കദനക്കടലിൽ😭 – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

മണലിൽ, തെങ്ങുകൾ വിരിച്ചു തന്നൊരു തണലിൽ, വേപഥു കലരും ചിത്തമോ – ടിരുന്നു;ആഴിതന്നി- രുമ്പഴിക്കൂട്ടു തുറന്നു കിട്ടുവാ- നലറി, കണ്ണുക – ളുരുട്ടി, മുഷ്ടികൾ ചുരുട്ടി വായുവി ലെറിഞ്ഞു തുള്ളുന്ന തിരയെ നോക്കി ഞാൻ . കരയെ ഞണ്ടു പോൽ കരണ്ടു ചിന്തകൾ കരളിൽ: ജീവിത – ക്കടലിൽ ഞാനൊരു തിരയായെത്ര നാൾ തിരിയും? മോചന സമരമെത്ര നാൾ തുടരും? എന്നിനി – യണയും പച്ചച്ച കരയിലാനന്ദ ലഹരി മോന്തു വാൻ രസിച്ചു വീഴുവാൻ? പരന്ന പാത്രത്തി- […]
ബ്രിട്ടനും അഭായാർഥികളെ സ്വീകരിക്കുന്നു. അഭയാർഥികളെ സ്വീകരിക്കുന്ന കുടുംബങ്ങൾക്ക് 350 പൗണ്ട് നൽകും

ലണ്ടൻ: യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് വീട് തുറന്നുകൊടുക്കുന്ന യുകെയിലെ കുടുംബങ്ങൾക്ക് പ്രതിമാസം 350 പൗണ്ട് സഹായമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ഹോ ലണ്ടൻ: യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് വീട് തുറന്നുകൊടുക്കുന്ന യുകെയിലെ കുടുംബങ്ങൾക്ക് പ്രതിമാസം 350 പൗണ്ട് സഹായമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ഹോംസ് ഫോർ യുക്രെയ്ൻ പദ്ധതി പ്രകാരം ഒരു അഭയാർഥിക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് ഒരു സ്പെയർ റൂമോ ഒഴിഞ്ഞ സ്ഥലമോ നൽകുന്നവർക്കാണ് സഹായം നൽകുക. അതേസമയം, യുകെയിലേക്ക് വരുന്ന യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ച് […]
തായംകുളങ്ങരയിലെ കപ്പലണ്ടിവിൽപ്പനക്കാരൻ – ചാക്കോ ഡി അന്തിക്കാട്

ചേർപ്പിന്റെ ഇടവഴിയിലും പെരുവഴിയിലും അനാഥരായി കിടക്കുന്ന കപ്പലണ്ടിപ്പൊതികൾ എന്നു മുതലാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്? പെരുവനം പെരുവഴിയിൽ ചുരുട്ടിയെറിഞ്ഞത് ആദ്യം കണ്ടു. അമർഷത്തോടെ വർഗ്ഗീയമുദ്രാവാക്യം പിറുപിറുത്ത ആരോ ആയിരിക്കും! ആശുപത്രിയുടെ പിന്നിലെ വഴിയിൽ പകുതി കീറിയത് കണ്ടു. പകുതി കടലാസ് കുഞ്ഞുങ്ങൾക്കുള്ള മിഠായി പൊതിയാൻ ഉപയോഗിച്ചിരിക്കണം! ഗ്രൗണ്ട് റോഡിലും, കുന്നത്ത്മുകൾ ഇടവഴിയിലും തുറന്ന പൊതികൾ കണ്ടു. പരസഹായം നൽകിയ ആരോ സാവകാശം വീടണഞ്ഞിരിക്കണം! എല്ലാം രാഷ്ട്രീയ ഓർമ്മകളുണർത്തും നാൾവഴികൾ. തായംകുളങ്ങരയിലെ കപ്പലണ്ടി വിൽപ്പനക്കാരനിൽനിന്നാണ് എല്ലാ പൊതികളും വാങ്ങിയിരിക്കുന്നത്. (പെരുമ്പിള്ളിശ്ശേരി- […]



