LIMA WORLD LIBRARY

ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധാരണ നാല് ലക്ഷണങ്ങള്‍; ആരോഗ്യവിദഗ്ധര്‍ പറയുന്നു

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

ഒമിക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ SARS-CoV-2 ന്റെ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.ഒമിക്രോണ്‍ ബാധിച്ചാല്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് മസീന ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മോണോളജിസ്റ്റും ബ്രോങ്കോസ്കോപ്പിസ്റ്റുമായ ഡോ. സോനം സോളങ്കി പറയുന്നു. ശരീരവേദന, ബലഹീനത, ക്ഷീണം, തലവേദന, പനി എന്നിവയാണ് ഒമിക്രോണ്‍ പിടിപെടുന്നവരില്‍ ആദ്യം പ്രകടമാകുന്നത്.

ചിലരില്‍ മാത്രമാണ് ചുമ കാണുന്നത്. ഇത് ചിലപ്പോള്‍ വരണ്ടതും മൂക്കില്‍ നിന്ന് വെള്ളം വരുന്നതും തുമ്മലും മറ്റും ഉള്ള ജലദോഷവുമായിരിക്കും. 80 ശതമാനം രോഗികളിലും ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ പനി മാറുകയാണ് ചെയ്യാറുള്ളത്.

ഇല്ലെങ്കില്‍ അത് മിതമായതും കഠിനവുമായ അണുബാധയുടെ ലക്ഷണമായി മാറുന്നുവെന്നു ഡോ. സോനം പറഞ്ഞു.

ലക്ഷണങ്ങള്‍ കണ്ട് ഉടന്‍ തന്നെ റൂം ക്വാറന്റെെ കഴിയുകയും മറ്റ് ആളുകളിലേക്ക് അണുബാധ പടരുന്നത് തടയുകയും ചെയ്യുന്നത് പ്രധാനമാണ്.

പുറത്തിറങ്ങുമ്പോൾ പരമാവധി N95 മാസ്ക് തന്നെ ഉപയോ​ഗിക്കണമെന്നും ഡോ. സോനം പറഞ്ഞു.

അതിവേ​ഗം പടരുന്ന വകഭേദമാണ് ഒമിക്രോണ്‍. പൊതു ഇടങ്ങളിലും ആശുപത്രികള്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള ഇടങ്ങളിലും നമ്മള്‍ ശരിയായി മുഖംമൂടി ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചുമ, ക്ഷീണം, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് ഒമിക്രോണിന്റെ ഏറ്റവും സാധാരണമായ നാല് ലക്ഷണങ്ങളെന്ന് യുഎസ് സിഡിസി വ്യക്തമാക്കി.

അടുത്തിടെ, യുകെ ആസ്ഥാനമായുള്ള Zoe Covid ആപ്പില്‍ ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍

ഒമിക്രോണ്‍ ബാധിച്ചവരില്‍ കണ്ട് വരുന്നതായി പറയുന്നു. രോഗലക്ഷണങ്ങളെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ , കുറവ് സാധാരണ ലക്ഷണങ്ങള്‍, ഗുരുതരമായ ലക്ഷണങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നുവെന്ന് മുംബൈയിലെ പരേലിലെ ഗ്ലോബല്‍ ഹോസ്പിറ്റലിലെ പള്‍മണോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ . ഹരീഷ് ചാഫ്ലെ പറഞ്ഞു.

ഒമിക്രോണിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍…

പനി, ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടുക.

കുറവ് സാധാരണ ലക്ഷണങ്ങള്‍…

തൊണ്ടവേദന, തലവേദന, വയറിളക്കം, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം.

ഗുരുതരമായ ലക്ഷണങ്ങള്‍…

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, സംസാരം അല്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെടല്‍, നെഞ്ചുവേദന.

ഒമിക്രോണ്‍ വേരിയന്റിന്റെ പറയാവുന്ന അടയാളങ്ങളിലൊന്ന് ശരീരവേദനയാണ്. കൂടാതെ രാത്രി വിയര്‍ക്കുക എന്നത് രാത്രിയില്‍ ഉണ്ടാകുന്ന പുതിയ ഒമിക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങളായിരിക്കാം. ശരീരത്തിലെ വേദന അണുബാധയുടെ ലക്ഷണമാണെന്നും ഡോ. ഹരീഷ് കൂട്ടിച്ചേര്‍ക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px