മലയാളത്തിന്റെ പ്രിയ കവിയും , ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ)

മലയാളത്തിന്റെ പ്രിയ കവിയും , ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25) ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി […]
സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സർവേകൾ, ക്വിസുകൾ എന്നിവക്കെതിരെ ഇന്ത്യ പോസ്റ്റിന്റെ അറിയിപ്പ്

ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്‌സിഡികൾ നൽകുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർവേകളുടെ അടിസ്ഥാനത്തിൽ സബ്‌സിഡികൾ, ബോണസ് അല്ലെങ്കിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യാ പോസ്റ്റിൻറെ ഭാഗമല്ല. ഇപ്രകാരമുള്ള അറിയിപ്പുകൾ/സന്ദേശങ്ങൾ ഇ-മെയിൽ ലഭിക്കുന്നവർ വ്യാജവും കപടവുമായ ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനനത്തീയതി, അക്കൗണ്ട് […]
ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, ഇല്ലെങ്കില്‍ ഗൂഗിള്‍ ക്രോം വമ്പന്‍ പണി തരും; മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഉപയോക്താക്കള്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിനാണ് ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയത്. (security problems update google chrome immedietly) കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം കണ്ടെത്തിയ തകരാറുകള്‍ ഗൂഗിള്‍ അംഗീകരിക്കുകയും 30 തകരാറുകള്‍ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 101.0.4951.41ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളാണ് സുരക്ഷിതമല്ലാത്തത്. സൈബര്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ […]
എ ഐ ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പണി തുടങ്ങി;രാത്രിയും പകലും നിരീക്ഷണത്തിന് 64 ക്യാമറകള്‍

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രാവും പകലും നിരീക്ഷണത്തിനായി 100 എ ഐ ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 64 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എ ഐ ക്യാമറകള്‍ ശേഖരിച്ച ചിത്രങ്ങള്‍ ഇന്ന് മുതൽ തന്നെ വാഹന ഉടമകളുടെ പേരില്‍ നോട്ടീസായി അയയ്ക്കാന്‍ തുടങ്ങും. പിഴ ഓണ്‍ലൈനായി അടയ്ക്കുന്നതിന് […]
മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം

മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. നാടകീയതകൾ ഒരുപാട് കണ്ട മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് കേരളത്തിന്റെ വിജയം. കേരളം അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗാൾ ഒരു കിക്ക് പാഴാക്കി.നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങിയിരുന്നു. അധികസമയത്തിന്റെ ആദ്യ പകുതിയിൽ ബംഗാളാണ് ആദ്യം വലകുലുക്കിയത്. 107ാം മിനിറ്റിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോൾ പിറന്നത്. എന്നാൽ, മലപ്പുറത്തിന്റെ മണ്ണിൽ തോറ്റുകൊടുക്കാൻ കേരളം തയാറായിരുന്നില്ല. ഒടുവിൽ കേരളത്തിന്റെ ശ്രമങ്ങൾ 116ാം മിനിറ്റിൽ […]



