സ്വർഗ്ഗത്തിലേക്കുള്ള വഴി – പൂന്തോട്ടത്ത് വിനയകുമാർ (ഖത്തർ)

9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക് പൗലോസ് കടന്നു ചെന്നപ്പോൾ കടുത്ത നിശബ്ദതയിൽ പൊടുന്നനെ എവിടെനിന്നോ ആ പ്രാർത്ഥനാ ശ്ലോകം അയാളുടെ കാതുകളിൽ വന്നലച്ചു.അവിടെ എല്ലാം അമ്മച്ചി നിറഞ്ഞു നിൽക്കുന്നതുപോലെ അയാൾക്ക് തോന്നി…ഇരുണ്ട മുറികൾ,നിറയെ പൊടിപടലങ്ങളും മാറാലയും.പടർന്നു കിടക്കുന്ന മാറാലകൾ കൈകൊണ്ടു വകഞ്ഞു മാറ്റി അയാൾ ചിതലരിച്ച ജനാലപ്പാളികൾ മലർക്കേ തുറന്നിട്ടു. അകത്തേക്ക് ചെറുകാറ്റ് തല്ലിയലച്ചു കയറി. “ ഏലിപ്പെണ്ണേ…”- അകത്തുനിന്നും അപ്പച്ചന്റെ […]
പ്രൊഫ. ഉമ്മൻ മാത്യു സ്മാരക പുരസ്ക്കാരം പ്രഥമ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. പി.ടി.ജോസഫിന് സമ്മാനിച്ചു.

എടത്വ: സെൻറ് അലോഷ്യസ് കോളജ് പ്രഥമ അദ്ധ്യാപകനും നിയമസഭാ മുൻ സമാജികനുമായിരുന്ന പ്രൊഫ. ഉമ്മൻ മാത്യു സ്മാരക പുരസ്ക്കാരം പ്രഥമ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. പി.ടി.ജോസഫിന് സമ്മാനിച്ചു. കലാലയത്തിന്റെ 56 -ാം വാർഷികത്തിൻ്റെ ഭാഗമായി ഫോർമർ യൂണിയൻ മെമ്പേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെയും സഹകരണത്തോടെ നടന്ന നാല് ദിവസം നീണ്ട് നിന്ന അലോഷ്യൻ കുടുംബ സംഗമ മേള സമാപന സമ്മേളനത്തിൽ ആണ് പുരസ്ക്കാരം സമ്മാനിച്ചത്.സമ്മേളനം പൂർവ്വ വിദ്യാർത്ഥിയും ഒളിമ്പ്യൻ അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ […]
“ഹന്ത ഞാൻ എന്തു ചെയ്വൂ “
A COMPLAINT – William Words worth

There is a change –and Iam poor ; Your love hath been ,nor long ago , A fountain at my fond heart ‘s door , Whose only business was to flow , And flow it did ;not taking heed Of its own bounty ,or my need. What happy moments did I count ! Blest was […]
വാർദ്ധക്യം – സിജിത അനിൽ

ജീവനവും അതിജീവനവും പച്ചമരത്തണലുകൾ തേടുമ്പോൾ വാർദ്ധക്യം ഇലചാർത്തുകൾ കൊഴിഞ്ഞ ശിശിരം പോലെ… വേദനയും ദുഖവും ഉള്ളിലൊതുക്കി അഴികൾക്കുള്ളിൽ ഒതുങ്ങി തീർന്ന ഉണങ്ങിയ പടുമരം. ശിഖരങ്ങൾ വെട്ടി മാറ്റപ്പെട്ട പാഴ്മരം ചൂളയിലേക്ക് എടുത്തു വെക്കുമ്പോൾ ഉറഞ്ഞു കത്തുന്നു. കത്തിയമർന്ന കനലുകൾ തോണ്ടി നോക്കിയാൽ പറയാതെ ബാക്കി വെച്ചുപോയ കിനാവുകളുടെ എല്ലിൻ കഷ്ണങ്ങൾ കാണാം.. ഒടുവിലൊരു കുടത്തിലാക്കി വായകെട്ടി കടലിൽ തള്ളുമ്പോൾ ഒരുപാട് സ്വപ്‌നങ്ങൾ ഗതികിട്ടാതെ തിരയുടെ ഓളത്തിൽ അശാന്തമായി ഒഴുകി നടക്കുന്നുണ്ടാവും…
പാക്ക് ജയിലിൽ 628 ഇന്ത്യക്കാർ; ഇന്ത്യയിൽ 355 പാക്കിസ്ഥാൻകാർ

