സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ കിട്ടും. 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ഒഴികെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ന് മുതൽ നാളെ രാത്രി വരെ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 4 മീറ്റർ വരെ ഉയരമുള്ള തിരകൾ ഉണ്ടാകും. മണിക്കൂറിൽ 65 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യ തൊഴിലാളികൾ അടുത്ത ഞായറാഴ്ച വരെ കടലിൽ പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണം
About The Author
No related posts.
One thought on “കാലവർഷം കനക്കുന്നു; വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്”
മഴയും ഭയങ്കര തണുപ്പും ശക്തമായി തുടരുന്നു