LIMA WORLD LIBRARY

ആമസോൺ പുസ്തകങ്ങൾക്ക് മരണമില്ല – ഓമന

മലയാളത്തിലെന്നപോലെ വിദേശ രാജ്യങ്ങളിലും പദ്യ- ഗദ്യ -വൈഞ്ജാനിക   സാഹിത്യത്തിൽ എഴുത്തുകാരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ആധുനിക സാഹിത്യ മേഖലകളിൽ എഴുത്തുകാർ പുതിയ ഉറവിടങ്ങൾ അന്വഷിച്ചു കണ്ടെത്തിയിരിക്കുന്നത് ആമസോൺ ബുക്കുകളാണ്.  ആഗോള ശ്രദ്ധ നേടിയ കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി കമ്മീഷൻ വാങ്ങാതെ  വിദേശത്തു് നിന്ന് ആദ്യമായി ആരംഭിച്ച എഴുത്തുകാരുടെ കൂട്ടായ്മയാണ്. പബ്ലിക്കേഷന്റെ   ലക്ഷ്യവും ഉദ്ദേശവും ലോകമെങ്ങുമുള്ള മലയാളി എഴുത്തുകാരെ ഒരു കുടകിഴിൽ കൊണ്ടുവരികയാണ്. അവരുടെ കസ്തുരിപോലെ മണക്കുന്ന വാക്കുകൾ വിദേശ രാജ്യങ്ങളിൽ പടർന്നു […]

യാത്രയിൽ – രാജു.കാഞ്ഞിരങ്ങാട്

ഇരുട്ടിനെ നടുവേചീന്തിക്കൊണ്ട് നീളമുള്ളൊരു ഒറ്റക്കണ്ണൻ കിതച്ചുകൊണ്ട് കുതിച്ചു പായുന്നു ഈർപ്പത്താൽ വിയർപ്പു തുള്ളികൾ പോലെ ചില്ലിലൂടെ മഞ്ഞ്ചാല്ലുകൾ രൂപം കൊള്ളുന്നു കൂർപ്പിച്ച് നോക്കിയാൽ കുറേ ദൂരെ ചില മിന്നാമിന്നി വെട്ടങ്ങൾ വഴിതെറ്റിവന്നൊരു ശീതക്കാറ്റ് കറങ്ങി നടക്കുന്നുണ്ട് കമ്പാർട്ടുമെൻ്റ് തോറും തൊട്ടു വിളിച്ചിട്ടും തെല്ലൊന്നുണരുന്നില്ല ഉറക്കം തോരുന്നില്ല ചില കൂർക്കംവലികൾ കണ്ണുപൊത്തികളിക്കുന്ന കുട്ടിയെപ്പോലെ വെളിച്ചമെന്ന അച്ചു തൊട്ട് വിജയിയാകുവാൻ ശ്രമിക്കുകയാണെന്ന് തോന്നും തീവണ്ടി തിരിഞ്ഞു നോക്കാതെ തിടംവെച്ച ഇരുട്ടിലൂടെ അവനോടുന്നു ഉറക്കത്തിലായവരുടെ ദൂരങ്ങൾ എത്ര ദൂരത്തായിരിക്കും ! ഒഴിഞ്ഞുപോയ […]

ഗാന്ധിഭവന്‍ ഇന്‍റര്‍നാഷണല്‍ ട്രസ്റ്റ്, പത്തനാപുരം – സത്യന്‍ മുട്ടമ്പലം

ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്തിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഒരു പബ്ലിക് ട്രസ്റ്റ് ആണ് ഗാന്ധിഭവന്‍.കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിലേറെയായി പ്രവര്ത്തിച്ച്ചു വരുന്നു. 1300 ലധികം അഗതികള്‍ വസിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമാണ്പത്തനാപുരം ഗാന്ധിഭവന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച വയോജനപരിപാലനകേന്ദ്രത്തിനുള്ള 2019 ലെ വയോശ്രേഷ്ഠ സമ്മാന്‍ ദേശീയ പുരസ്കാരം ഇന്ത്യന്‍ പ്രസിഡന്റ്റ് ശ്രീ രാമനാഥ് കോവിന്ദില്‍ നിന്നും ഗാന്ധിഭവനു ലഭിച്ച്ചിട്ടുണ്ട്.ഇത് ക്രിയാത്മകവും ആരോഗ്യപൂര്‍ണവുമായ വാര്‍ധക്യം പ്രദാനം ചെയ്യുന്ന ഒരു മാതൃകാ വയോജനഗ്രാമമായി വര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ട്രസ്റ്റിന്റെ അംഗീകാരമുണ്ട്. വിദേശ […]

