പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തമാസം 20 ലേക്ക് മാറ്റി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ ആവശ്യപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. അടുത്തമാസം 14ന് രണ്ടാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 16 ന് ദലിത് ആത്മീയാചര്യൻ ഗുരു രാവിദാസിന്റെ ജന്മവാർഷികം നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടണമെന്നായിരുന്നു ആവശ്യം.