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്നത് 628 ഇന്ത്യക്കാർ. ഇന്ത്യയിൽ തടവിൽ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവർഷത്തിൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങൾ അനുസരിച്ചാണിത്. ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങൾ 3 പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറാറുണ്ട്. പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ 577 മത്സ്യത്തൊഴിലാളികളും 51 സാധാരണ പൗരന്മാരും ഉൾപ്പെടുന്നു. ഇന്ത്യയിൽ തടവറയിലുള്ള പാക്കിസ്ഥാൻകാരിൽ 73 മീൻപിടിത്തക്കാർ മാത്രമാണുള്ളത്. English Summary: Indians imprisoned in Pakistan jails
അയ്യോ, ഇതാര്?; ഞെട്ടിക്കുന്ന മാറ്റങ്ങളുമായി കിം ജോങ് ഉൻ

സോൾ ∙ ഭരണത്തിൽ 10 കൊല്ലം തികച്ച ഉത്തര കൊറിയയിലെ കിം ജോങ് ഉൻ കെട്ടിലും മട്ടിലും അടിമുടി മാറിയെന്നു റിപ്പോർട്ടുകൾ. തിരിച്ചറിയാൻ കഴിയാത്ത വിധം ദേഹം മെലിഞ്ഞു. ചിന്തകൾ കനത്തു എന്നാണു സൂചന. ഏതാനും മാസം മുൻപു വരെ അമിത ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടിയിരുന്ന കിമ്മിന്റെ ഏറ്റവും പുതിയ ഫോട്ടോകളിലും പ്രസംഗങ്ങളിലുമാണു ഞെട്ടിക്കുന്ന മാറ്റങ്ങൾ. കൊറിയ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ആണവായുധങ്ങളെക്കുറിച്ചുള്ള പതിവു വീരവാദത്തിനു പകരം ഭക്ഷ്യസുരക്ഷയെക്കുറിച്ചു വാചാലനായി. […]
ആദ്യ ദിനം വാക്‌സിനേഷന്‍ സ്വീകരിച്ചത് 38,417 കുട്ടികള്‍ കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം വിജയം

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുന്നത്. 9338 ഡോസ് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. 551 കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വലിയ ഉത്സാഹത്തോടെയാണ് […]
സംസ്ഥാനത്ത് 29 പേര്‍ക്കുകൂടി ഒമിക്രോണ്‍; ആലപ്പുഴയിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ […]
തെലങ്കാനയില്‍ തൊഴില്‍ രഹിതര്‍ക്ക് മാസം 3,016 രൂപ; വന്‍ പ്രഖ്യാപനം

ഹൈദരാബാദ്:തൊഴില്‍ രഹിത വേതനം കുത്തനെ ഉയര്‍ത്തി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്ര ശേഖരറാവുവാണ് ഈ കാര്യംഅറിയിച്ചത്. വര്‍ധന വരുന്ന സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ നിലവില്‍ വരും. പ്രതിമാസം ഇനി 3,016 രൂപയായിരിക്കും തൊഴില്‍രഹിത വേതനം. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 2018ലാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി പ്രധാന വാഗ്ദാനമായി തൊഴില്‍ രഹിത വേതനം ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ടിആര്‍എസ് അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാക്കാത്തതില്‍ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും […]
കൗമാരക്കാര്‍ക്കുള്ള വാക്സീന്‍ ഇന്നുമുതല്‍; കുത്തിവയ്പ് രാവിലെ 9 മുതല്‍

രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിന് മുകളിൽ കൗമാരക്കാർ. ഡൽഹിയിൽ വാക്സിനേഷനായി 157 കേന്ദ്രങ്ങൾ സജ്ജം. അതേസമയം രാജ്യത്ത് കോവിഡ്- ഒമികോൺ കേസുകൾ കുതിച്ചുയരുകയാണ്. രാജ്യത്തെ 15 നും 18 നും ഇടയിൽ പ്രായമുള്ള 7.4 കോടി കൗമാരക്കാർക്കുള്ള വാക്സിനേഷനാണ് ഇന്ന് ആരംഭിക്കുന്നത്. കോവാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസായാണ് നൽകുക. വാക്സിനേഷനായുള്ള രജിസ്ട്രേഷൻ കോവിൻ പോർട്ടൽ വഴി ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. സാധിക്കാത്തവർക്ക് വിദ്യാലങ്ങൾ […]
“ദേവീ പ്രഭാവം “എന്ന കുത്തിയോട്ടപ്പാ ട്ടുകളുടെ സമാഹാരം രചിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്ഥാനം നേടി ഡോ. എൽ. ശ്രീരഞ്ജിനി, പത്തനംതിട്ട

ആലപ്പുഴ മാന്നാർ കുരട്ടിശ്ശേരി “വരദ”യിൽ ഡോ. എൽ. ശ്രീരഞ്ജിനി, പത്തനംതിട്ട ജില്ലയിൽ പരുമല ശ്രീ വലിയ പനയന്നാർകാവ്ദേവീ ക്ഷേത്രചരിതവും, ദേവീമാഹാത്മ്യവും ഉൾപ്പെടുത്തിക്കൊണ്ട് “ദേവീ പ്രഭാവം “എന്ന കുത്തിയോട്ടപ്പാ ട്ടുകളുടെ സമാഹാരം രചിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്ഥാനം നേടി.”കുത്തിയോട്ടപ്പാ ട്ടുകളെഴുതിയ ആദ്യ വനിത “എന്ന നിലയിലാണ് ഡോ. എൽ. ശ്രീരഞ്ജിനി റെക്കോർഡ് സ്ഥാപിച്ചത്.മാവേലിക്കര ചെട്ടികുളങ്ങര ദേവീ ചരിതം അടിസ്ഥാനമാക്കിയും കുത്തിയോട്ടപ്പാട്ടുകൾഎഴുതിയിട്ടുണ്ട്. ഇതു പ്രസിദ്ധീകരണത്തിനു തയ്യാറായിക്കൊണ്ടി രിക്കുകയാണ്. പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനും, കുത്തി യൊട്ടരചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്തു […]
സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗബാധിതർ 152

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം […]
മൂന്നാം തരംഗം അരികെ? 1500 കടന്ന് ഒമിക്രോൺ; പുതിയതായി 27,553 കൊറോണ രോഗികൾ.

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വ്യാപനത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,553 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആകെ 1,22,801 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. കൊറോണ രോഗികളിൽ 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 284 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 9,249 രോഗമുക്തി നേടി. ഒമിക്രോൺ രോഗികളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ വന്ന കണക്ക് […]
വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം ഏഴുകിലോയാക്കി ഉയർത്തി

തിരുവനന്തപുരം:പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരിവിതരണവും പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് (എൻ.പി.ഐ. കാർഡ്) രണ്ടുകിലോ സ്പെഷ്യൽ അരിയുണ്ട്. 15 രൂപയാണ് നിരക്ക്. ഓരോ റേഷൻകടയിലെയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യൽ അരി വിതരണം. മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് റേഷൻ […]



