ശ്വാനവിലാപം – ശ്രീനിവാസ് ആർ ചിറയത്ത്മഠം.

എന്നുടെ ജീവിത മേച്ചിൽ പുറമായ് എച്ചിൽക്കുഴികൾ പണ്ടുണ്ടായി. ഇന്നോളം ഞാൻ തിന്നു സുഖിച്ചു, ഇങ്ങീപ്പാരിൽ ഉച്ചിഷ്ടങ്ങൾ! ഇന്നതുപോയിട്ടിങ്ങെൻ തലവിധി ഇങ്ങനെ മാറിപ്പോയി, നരരാൽ! നരരിൽ നരകം പെരുകീ പാരിൽ; തിരയാൻ നായക്കിടവും മാറി! നരജീവികളുടെ ദാരിദ്ര്യം കാ- രണമൊരു പടി ഞാൻ കീഴിലുമായി! എന്നുടെ ജീവിത മേച്ചിൽ പുറമായ് എച്ചിൽക്കുഴികൾ പണ്ടുണ്ടായി! *src®



