പണിമുടക്ക് ദിവസങ്ങളില്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായര്‍ രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്. ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെഒഴിവാക്കി.
സൗദിക്കെതിരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ: അനുരഞ്ജന നീക്കം

സൗദിക്കെതിരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു യെമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്നുദിവസത്തേക്കു നിർത്തിവയ്ക്കുന്നതായി യെമനിലെ ഹൂതി വിമതർ പ്രഖ്യാപിച്ചു. സൗദിസഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവയ്ക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ സൗദി കടുത്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഹൂതികളുടെ അനുരഞ്ജന നീക്കം. ജിദ്ദയിലെ എണ്ണസംഭരണ,വിതരണകേന്ദ്രങ്ങൾ ആക്രമിച്ചതിനെതിരെ ഇന്നലെ പുലർച്ചെ മുതൽ സൗദിസഖ്യസേന യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതി വിമതരുടെ അധീനതയിലുള്ള സനാ വിമാനത്താവളം, വ്യാപാരഇടപാടുകൾ […]
സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു.
ഐപിഎല്ലിലെ ആദ്യമല്‍സരത്തില്‍ കൊല്‍ക്കത്ത; ചെന്നൈയെ 6 വിക്കറ്റിന് തോല്‍പിച്ചു

ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറുവിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 132 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. അജിന്‍ക്യ രഹാനെ 44 റണ്‍സെടുത്തു. 38 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയ എം.എസ്.ധോണിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. ഐപിഎല്ലിലെ ധോണിയുടെ 24ാം അര്‍ധസെഞ്ചുറിയാണ്.



