LIMA WORLD LIBRARY

നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി.

നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. പരീക്ഷ ഈ മാസം 21ന് നടക്കും. രണ്ട് മാസത്തേക്ക് പരീക്ഷ മാറ്റിവെക്കണമെന്നുമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിൽ

ന്യൂഡൽഹി:പണപ്പെരുപ്പം കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി. 77.59 ആണ് ഡോളറിനെതിരായ രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം 77.23ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകൾ പ്രകാരം യു.എസിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കൂടുതൽ കടുത്ത നയസമീപനം യു.എസ് കേന്ദ്രബാങ്ക് തുടരുന്നതും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണികളും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. രൂപക്ക് മേലുള്ള സമ്മർദം തുടരുമെന്നും ഇനിയും […]

കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല

തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലേക്ക് തിരികെ എത്തിയ ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു ശതമാനത്തിനും തിരികെ പോകാനായിട്ടില്ലെന്ന് പഠനം. കേരളത്തിലേക്ക് കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതില്‍ 77 ശതമാനം ആളുകള്‍ക്കും തിരികെ പോയി പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായില്ല. എന്നാല്‍ ഏതാണ്ട് 3.32 ലക്ഷം ആളുകളാണ് ഇപ്പോഴും കേരളത്തില്‍ തിരികെ പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലുള്ളതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ പറയുന്നു. മുന്‍ ധനകാര്യകമ്മീഷന്‍ അധ്യക്ഷന്‍ ബി.എ പ്രകാശാണ് പഠന റിപ്പോര്‍ട്ട് […]

പ്രത്യേകം ശ്രദ്ധിക്കുക ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവർക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം. കുഞ്ഞുങ്ങൾക്ക് കുടിക്കാൻ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികൾക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം. ആശങ്കപ്പെടേണ്ട […]

താജ്‌മഹലിലെ 20 മുറികൾ തുറന്നുപരിശോധിക്കണമെന്ന ഹർജി; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ തുറന്നുപരിശോധിക്കണമെന്ന ഹർജിയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. താജ്‌മഹലിൽ മുദ്ര വച്ച് പൂട്ടിയിരിക്കുന്ന 20 മുറികൾ തുറന്നുപരിശോധിക്കണമെന്ന ഹർജിയിലാണ് ബിജെപി നേതാവ് ഡോ. രജ്നീത് സിംഗിനെ കോടതി വിമർശിച്ചത്. കോടതിയിലല്ല, സ്വീകരണ മുറിയിൽ സംവാദം നടത്തേണ്ട കാര്യങ്ങളാണ് ഇതെന്ന് ജസ്റ്റിസ് ഡികെ ഉപാധ്യായ പറഞ്ഞു. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇൻ ചാർജായ രജനീഷ് സിംഗാണ് റിട്ട് ഹർജിയുമായി ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചത്. ചരിത്ര സ്മാരകത്തിന്റെ അടഞ്ഞുകിടക്കുന്ന 20 മുറികളും തുറക്കണമെന്നും, സത്യമെന്ത് തന്നെയായാലും […]