LIMA WORLD LIBRARY

യുഎഇയിൽ ഇനി സ്ഥിരം വീസയിലേക്ക് മാറാൻ രാജ്യം വിടേണ്ട; ഫീസടച്ചാൽ മതി

ദുബായ്∙ താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് തൊഴിൽ വീസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വീസയിൽ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. നിലവിലുള്ള വീസ കാലാവധി തീരും മുൻപ് വീസ മാറ്റത്തിന് അപേക്ഷ നൽകണം. കാലാവധി തീർന്നാൽ […]

ബാബുവിന് മികച്ച ചികിത്സ ഉറപ്പാക്കും; സൈന്യത്തിന് നന്ദിപറഞ്ഞ് മുഖ്യമന്ത്രി

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ബാബുവിന് ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്നും മുഖ്യമന്ത്രി […]

ജീവിതത്തിന്റെ മണമുള്ള സ്നേഹചുംബനം; മലമുകളിലെ സന്തോഷക്കാഴ്ച

മലമുകളിലെത്തിച്ച മൂന്ന് സേനാംഗങ്ങള്‍ക്ക് സ്നേഹചുംബനം നല്‍കി ബാബു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ബാല എന്ന ഉദ്യോഗസ്ഥന് ബാബു പ്രത്യേകം നന്ദി പറഞ്ഞു.  ബാബുവിനെ രക്ഷിച്ച സൈനികര്‍ക്കും സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതമായി മലമുകളിലെത്തിച്ചു. ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത് 40 മിനിറ്റോളം. ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ബാബുവിനെ മലമുകളില്‍നിന്ന് ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്യും. […]

ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ അന്തരിച്ചു

ഡോ. എം. ഗംഗാധരന്‍  പരപ്പനങ്ങാടി (മലപ്പുറം): ചരിത്രപണ്ഡിതനും ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. എം. ഗംഗാധരൻ(89) അന്തരിച്ചു. വാർധക്യകാല അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശിയാണ്. സംസ്കാരം ഇന്ന് (09-02-2022- ബുധൻ) രാവിലെ 10:30 – ന് വീട്ടുവളപ്പിൽ വെച്ച് നടത്തപ്പെട്ടു പരപ്പനങ്ങാടി നെടുവയിലെ ഡോ. പി.കെ. നാരായണൻ നായർ മിറ്റായിൽ പാറുക്കുട്ടി അമ്മ ദമ്പതികളുടെ മകനായി 1933-ൽ ജനിച്ചു. പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1986-ൽ […]

ബസ് ചാർജ് വർധന ഉടന്‍: മിനിമം ചാർജ് 10 രൂപയാകും, രാത്രിയാത്രയ്ക്ക് കൂടിയ നിരക്ക്

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് […]

THOUGHT FOR TODAY FROM PRASANTHI NILAYAM

THOUGHT FOR TODAY FROM PRASANTHI NILAYAM |SUNDAY | FEBRUARY 06, 2022 | Why is the practice of one-pointedness essential in all aspects of life? Bhagawan lovingly explains to us today. The mind has to be focused in one direction. People must walk determinedly, using all their effort for the purpose of the aim and achievement […]