ) നികുതി നൽകുമെന്നാണ് വെളിപ്പെടുത്തിയത്. മസ്കിന്റെ ട്വീറ്റിലെ കണക്കുകൾ […]
വാക്സീൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി തള്ളി: ഒരു ലക്ഷം പിഴ

കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി. പൊതുതാല്‍പര്യമല്ല, പ്രശസ്തിക്കുള്ള താല്‍പര്യമാണ് ഹര്‍ജിക്കു പിന്നിലെന്നും കോടതി നിരീക്ഷിച്ചു.
പേപ്പർ പേനയുമായി ഭിന്നശേഷി കുട്ടികൾ കലക്ടറേറ്റിലെത്തി

മലപ്പുറം: ഭിന്നശേഷി വിദ്യാർഥികൾ നിർമിച്ച പേപ്പർ പേന സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ വിതരണം ചെയ്തു. പൊന്മള ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളാണ് തിങ്കളാഴ്ച കലക്ടറേറ്റിലെത്തിയത്. ജില്ല കലക്ടർ വി.ആർ. േപ്രംകുമാറിനെ കണ്ട വിദ്യാർഥികൾ വിവിധ ഓഫിസുകളിലേക്ക് പേന നൽകാൻ അനുമതി തേടി. അനുവാദം ലഭിച്ചതോടെ എ.ഡി.എം, ഡി.എം.ഒ, സാമൂഹിക നീതി വകുപ്പ് തുടങ്ങിയ ഓഫിസുകളിലായി എഴുനൂറോളം പേനകൾ വിൽപന നടത്തിയാണ് സംഘം മടങ്ങിയത്. പി.ടി.എ പ്രസിഡന്റ് ഇന്ദിരയുടെ നേതൃത്വത്തിൽ ആറു വിദ്യാർഥികളാണ് കലക്ടറെ കണ്ടത്. പൊന്മള […]
ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍- പരിശോധന ശക്തിപ്പെടുത്തി എക്സൈസ്

കോഴിക്കോട്: ക്രിസ്തുമസ്, നവവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി.ലഹരിക്കടത്തും ലഹരി ഉപയോഗവും തടയുന്നതിന് ഡിസംബര്‍ നാല് മുതല്‍ 2022 ജനുവരി മൂന്ന് വരെയുളള ദിവസങ്ങള്‍ സ്പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചു. പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
വിവാഹപ്രായം 18 ആയി തുടരുന്നത് ഉചിതം; കാരണം പറഞ്ഞ് കെകെ ശൈലജ

യുവതികളുടെ വിവാഹപ്രായം 18 ആയി തുടരുന്നതാണ് ഉചിതമെന്ന് കെ.കെ. ശൈലജ എംഎല്‍എ. പ്രായപൂര്‍ത്തി ആകുന്നതോടെ സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ളവരാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും കെ.കെ. ശൈലജ കോഴിക്കോട് പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ നാടകീയമായി ഒളിച്ച് കടത്തിക്കൊണ്ടുവന്നുവെന്ന് മുസ്‌ലിം ലീഗ്. പാര്‍ലമെന്‍റിന്‍റെ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് ബില്‍ അവതരിപ്പിച്ചത്. ഇത്രയും പ്രത്യാഘാതമുള്ള ബില്‍ ഇത്തരത്തില്‍ കൊണ്ടുവന്നത് പരിഹാസ്യമണ്. എല്ലാ വ്യക്തിനിയമങ്ങള്‍ക്കും എതിരായ ബില്‍ ഭരണഘടനവിരുദ്ധമാണെന്നും എം.പിമാരായ […]
കേരളത്തിലെ ഗ്രാമീണ സുന്ദരിമാർ പ്രദർശന വസ്തുക്കളല്ല. – കാരൂർ സോമൻ, ലണ്ടൻ

