കലാമണ്ഡലം ഹൈദരാലി

ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായിരുന്നു കലാമണ്ഡലം | ഹൈദരാലി. ജാതി-മതഭേദങ്ങള്‍ കൈവെടിഞ്ഞ് കഥകളി സംഗീതം പഠിച്ച അദ്ദേഹം ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ രംഗത്ത് തുടര്‍ന്നത്. 1946 സെപ്റ്റംബര്‍ അഞ്ചിന് തൃശ്ശൂര്‍ വടക്കാഞ്ചേരിയിലായിരുന്നു കലാമണ്ഡലം ഹൈദരാലിയുടെ ജനനം. കുട്ടിക്കാലം മുതല്‍ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലി പാട്ടുകാരന്‍ ബാപ്പൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കലാമണ്ഡലത്തിലെത്തിയതോടെ കഥകളിസംഗീതമാണ് തന്റെ തട്ടകമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പതിനൊന്നാം വയസില്‍ അഞ്ചാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതല്‍ 1965 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതവിദ്യാര്‍ത്ഥിയായി. […]
അങ്ങനെ,ആകാശവാണിയും മരണവക്രത്തിലായി

1.1939 ലെ ഓണം. മലയാളി ആദ്യമായി റേഡിയോയിലൂടെ സ്വന്തം ഭാഷയിൽ ഒരു പ്രഭാഷണം കേട്ടു. അത് കൊല്ലങ്കോട് സർ വാസുദേവരാജ നൽകിയ ഓണ സന്ദേശമായിരുന്നു. ആകാശവാണി മദ്രാസ് നിലയത്തിൽ നിന്നുള്ള ആ പ്രഭാഷണത്തിൽ നിന്നാണ് മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം തുടങ്ങുന്നത്. 2022 ജനു 14. ആ മലയാള പ്രക്ഷേപണം കഴിഞ്ഞ 81 വർഷമായി തുടർന്നു വന്ന ആകാശവാണി മദ്രാസ് -ബി നിലയം അന്ന് പ്രക്ഷേപണം നിർത്തും. ജി.പി.എസ് നായർ, കെ. രാഘവൻ, ജാനമ്മ ഡേവിഡ്, കെ. […]
ഡോ. എൽ. ശ്രീരഞ്ജിനിക്ക് ലിമ വേൾഡ് ലൈബ്രറിയുടെ അഭിനന്ദനങ്ങൾ

ആലപ്പുഴ മാന്നാർ കുരട്ടിശ്ശേരി “വരദ”യിൽ ഡോ. എൽ. ശ്രീരഞ്ജിനി, പത്തനംതിട്ട ജില്ലയിൽ പരുമല ശ്രീ വലിയ പനയന്നാർകാവ്ദേവീ ക്ഷേത്രചരിതവും, ദേവീമാഹാത്മ്യവും ഉൾപ്പെടുത്തിക്കൊണ്ട് “ദേവീ പ്രഭാവം “എന്ന കുത്തിയോട്ടപ്പാ ട്ടുകളുടെ സമാഹാരം രചിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്ഥാനം നേടി.”കുത്തിയോട്ടപ്പാ ട്ടുകളെഴുതിയ ആദ്യ വനിത “എന്ന നിലയിലാണ് ഡോ. എൽ. ശ്രീരഞ്ജിനി റെക്കോർഡ് സ്ഥാപിച്ചത്.മാവേലിക്കര ചെട്ടികുളങ്ങര ദേവീ ചരിതം അടിസ്ഥാനമാക്കിയും കുത്തിയോട്ടപ്പാട്ടുകൾഎഴുതിയിട്ടുണ്ട്. ഇതു പ്രസിദ്ധീകരണത്തിനു തയ്യാറായിക്കൊണ്ടി രിക്കുകയാണ്. പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനും, കുത്തി യൊട്ടരചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്തു […]
PATHIRA NAKSHATHRAME // WILSON PIRAVOM // G.T.OONNUKALLIL // KPAC JOHNSON // LATEST CHRISTMAS SONG



