എന്നുടെ ജീവിത മേച്ചിൽ പുറമായ്
എച്ചിൽക്കുഴികൾ പണ്ടുണ്ടായി.
ഇന്നോളം ഞാൻ തിന്നു സുഖിച്ചു,
ഇങ്ങീപ്പാരിൽ ഉച്ചിഷ്ടങ്ങൾ!
ഇന്നതുപോയിട്ടിങ്ങെൻ തലവിധി
ഇങ്ങനെ മാറിപ്പോയി, നരരാൽ!
നരരിൽ നരകം പെരുകീ പാരിൽ;
തിരയാൻ നായക്കിടവും മാറി!
നരജീവികളുടെ ദാരിദ്ര്യം കാ-
രണമൊരു പടി ഞാൻ കീഴിലുമായി!
എന്നുടെ ജീവിത മേച്ചിൽ പുറമായ്
എച്ചിൽക്കുഴികൾ പണ്ടുണ്ടായി!
*src®











