കടലിനടിയിലെ കാഴ്ചകൾ കാണാൻ ഒരു Glass Boat Ride || Green island , Australia || Snorkeling
തോന്നിയ ഫീസ് ഈടാക്കുന്നതിന് അക്ഷയകൾക്ക് മൂക്കുകയറിട്ടു; സെന്ററുകളിലെ ഫീസ് നിരക്ക് തീരുമാനമായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകളാണ് ഐ.ടി മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്‌കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട നിരക്ക്. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ 20 രൂപ ഫീസ് നല്‍കിയാല്‍ മതി. സ്‌കാനിങ്, പ്രിന്റിങ് എന്നിവയ്ക്ക് […]
ഇവര്‍ ഇരുവരുമാണ് ബോബനും മോളിയും BOBANUM MOLIUM
മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയേയും അതിൻ്റെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുള്ളതാണ്.

മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയേയും അതിൻ്റെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുള്ളതാണ്. ഈ ഒരവബോധം നമ്മിൽ ഭൂരിഭാഗം പേർക്കും ഇല്ല.പ്രകൃതിവിഭവങ്ങളായ വെള്ളം, വായു,മണ്ണ്, വൃക്ഷലതാദികൾ, പക്ഷിമൃഗാദികൾ എന്നിവയെ കാത്തു സൂക്ഷിച്ച് ഗുണ ശോഷണം വരാതെ വരും തലമുറയ്ക്ക് കൈമാറാൻ പര്യാപ്തമായ ജീവിത വ്യവസ്ഥിതി നാം രൂപപ്പെടുത്തിയെടുക്കണം. മരം ഒരു വരമാണെന്നും അത് ഭൂമിക്ക് തണലേകുന്ന ശ്വാസക്കുടയാണെന്നും നമുക്ക് അവബോധം വേണം. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് ഈ ദിനത്തെ വെറും അനുസ്മരണ ദിനമാക്കാതെ ഭൂമി നമ്മുടെ മാത്രം സ്വന്തമല്ലായെന്നും […]
തേൻ വരിക്ക – ടെലി ഫിലിം പ്രകാശനം

തേൻ വരിക്ക – ടെലി ഫിലിം പ്രകാശനം – ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കുൾ അധ്യപിക കെ.ബി. നീതു സംവിധാനം ചെയ്ത തേൻ വരിക്ക എന്ന ടെലി ഫിലിം സ്ക്കൂൾ മാനേജർ അഡ്വ എൻ നടരാജൻ, കേരള സർക്കാർ മൈനോരിറ്റി വിഭാഗം ട്രെയ്നറായ അഡ്വ. ചാർളി പോളിന് നല്കി പ്രകാശനം ചെയ്യുന്നു – ഹെഡ് മാസ്റ്റർ ബിജു പോൾ, അഡ്വ. സ്റ്റെർ വിൻ സേവ്യർ , പിറ്റി എ. പ്രസിഡന്റ് പി.കെ […]
ലോക പരിസ്ഥിതി ദിനത്തിൽ 51 വൃക്ഷത്തൈകൾകുട്ടികൾ നട്ടു കൊണ്ട് ചടങ്ങ് ചലച്ചിത്ര സംവിധായകൻ നൂറനാട് രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു

പീപ്പിൾ ഫോർ ബെറ്റർ സൊസൈറ്റിയും ദി കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡെവലപ്മെൻറ് സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനത്തിൽ 51 വൃക്ഷത്തൈകൾകുട്ടികൾ നട്ടു കൊണ്ട് ചടങ്ങ് ചലച്ചിത്ര സംവിധായകൻ നൂറനാട് രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ വി എസ് വിശ്വനാഥൻ,മായാദേവി ഇവർ നേതൃത്വം നൽകി
മുത്തശ്ശി – ശ്രീകുമാരി