കടം – ശ്രീജ എം എസ്

ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ് വേണ്ടതിനും, വേണ്ടാത്തതിനും കടം വാങ്ങി.. അച്ഛനെ കണ്ടാണ് പഠിച്ചത്.. പക്ഷേ അച്ഛൻ ഒന്നിന് നൂറായവ തിരിച്ച് നൽകി. അതിനാൽ നല്കാനും ഏറേപേർ ഉണ്ടായി. എനിക്കാകട്ടെ ഒന്നും തിരിച്ചു നൽകാനായില്ല.. വരവിൽ കവിഞ്ഞ് ചിലവുണ്ടായോ? ഇല്ല വൻ വില്ല പണിതില്ല വമ്പൻ കാറ്‌ വാങ്ങിയില്ല പൊന്ന് പെട്ടിയിലടുക്കിയില്ല അസുഖങ്ങൾ പിടിപെട്ടില്ല.. ചിലവ് ചെയ്യാതെ സ്വരൂക്കൂട്ടിയതെല്ലാം ചിതലരിച്ചാണ് കടം കയറിയത്….. എല്ലാം കണ്ടില്ലായെന്ന് നടിച്ചാണ്  പടുകുഴിയിൽ വീണത്. എല്ലാരും അകന്നു സ്വസ്ഥത കാണാമറയത്തായി.. കടത്തിന്റെ […]

സ്ത്രീജീവിതം – പ്രിജിത സുരേഷ്

സ്ത്രീയാണു ധനം സ്ത്രീധനമാണു കൊല സ്ത്രീയാണു ഭൂമി സ്ത്രീയാണു സ്വർഗ്ഗം        ധന മോഹിയാം പുരുഷൻ          ധനികയെ  കെട്ടി ധനികനാകീടും        ധനത്താൽ ആടിത്തിമിർക്കുമവൻ        ധന ക്ലേശത്താൽ തകിടം മറിയുമവൻ ദുഃഖിതനാം മുൻകോപം തീർക്കും നാരീ മേനിയിൽ ദുഃഖത്തിലാഴും പത്നീ ജീവിത ഭാവി ദുഃഖത്തിനറുതി തീർക്കും പ്രിയതമനവനുടെ ദുഃഖിതയാം പ്രിയയെ കുത്തി നോവിച്ചിടും        സ്ത്രീധനമില്ലേൽ ജീവിതമില്ല         ധനമില്ലാത്തവൾ ശിങ്കിയടി പാവ        സ്ത്രീധനമില്ലേൽ അടിമയാം വേലക്കാരി        ദുഃഖിതയാമവൾ ജീവശവമായ് കാലം […]

ഇന്ന് നാടകദിനം… – ഉല്ലാസ് ശ്രീധർ

ആദ്യത്തെ നാടകാഭിനയവും ചൂരൽക്കഷായവും ഒരിക്കൽ കൂടി ഓർമ്മിക്കണമെന്ന് തോന്നി… നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിന്റെ ഭാഗമായാണ് ഞാൻ ആദ്യമായി നാടകത്തിൽ അഭിനയിച്ചത്… ഹെഡ്മാസ്റ്ററായ സോമൻ സാറാണ് സംവിധായകൻ… എല്ലാവരേയും ഉപദേശിച്ച് നേർവഴിക്ക് നയിക്കുന്ന അമ്മാവന്റെ വേഷമാണ് എനിക്ക്… എന്റെ ഭാര്യയായി അഭിനയിച്ചത് അഞ്ജുവായിരുന്നു… സായം സന്ധ്യയിലാണ് വാർഷിക പരിപാടികൾ നടന്നത്… നിറഞ്ഞ സദസ്… വീട്ടിൽ നിന്ന് എന്റെ കൊച്ചേട്ടനും കൂട്ടുകാരും വന്നിട്ടുണ്ട്… നാടകം തുടങ്ങി… വലിയ മുണ്ടിനെ നാലായി മടക്കിയാണ് പൊക്കം കുറഞ്ഞ എന്നെ ഉടുപ്പിച്ചിരുന്നത്… […]

ഇസ്രയേൽ – അറബ് ഉച്ചകോടിക്ക് തുടക്കം

ജറുസലം ∙ മധ്യപൂർവദേശത്തെ ഇറാന്റെ ആണവ ഭീഷണിയിൽ നിന്നു പ്രതിരോധിക്കാൻ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ – അറബ് ഉച്ചകോടിക്ക് ഉറപ്പു നൽകി. ഇസ്രയേലും ഇസ്രയേലിനെ അംഗീകരിക്കുന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന അപൂർവ ഉച്ചകോടി ഇന്നു സമാപിക്കും. ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ബെൻ ഗൂറിയന്റെ ജന്മനാടായ സിദ് ബോക്കറിലാണ് ഉച്ചകോടി നടക്കുന്നത്. 43 വർഷമായി ഇസ്രയേലിനെ അംഗീകരിക്കുന്ന ഈജിപ്ത്, 2020ൽ ട്രംപ് ഭരണകൂടം മുൻകൈയെടുത്ത് ഒപ്പിട്ട ഏബ്രഹാം കരാർ പ്രകാരം […]

