LIMA WORLD LIBRARY

പനിച്ച് വിറച്ച് കേരളം; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല: കടുത്ത പ്രതിസന്ധി

സംസ്ഥാനം പനിച്ച് വിറയ്ക്കുന്നതിനിടെ സർക്കാർ ആശുത്രികളിൽ രൂക്ഷമായ മരുന്നുക്ഷാമം. പ്രമേഹം, രക്തസമ്മർദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകൾ പോലും കിട്ടാനില്ല. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കാന്‍ തുടങ്ങിയ കാരുണ്യ ഫാര്‍മസികളും കാലിയാണെന്ന് മരുന്നിനായുള്ള നെട്ടോട്ടത്തിനിടെ രോഗി മാധ്യമങ്ങളോട്   പറഞ്ഞു. സമയ ബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശ്വാസം മുട്ടലിന് മരുന്നു വാങ്ങാനെത്തിയതാണ് മുഹമ്മദ്. മുഹമ്മദിന് പിന്നാലെ ഒരുപാട് പേർ ഫാർമസിയിൽ നിന്ന് നേരെ ഇറങ്ങി ക്യാമറയ്ക്ക് മുമ്പിലേയ്കെത്തി. എല്ലാവർക്കും പറയാനുളളത് […]

’30 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ പ്രമേഹ-ബിപി ചികിത്സ’; വൃക്കരോഗം തടയാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധനയും വൈദ്യസഹായവും ബോധവല്‍കരണവും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സബ്മിഷന് മറുപടിയായാണ് വീണാ ജോര്‍ജിന്റെ പ്രഖ്യാപനം. ‘പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്നത്. ഇതു മുന്നേ തന്നെ കണ്ടെത്തുകയാണ് ലക്ഷ്യം. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ പരിശോധന നടത്തി ഡയറക്ടറി തയ്യാറാക്കും. 30 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം […]

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നു റിപ്പോര്‍ട്ടുണ്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവയ്പെന്നും പൊലീസ് സ്ഥിരീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ  പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. ജപ്പാന്റെ ഔദ്യോഗിക മാധ്യമമായ ജപ്പാൻ ബ്രോഡ്‌കാസ്റ്റിങ് കോർപറേഷനെ  ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ […]

ബോറിസ് ജോണ്‍സണ്‍ രാജിവച്ചു; പുതിയ പ്രധാനമന്ത്രി വരും വരെ തുടരും

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  രാജിവച്ചു. പുതിയ പ്രധാനമന്ത്രി വരും വരെ സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള നടപടി അടുത്തയാഴ്ച തുടങ്ങും. രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു ടോറികൾക്ക് വൻ ഭൂരിപക്ഷമുള്ള ബ്രിട്ടണിൽ ബോറിസ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിക്ക് അധികാരം നഷ്ടമാകില്ല. ബോറിസ് ജോൺസൺ സർക്കാരിലെ മുതിർന്ന മന്ത്രിമാരായ ചാൻസിലർ ഋഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചൊവ്വാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടണിൽ രാഷ്ട്രീയ […]

സൗജന്യ നിരക്കിന് ഭക്ഷ്യവസ്തുക്കൾ ‘സ്റ്റോക്കി’ല്ലെന്ന് സർക്കാർ; അന്നംമുട്ടി അന്തേവാസികള്‍

വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, ബാലഭവനങ്ങള്‍ തുടങ്ങിയ ക്ഷേമകേന്ദ്രങ്ങളിലേക്ക് സൗജന്യനിരക്കില്‍ നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കളുടെ  വിതരണം സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ക്ഷേമപദ്ധതിയില്‍പ്പെടുത്തി നല്‍കിയിരുന്ന കേന്ദ്രവിഹിതം ഇനിയുണ്ടാകില്ലെന്ന കാരണത്താലാണ് പദ്ധതി നിര്‍ത്തലാക്കിയത്. ഇതോടെ സംസ്ഥാനത്തെ അഗതിസംരക്ഷണ സ്ഥാപനങ്ങളുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. അഗതി–അനാഥമന്ദിരങ്ങളിലേക്ക് പൊതുവിതരണവകുപ്പ് സൗജന്യനിരക്കില്‍ നല്‍കിയിരുന്ന അരിയും ഗോതമ്പും സ്റ്റോക്കില്ലെന്നാണ് വിശദീകരണം. വെല്‍ഫെയര്‍ സ്കീമില്‍പ്പെടുത്തി കേന്ദ്രം നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളായിരുന്നു ഇത്. ക്ഷേമസ്ഥാപനങ്ങളില്‍ ഓരോ അന്തേവാസിക്കും ഒരുമാസം പത്തരകിലോഗ്രാം അരി, നാലരകിലോ ഗ്രാം ഗോതമ്പ് എന്നിവയാണ് കിട്ടിക്കൊണ്ടിരുന്നത്. ഒരു കിലോ […]

കാലവർഷം കനക്കുന്നു; വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ കിട്ടും. 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ഒഴികെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ന് മുതൽ നാളെ രാത്രി വരെ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 4 മീറ്റർ വരെ ഉയരമുള്ള തിരകൾ ഉണ്ടാകും. മണിക്കൂറിൽ 65 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യ തൊഴിലാളികൾ അടുത്ത […]