അവധി കാലങ്ങളിൽ നാട്ടിൽ വരുമ്പോൾ മുത്തശ്ശിയുമൊത്തുള്ള നടപ്പ് അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അന്നത്തെ യാത്ര അടുത്തുള്ള ക്ഷേത്രത്തിലെക്കായിരുന്നു. അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ തട്ടി പുല്ലുകൾ സ്വർണ്ണ നിറമാകുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിന്നു. ഫ്ലാറ്റ് ജീവിതം അവളിൽ മടുപ്പുളവാക്കിയിരുന്നു എങ്കിലും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നു അമ്പല മുറ്റത്തെത്തിയത് അറിഞ്ഞതേയില്ല. മതിൽക്കെട്ടുകളോ, ശ്രീകോവിലോ ഇല്ലാത്ത ആ ക്ഷേത്രം മുത്തശ്ശിയുടെ അദ്‌ഭുത കഥയിലെ കഥാ മാത്രമായി മാറി. പാലമരത്തിൽ കീഴിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒരിക്കൽ ഒരു […]
TRAVELLING — William Wordsworth

A.S.Indira This is the spot : how mildly does the sun Shine in between the fading leaves !the air In the habitual silence of this wood Is more than silent : and this bed of health , Where shall we find so sweet a resting –place ? Come ! — let me see thee sink […]
ഇഗാലിറ്റേറിയൻ സമൂഹവും ഭൂതപ്രേത പിശാചുക്കളും (ഫാന്റസി കുറിപ്പുകൾ ). – അഡ്വ. പാവുമ്പ സഹദേവൻ.

മനുഷ്യരാശിയുടെ മാർഗ്ഗങ്ങളിലെ വിളക്കുമാടങ്ങളിൽ ഒന്നായിരുന്നു മാർക്സിസം. സമത്വത്തെ സംബന്ധിച്ച ചരിത്രത്തിൽ ഏറ്റവും ഭൗതികവും സമുർത്തവുമായ വിശകലന പദ്ധതി മുമ്പോട്ട് വെച്ചത് മാർക്സിസം തന്നെയാണ്.( Concrete analysis of the concrete situation ) . വ്യക്തി–സമൂഹവൈരുദ്ധ്യത്തിന്റെ അന്ധകാരത്തിൽപ്പെട്ട് ഉഴലുന്ന മനുഷ്യവർഗ്ഗത്തിന് മാർക്സ് കാണിച്ചു കൊടുത്ത വഴികളിൽ ക്ഷുദ്രജീവികളും പിശാചുക്കളും ഒട്ടേറെയുണ്ടായിരുന്നു. അത്തരം പ്രതിസന്ധികളെ മറികടക്കുക മനുഷ്യവർഗ്ഗത്തിന് എളുപ്പമല്ലായിരുന്നു. മനുഷ്യസമൂഹം ചരിത്രത്തിലിന്നേവരെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി – സമൂഹ വൈരുദ്ധ്യത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ , ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ആശയങ്ങളെ […]
ജോൺത്താടിയുടെ രഹസ്യം – ചാക്കോ ഡി അന്തിക്കാട്

നിന്റെ താടിയിൽ സ്വാതന്ത്ര്യത്തിന്റെ മഴവിൽ ഒളിച്ചിരുന്നത് ആരും കണ്ടില്ല… ആ മഴവില്ലിന് ഏഴുനിറമല്ലായിരുന്നു… അധ്വാനിക്കുന്ന മനുഷ്യരുടെ അനേകം നിറങ്ങളായിരുന്നു… ലാഭക്കൊതിയുടെ കൃത്രിമ മഴവില്ലിൻ മുനമ്പിൽ ഒളിച്ചിരിക്കുന്നവർ ഏറുന്ന കാലം! ക്രയവിക്രയശേഷി കുറഞ്ഞ ജനങ്ങളുടെ, ചോദ്യം ചെയ്യലിന്റെ, വിയർപ്പിന്റെ നിറം…മണം, അസഹ്യമായ ചിലർ, നരകയറിയ സ്വന്തം താടികൾ മുറിച്ചു മാറ്റി… കൃത്രിമസ്വർണ്ണത്താടി വളർത്തി… ജനപ്രിയ സിനിമാക്കാരായി മാറിയ കാലം!.. അത്തരം കപട ബുദ്ധിജീവികളുടെ കപട മഴവിൽനിറങ്ങളിൽ കുടുങ്ങിപ്പോയ, ജോൺ സ്വപ്നം കണ്ടിരുന്ന, ജനകീയ സിനിമയുടെ, അനന്തമായ ആകാശത്തെ, ആരു […]
” തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു “

വിഴിഞ്ഞം: തിരുവനന്തരപുരത്ത് രണ്ട് കുട്ടികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. വിഴിഞ്ഞം സ്വദേശികളായ കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിൾ പരിശോധിച്ചതിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണ് നോറോ. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും അണുബാധയുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് അക്യൂട്ട് ഗ്യാസ്‌ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടർന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുള്ള കടുത്ത ഛർദ്ദി, […]
ഭക്ഷ്യവിഷബാധ: മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവർക്ക് പരിശീലനം നൽകുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
” യുഎഇയിൽ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണമായ കുബൂസിന് വില ഉയരുന്നു “

ദുബായ്: യുഎഇയിലെ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ ഇനമായ കുബൂസിന് വില ഉയരുന്നു. ബേക്കറികളും വ്യാപാര സ്ഥാപനങ്ങളും വില വര്‍ദ്ധിപ്പിച്ച നടപടി താങ്ങാനാകില്ലെന്നാണ് സാധാരണക്കാരായ പ്രവാസികള്‍ പറയുന്നത്. യുഎഇയിലെ സാധാരണക്കാരായ പ്രവാസികള്‍ വില കുറവായതിനാല്‍ കഴിച്ചിരുന്ന ദൈനംദിന വിഭവമാണ് കുബൂസ് . ഇതിന്റെ വില ഉയര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ലബനാന്‍ കുബൂസിന് 19 ശതമാനമാണ് വില വര്‍ദ്ധിച്ചത്. 2.65 ദിര്‍ഹമായിരുന്ന ലബനാന്‍ കുബൂസിന് ഇപ്പോള്‍ 3.15 ദിര്‍ഹമാണ് വില. മൂന്ന് ദിര്‍ഹമായിരുന്ന ഈജിപ്ഷ്യന്‍ കുബൂസിന്റെ […]
റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 6000 മെട്രിക് ടണ്ണോളം ഗോതമ്പ്

തിരുവനന്തപുരം:ഗോതമ്പിന്‍റെ വിതരണത്തിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 6000 മെട്രിക് ടണ്ണോളം ഗോതമ്പ്. കാലവർഷം ആരംഭിച്ചതോടെ ഈർപ്പവും മറ്റ് കാരണങ്ങൾകൊണ്ടും കടകളിൽ ഇരുന്നുതന്നെ ഇവ നശിക്കുന്ന സ്ഥിതിയാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികൾ സംസ്ഥാന സർക്കാറിനെ സമീപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി വഴി എ.എ.വൈ (മഞ്ഞകാർഡ്) മുൻഗണന വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) വിതരണം ചെയ്യേണ്ട ഗോതമ്പാണ് റേഷൻ കടകളിൽ നശിക്കുന്നത്. മഞ്ഞ കാർഡുകാർക്ക് ഭക്ഷ്യഭദ്രത നിയമപ്രകാരം […]
” ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും; കമ്പനികൾ ലക്ഷ്യമിടുന്നത് 20 മുതൽ 25 ശതമാനം വരെ വരുമാന വർധന “

ദില്ലി: രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് വർധന നിലവിൽ വന്നേക്കും. 2023ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വരുമാന വർധനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർധനയെക്കുറിച്ചുള്ള സൂചന നൽകുന്നത്. ഒരു ഉപഭോക്താവിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിൽ പതിനഞ്ച് മുതൽ 20 ശതമാനം വരെ വർധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ്വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുകയും […]