രാജ്യം വിഭജിക്കാനുള്ള നീക്കമെന്ന് യുക്രെയ്ൻ: ഹിതപരിശോധനയ്ക്ക് റഷ്യ

കീവ് ∙ യുക്രെയ്നിനെ രണ്ടായി വിഭജിച്ച് കിഴക്കൻ മേഖലയെ നിയന്ത്രണത്തിലാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിർലോ ബുധനോവ് പറഞ്ഞു. അധിനിവേശ തന്ത്രങ്ങളിൽ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു കിഴക്കൻ യുക്രെയ്നിലെ റഷ്യൻ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിൾസ് റിപ്പബ്ലിക്കായ ലുഹാൻസ്ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ൽ […]

സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍  പദ്ധതിക്കായി […]

സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നതിനാൽ കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും […]

മികച്ച സഹനടി അരിയാനെ: പുരസ്കാരം വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിന്

94-ാം മത് ഓസകറില്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാനെ ഡിബോസിന്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിനാണ് പുരസ്കാരം. ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്‍ന്നാണ് പുരസ്കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23 പുരസ്കാരങ്ങളാണ് നിര്‍ണയിക്കപ്പെടുക. വാണ്ട സൈക്സ്, എമ്മി ഷൂമെര്‍, റെജീന ഹാള്‍ എന്നിവരാണ് അവതാരകര്‍. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നത്.

താമസം പഞ്ചനക്ഷത്ര ഹോട്ടലിൽ: പൂച്ചയുടെ ആഡംബര ജീവിതം രാജകുമാരിയെപ്പോലെv

എലിസബത്ത് രാജ്ഞിയുടേതു പോലുള്ള രാജകീയ ജീവിതം സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലുമാവാത്തതാണ്. എന്നാൽ ഇംഗ്ലണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിൽ ജീവിക്കുന്ന മൂന്നുവയസ്സുകാരി പൂച്ചയുടെ കാര്യം അങ്ങനെയല്ല. ബക്കിങ്ഹാം കൊട്ടാരത്തെക്കാൾ വലുപ്പമുള്ള പഞ്ചനക്ഷത്രഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയാണ് സൈബീരിയൻ ഇനത്തിൽപെട്ട ഈ പൂച്ച. എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ പേരായ ലിലിബെറ്റ് എന്നാണ് രാജകീയ സൗകര്യങ്ങളിൽ ജീവിക്കുന്ന പൂച്ചയുടെയും പേര്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബര സൗകര്യത്തിൽ ജീവിക്കുന്ന പൂച്ചയും ലിലിബെറ്റാണ്. ലെയിൻസ്ബറോ ഹോട്ടലിൽ ഒരു രാത്രി തങ്ങുന്നതിന് […]

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഉടമകളുടെ തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഉടമകള്‍ പറഞ്ഞു. നിരക്ക് വര്‍ധനെ നേരത്തേതന്നെ തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മിനിമം നിരക്ക് 12 രൂപയും വിദ്യാര്‍ഥികളുെട കുറഞ്ഞ നിരക്ക് അഞ്ചുരൂപയുമാക്കണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

തന്ത്രങ്ങൾ പൊളിഞ്ഞു; മുഖം രക്ഷിക്കാൻ റഷ്യ

കീ​​​​വ്: യു​​​​ക്രെ​​​​യ്ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​ത്തി​​​​നു​​​​ മു​​​​ന്നി​​​​ൽ പ​​​​ക​​​​ച്ച റ​​​​ഷ്യ യു​​​​ദ്ധ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​വ​​​​ചി​​​​ച്ച് മു​​​​ഖം​​​​ ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി സൂ​​​​ച​​​​ന. അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം​​​​ഘ​​​​ട്ടം അ​​​​വ​​​​സാ​​​​നി​​​​ച്ചു​​​​വെ​​​​ന്നും കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ലെ ഡോ​​​​ൺ​​​​ബാ​​​​സ് മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​മോ​​​​ച​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​നി ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും റ​​​​ഷ്യ​​​​ൻ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. റ​​​ഷ്യ​​​യു​​​ടെ യു​​​​ദ്ധ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന​​​​യാ​​​​ണി​​​​തെ​​​​ന്ന് പാ​​​​ശ്ചാ​​​​ത്യ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യൻ അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന ഡോ​​​​ണ​​​​റ്റ്സ്ക്, ലു​​​​ഹാ​​​​ൻ​​​​സ്ക് പ്ര​​​​വി​​​​ശ്യ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഡോ​​​​ൺ​​​​ബാ​​​​സ് മേ​​​​ഖ​​​​ല 2014 മു​​​​ത​​​​ൽ ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ഷ്യൻ ​​​​അ​​​​നു​​​​കൂ​​​​ല വി​​​​മ​​​​ത​​​​രു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്. ഡോ​​​​ൺ​​​​ബാ​​​​സ് മു​​​​ഴു​​​​വ​​​​നാ​​​​യി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു […]