മലമുകളിലെത്തിച്ച മൂന്ന് സേനാംഗങ്ങള്‍ക്ക് സ്നേഹചുംബനം നല്‍കി ബാബു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ബാല എന്ന ഉദ്യോഗസ്ഥന് ബാബു പ്രത്യേകം നന്ദി പറഞ്ഞു. ബാബുവിനെ രക്ഷിച്ച സൈനികര്‍ക്കും സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതമായി മലമുകളിലെത്തിച്ചു.
ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത് 40 മിനിറ്റോളം. ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ബാബുവിനെ മലമുകളില്‍നിന്ന് ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്യും. കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം.













