യുക്രെയ്ൻ ജയിലിൽ മിസൈൽ പതിച്ച് 40 മരണം; കൊല്ലപ്പെട്ടത് യുദ്ധത്തടവുകാർ

കീവ് ∙ കിഴക്കൻ യുക്രെയ്നിൽ ഡോണെറ്റ്സ്ക് പ്രവിശ്യയിൽ ജയിലിനു നേർക്കുണ്ടായ മിസൈലാക്രമണത്തിൽ യുദ്ധത്തടവുകാരായ 40 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ പേരിൽ റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരി. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 40 തടവുകാരാണു കൊല്ലപ്പെട്ടത്. 75 പേർക്കു പരുക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലെ ജയിലാണു തകർന്നത്. യുഎസ് നിർമിത ഹൈമാർസ് മിസൈലുകൾ ഉപയോഗിച്ചു യുക്രെയ്ൻ സേന നടത്തിയ ആക്രമണമാണെന്നു റഷ്യ ആരോപിച്ചു. എന്നാൽ, റഷ്യയാണ് ജയിലിൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തി. […]
എഴുന്നേറ്റ് നടക്കില്ല എന്ന് പലരും വിധി എഴുതി, എന്നാൽ യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ ഹനാൻ ആളാകെ മാറി

ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത ഹനാൻ. 2018ൽ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. അപകടത്തിനു ശേഷം നടക്കാൻ […]
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിൽ വൻ സാമ്പത്തിക തിരിമറി ; 164 ബാങ്കുകൾ തകരാറായെന്ന് സഹകരണ മന്ത്രി

കോട്ടയം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ പൊട്ടിത്തകരാറായെന്നു കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും തകർച്ചയെപ്പറ്റിയാണ്. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. കോട്ടയം ജില്ലയിൽ മാത്രം ഏതാണ്ട് 22 സ്ഥാപനങ്ങൾ തകർച്ചയിലാണെന്നാണ് ഇപ്പോൾ മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്ന വിവരം. കോട്ടയം ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങൾ ഇത്തരത്തിൽ തകർന്നിട്ടുണ്ടെന്നാണ് പുറത്തു […]
യുഎഇ പ്രളയം; ഏഴ് പ്രവാസികള്‍ മരിച്ചു വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

അബുദാബി: യുഎഇയിലുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍പ്പെട്ടവരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ. രാജ്യത്തെ […]
സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തും -മന്ത്രി

തിരുവനന്തപുരം : സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയം ഉൾപ്പെടുത്തി രണ്ട് വർഷത്തിനകം പുതിയ പാഠപുസ്തകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരികയാണ്. ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. മിക്‌സ്ഡ് സ്‌കൂൾ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിൽ, ഉച്ചഭക്ഷണ വിതരണത്തിന് 100 കോടി അനുവദിക്കണമെന്ന് ആവശ്യപെട്ടു, സ്‌കൂൾ […]
വിന്‍ഡീസ് ചീട്ടു കൊട്ടാരം; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി

വെസ്റ്റിന്‍ഡീസിന്‍റെ പേരുകേട്ട ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ – വിന്‍ഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 68 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്ററ്റിന്‍ഡീസിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയിയും രവി ചന്ദ്ര അശ്വിനും അര്‍ഷദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് […]
പങ്കിട്ടെടുക്കുന്ന ഡാന്യൂബ് – കാരൂര്‍ സോമന്‍

പത്തു രാജ്യങ്ങള്‍ പങ്കിട്ടെടുക്കുന്ന ഒരു നദി, അതാണ് ഡാന്യൂബ്. വോള്‍ഗ നദി കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി. ഈ നദിയുടെ രണ്ടു കരകള്‍ക്കും രണ്ടു സംസ്ക്കാരമാണ്. രണ്ടു ജീവിതമാണ്. രണ്ടു സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളുമാണ്. അതിനു നടുവില്‍ ഒരു നേര്‍രേഖ പോലെ വിശ്വാസങ്ങളുടെ ജലരേഖയായി ഡാന്യൂബ്. ഡാന്യൂബിനെ എവിടെ നിന്നു നോക്കുമ്പോഴാണ് കൂടുതല്‍ ഭംഗി എന്നറിയില്ല. എങ്കിലും ഓരോ രാജ്യത്തു നിന്നു നോക്കുമ്പോഴും ഓരോ ഭാവമാണ് ഇതിന്. സര്‍പ്പസൗന്ദര്യമാണ് റൊമേനിയയിലെങ്കില്‍ വശ്യസൗന്ദര്യമാണ് വിയന്നയില്‍ . കരിങ്കടലില്‍ […]



