LIMA WORLD LIBRARY

ചൈനയുടെ കമ്മ്യൂണിസ്റ്റ് ക്യാപ്പിറ്റലിസം – അഡ്വ. പാവുമ്പ സഹദേവന്‍

ചൈന ലോകസമൂഹത്തിന് എന്നും ഒരു അത്ഭുതവും പ്രഹേളികയും ആയിരുന്നു. പൗരാണികകാലം മുതല്‍ തന്നെ ചൈന അതിസമ്പന്നമായ ഒരു സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉടമകളുമായിരുന്നു. ഇന്ത്യയെപ്പോലെതന്നെ സഹസ്രാബ്ദങ്ങളായ ഉജ്ജ്വലമായ ഒരു ചരിത്രത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്പര്യം അവകാശപ്പെടാനുണ്ട് ചൈനയ്ക്ക്. പണ്ട് പുരാതനകാലം മുതല്‍ ചൈന വൈദേശിക സ്വാധീനത്തിന് അടിപ്പെട്ടിട്ടുണ്ടെങ്കിലും അവള്‍ ഒരിക്കലും വൈദേശിക ഭരണത്തിന് കീഴ്‌പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. മാന്‍ഡറിന്‍ എന്ന ജനങ്ങളില്‍ 90 ശതമാനവും ഒരൊറ്റ ഭാഷയും ഹാന്‍ വംശം എന്ന ഒരൊറ്റ വംശവും ഭൂമിശാസ്ത്രപരമായ സവിശേഷതകളുമാണ് […]

ശ്രീലങ്ക: രാജിവച്ച ധനമന്ത്രി തിരികെ; പലിശനിരക്ക് ഇരട്ടിയാക്കി സെൻട്രൽ ബാങ്ക്

കൊളംബോ ∙ പുതുതായി ചുമതലയേറ്റശേഷം പിറ്റേന്നു രാജിവച്ച ധനമന്ത്രി അലിസാബ്രി പദവിയിൽ തിരിച്ചെത്തി. പ്രസിഡന്റ് രാജി സ്വീകരിക്കാത്തതിനെത്തുടർന്നാണിത്. സാമ്പത്തികപ്രതിസന്ധിക്കു പരിഹാരം കാണാൻ ഐഎംഎഫ് ധനസഹായം നേടുന്നതിനുള്ള ചർച്ചകൾ അലിസാബ്രിയായിരിക്കും നയിക്കുക. അതേസമയം, ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഇന്നലെ പലിശനിരക്ക് ഇരട്ടിയാക്കി. 14.50% ആണ് പുതിയ വായ്പനിരക്ക്. നിക്ഷേപങ്ങളുടെ പലിശനിരക്ക് 13.50% ആയി ഉയർത്തി. 18.7% ആണ് രാജ്യത്തെ പണപ്പെരുപ്പനിരക്ക്. ശ്രീലങ്കൻ രൂപയുടെ തകർച്ച ഇന്നലെയും തുടർന്നു. ഒരു ഡോളറിന് 321.49 ലങ്കൻ രൂപയാണ് നിരക്ക്. വൈദ്യുതി വിതരണം […]

രാജ്യത്ത് കോവിഡ് എക്‌സ്.ഇ വകഭേദം സ്ഥിരീകരിച്ചു

ഡൽഹി:രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോൺ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 13 നാണ്  ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. ഒരാഴ്ചയ്ക്കുള്ളിൽ രോഗി സുഖം പ്രാപിക്കുയും ചെയ്തിരുന്നു. ജനിത ശ്രേണീകരണത്തിന് ശേഷമാണ് രോഗിക്ക് കൊറോണ വൈറസിന്റെ എക്സ്.ഇ വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. എന്നിരുന്നാലും, ഇത് എക്സ്.ഇ വേരിയന്റാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ വീണ്ടും പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒമിക്രോണിനെക്കാൾ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്.ഇ. ബ്രിട്ടണിലാണ് […]

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ – മന്ത്രി കെ രാജന്‍

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഡിജിറ്റല്‍ റിസര്‍വേ  പൂര്‍ത്തിയാവുകയാണ്, രജിസ്‌ട്രേഷന്‍ വകുപ്പുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, കേരള ഭൂരേഖ നവീകരണ മിഷന്‍ പൂര്‍ത്തിയാക്കിയ  ജില്ലാ ഡിജിറ്റലൈസേഷന്‍ സെന്ററും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഷാഫി പറമ്പില്‍ എം എല്‍ എ […]

എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട; പ്രഖ്യാപനവുമായി ആർ.ബി.ഐ

ഡൽഹി: യു.പി.ഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം. നിലവിൽ ചില ബാങ്കുകളിൽ മാത്രമാണ് ഈ സൗകര്യം. ഇത് മറ്റെല്ലാം ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്ക്. പണവായ്പ നയപ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഇതിന് പുറമേ ഇടപാടുകൾ വേഗത്തിൽ നിർവഹിക്കാൻ സാധിക്കുമെന്നും റിസർവ് […]

യുക്രെയ്നില്‍ നിന്നെത്തിയവർക്ക് ഇന്ത്യയിൽ തുടര്‍പഠനം നൽകരുത്: ഐഎംഎ

യുദ്ധത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്ന് ഐഎംഎ പറയുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരം കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും ഐഎംഎ വ്യക്തമാക്കുന്നു യുദ്ധംമൂലംയുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്നാണ് ഐഎംഎയുടെ നിലപാട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ കെട്ടിടങ്ങള്‍ ,അധ്യാപകര്‍,ആനുപാതികമായി രോഗികള്‍ എന്നിവയെല്ലാം പുതുതായി വേണ്ടിവരും.സ്റ്റാഫ് പാറ്റേണ്‍ ഉള്‍പ്പെടെ മാറ്റേണ്ടി വരുമെന്ന് ഐഎംഎ […]