LIMA WORLD LIBRARY

മലമുകളിൽ കണ്ട ഉപ്പുതൂണും മരുഭൂമിയിലൂടൊരു ബസ്സ് യാത്രയും – മേരി അലക്‌സ് (മണിയ)

പിറ്റേന്ന്, നാലഞ്ച് ദിവസങ്ങളിലായി തുടർന്നു പോരുന്ന ചിട്ടകൾ. മൂന്നു ദിവസത്തെ താമസത്തിനു ശേഷം താമസിച്ചിരുന്ന മുറിവിട്ടിറങ്ങുകയാണ്. ഒന്നും മുറിയിൽ വിട്ടു പോകാതെ വീണ്ടും വീണ്ടും നോക്കി എല്ലാം പായ്ക്ക് ചെയ്തിട്ടുണ്ടോ എന്നുറപ്പു വരുത്തി മുറി പൂട്ടിയിറങ്ങി. ഓരോ സ്ഥലത്തെയും  ഹോട്ടലുകളുടെ പ്രത്യേകത ആകർഷണീയമായിരുന്നു. ഇവിടത്തെ രീതി താക്കോലില്ലാതെ കാർഡിട്ട് തുറക്കാവുന്ന വാതിലുകളായിരുന്നു. ലൈറ്റിന്റെ സ്വിച്ച് ഓണാകണമെങ്കിൽ കാർഡ് ഇടണം. വെറുതെ ഒരു കാർഡ് ഇട്ടാൽ പോര. അതാതു റൂമിന്റെ കാർഡ് അത് ഇടേണ്ട രീതിയിൽ ഇട്ടാൽ മാത്രം […]