LIMA WORLD LIBRARY

കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു.

മാവേലിക്കര:പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു.” ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ ഒരു ദിവസം പ്രകാശനം ചെയ്ത”തിനുള്ള അംഗികാരമായിട്ടാണ് കാരൂർ സോമൻ ലോക റിക്കോർഡിൽ ഇടം പിടിച്ചത്.അദ്ദേഹം രചിച്ച 34 പുസ്തകങ്ങൾ കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു. ലോക റിക്കോർഡ് സർട്ടിഫിക്കറ്റ് മുൻ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പിയും ഓർഫനേജ് കൺട്രോർ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജൻ അംഗികാര മുദ്രയും സമ്മാനിച്ചു.ചടങ്ങിൽ ഏഷ്യൻ ജൂറി ഡോ.ജോൺസൺ. വി.ഇടിക്കുള സംബന്ധിച്ചു. […]

ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിൽ; ചൈനയിൽ പ്രതിസന്ധി

ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2021 ൽ ആയിരം പേർക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ൽ രേഖപ്പെടുത്തിയത്. 2020 ൽ ആയിരം പേർക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാൻ മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ […]

സെക്രട്ടറിയേറ്റില്‍ കൂട്ടത്തോടെ കോവിഡ്; ലൈബ്രറി അടച്ചു; നിയന്ത്രണങ്ങൾ

സെക്രട്ടറിയേറ്റില്‍ കൂട്ടത്തോടെ കോവിഡ്. മുഖ്യമന്ത്രിയുടെ ഓഫിസിലും  വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന  നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് 123 കോവിഡ് ക്ലസ്റ്ററുകള്‍; ഏറെയും സ്കൂളുകള്‍

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം അതിരൂക്ഷം.  63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.  123 വലിയ ക്ളസ്റ്ററുകളില്‍ കൂടുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അടയ്ക്കുന്നതാണ് ഉചിതമെന്ന ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചില്ല.   മറ്റന്നാള്‍ ചേരുന്ന കോവിഡ് അവലോകനയോഗം  കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കേരളം കോവിഡ് പിടിയിലായപ്പോള്‍ ആരോഗ്യവകുപ്പ്  നിശ്ചലമെന്ന് പ്രതിപക്ഷനേതാവ്  വി.ഡി. സതീശന്‍ ആരോപിച്ചു. ഏഴ് ജില്ലകളില്‍ മുപ്പത് കടന്ന് രോഗസ്ഥിരീകരണ നിരക്ക്. തിരുവനന്തപുരം ജില്ലയില്‍ മുപ്പതിലേറെ ആക്ററീവ് ക്ളസ്റററുകള്‍. എറണാകുളത്ത്് 22 ഉം തൃശൂരില്‍ 13 ഉം വലിയ ക്ളസ്റ്ററുകള്‍ […]

ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധാരണ നാല് ലക്ഷണങ്ങള്‍; ആരോഗ്യവിദഗ്ധര്‍ പറയുന്നു

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഒമിക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ SARS-CoV-2 ന്റെ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.ഒമിക്രോണ്‍ ബാധിച്ചാല്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് മസീന ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മോണോളജിസ്റ്റും ബ്രോങ്കോസ്കോപ്പിസ്റ്റുമായ ഡോ. സോനം സോളങ്കി പറയുന്നു. ശരീരവേദന, ബലഹീനത, ക്ഷീണം, തലവേദന, പനി എന്നിവയാണ് ഒമിക്രോണ്‍ പിടിപെടുന്നവരില്‍ ആദ്യം പ്രകടമാകുന്നത്. ചിലരില്‍ മാത്രമാണ് ചുമ കാണുന്നത്. ഇത് ചിലപ്പോള്‍ വരണ്ടതും മൂക്കില്‍ നിന്ന് വെള്ളം വരുന്നതും തുമ്മലും […]

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തമാസം 20 ലേക്ക് മാറ്റി

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തമാസം 20 ലേക്ക് മാറ്റി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ ആവശ്യപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ  തീരുമാനം. അടുത്തമാസം 14ന് രണ്ടാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 16 ന് ദലിത് ആത്മീയാചര്യൻ ഗുരു രാവിദാസിന്റെ ജന്മവാർഷികം നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടണമെന്നായിരുന്നു ആവശ്യം.