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ നടപടി സ്വാഗതാർഹമെന്ന് പൊതു പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. ജോൺസൻ വി.ഇടിക്കുള രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിന് കിട്ടിയ അംഗീകാരം ഇന്ത്യൻ പെൺകുട്ടികൾക്ക് ഒരാശ്വാസമായി. ഇന്ത്യയിലെ പെൺകുട്ടികൾ ശൈശവ പ്രായം മുതൽ സ്വന്തം കുടുംബത്തിൽ നിന്നുവരെ പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരും അസ്വാതന്ത്ര്യത്തിൽ കഴിയുന്നവരുമാണ്. അവരെ നിയന്ത്രിക്കുന്നത് മത രാഷ്ട്രീയ ശക്തികളാണ്. ഒരു സിനിമയുടെ തിരക്കഥപോലെ പെൺകുട്ടികളെ ഈ കൂട്ടർ ഒരു അസംസ്കൃത വസ്തുവായി വിറ്റഴിച്ചു കാശുണ്ടാക്കുന്നു അല്ലെങ്കിൽ […]
Author Karoor Soman URF World Record (കാരൂർ സോമന് URF ലോക റെക്കോർഡ്)
ചൈനയുടെ മുതുമുത്തശ്ശി വിടപറഞ്ഞു; 135–ാം വയസ്സിൽ

ബെയ്ജിങ് ∙ ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയിദി (135) അന്തരിച്ചു. പശ്ചിമ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗർ വിഭാഗത്തിൽനിന്നുള്ള ഇവർ ഔദ്യോഗിക രേഖകൾ പ്രകാരം, കെഷ്ഗറിലെ കൊമുസെറിക് നഗരത്തിൽ 1886 ജൂൺ 25ന് ആണ് ജനിച്ചത്. 2013 ൽ ചൈന അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻ ജെറിയാട്രിക്സ് രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവരെ പ്രഖ്യാപിച്ചിരുന്നു. ലളിതവും ചിട്ടയോടെയുള്ളതുമായിരുന്നു അലിമിഹാൻ സെയിദിയുടെ ദിനചര്യകൾ. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും വെയിൽ കായുന്നതും […]
ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ മരണം 146

മനില ∙ ഫിലിപ്പീൻസിൽ വീശിയടിച്ച ‘റായ്’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 146 കടന്നു. കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒട്ടേറെ നഗരങ്ങൾ പാടേ തകർന്നു. ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 275 കിലോമീറ്റർ വേഗത്തിൽ വീശിയ ചുഴലിക്കാറ്റ് 7.8 ലക്ഷം പേരെ ബാധിച്ചെന്നാണ് ഏകദേശ കണക്ക്. 3 ലക്ഷത്തിലേറെ പേർക്കു വീടു നഷ്ടപ്പെട്ടു. 227 നഗരങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടതിൽ 21 ഇടത്തു മാത്രമേ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളു. 3 വിമാനത്താവളങ്ങൾ അടച്ചിട്ടു. ദുരന്ത […]
വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പറും ബന്ധിപ്പിക്കും; ബിൽ പാസാക്കി ലോക്സഭ

വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. തിരഞ്ഞെടുപ്പ് നടപടിക്കായി ഏത് സ്ഥലവും ഏറ്റെടുക്കാനും കമ്മിഷന് അധികാരം ലഭിക്കും
കുട്ടികള്‍ക്ക് വാക്സീന്‍ ഉടന്‍ ആരംഭിക്കും; മൂന്നാം തരംഗം നേരിടാൻ ഒരുക്കങ്ങളായി

കുട്ടികള്‍ക്ക് കോവിഡ് വാക്സീന്‍ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്ക്കരിക്കും. കോവിഡ് കേസുകള്‍ കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറ്റിയറുപതിലധികമായി. ബൂസ്റ്റര്‍ ഡോസ് വിതരണം ഉടന്‍വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപനം തടയാന്‍ ദിവസം തോറും സ്ഥിതി നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. മരുന്നും, […]



