ഒമിക്രോണിന് പിന്നാലെ പുതിയ രോഗം ഫ്ലൊറോണ; ആശങ്കയോടെ ലോകം

കോവിഡിന് പിന്നാലെ അതിന്റെ പല വകഭേദങ്ങളും ലോകം ഇതിനോടകം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ഭീതി പടർത്തി പുതിയ രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തത്. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയായ ഫ്ലൊറോണയുടെ ആദ്യ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിലെ റാബിൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ഗർഭിണിയായ സ്ത്രീയിലാണ് ഫ്ലൊറോണ കണ്ടെത്തിയത്. യുവതി വാക്സീൻ എടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടർത്തി […]
സംസ്ഥാനത്ത് രാത്രിയാത്ര നിരോധനം ഇന്നും തുടരും; നിയന്ത്രണം നീട്ടിയേക്കില്ല

ഒമിക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യം അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.
ഈ 13 നഗരങ്ങളിൽ ഈ വർഷം 5ജി നെറ്റുവർക്ക് എത്തിയേക്കും

5ജി നെറ്റുവർക്കിനുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വർഷം അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ചില നഗരങ്ങളിലെങ്കിലും ഈ വർഷം 5ജി നെറ്റുവർക്ക് എത്തിയേക്കും. ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കും. ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവർ രാജ്യത്തെ ചില നഗരങ്ങളിൽ ഇതിനോടകം 5 ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5ജി എത്താൻ സാധ്യതയുള്ള നഗരങ്ങൾ ഇങ്ങനെ. – ഡൽഹി […]
രാജ്യത്ത് വീണ്ടും കുതിച്ച് ഉയർന്ന് കോവിഡ് രോഗികളുടെ എണ്ണം; കൂടുതൽ മഹാരാഷ്ട്രയിൽ,

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികളുടെ എണ്ണം. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗാളാണ് രണ്ടാം സ്ഥാനത്ത്. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന ഒമിക്രോൺ കേസുകളിലും ഇന്ന് വർധനയുണ്ടാകും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഹരിയാന, തെലങ്കാന സർക്കാരുകൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.



