ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത ഹനാൻ.
2018ൽ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. അപകടത്തിനു ശേഷം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹനാൻ. തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല എന്നാണ് ഹനാൻ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. തന്നെ ചികിത്സിച്ച ഡോക്ടർമാരടക്കം തനിക്ക് നടക്കാൻ സാധിക്കില്ലെന്ന് വിധി എഴുതുകയായിരുന്നു. പലരും കുറ്റപ്പെടുത്തുകയും റോഡിലൂടെ പിന്നീട് നടക്കുന്ന സമയത്തെല്ലാം തനിക്ക് നടക്കാൻ കഴിയില്ല എന്ന രീതിയിൽ പോലും പലരും പറഞ്ഞിട്ടുണ്ടായിരുന്നു.
എന്നാൽ അതെല്ലാം തള്ളിക്കൊണ്ട് ഹനാൻ ഇപ്പോൾ ആകെ മാറിയ ലുക്കിലാണ്. ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നും ഒരുപാട് മാറി ഹനാൻ ഇപ്പോൾ നിൽക്കുന്നത് വളരെ മികച്ച രീതിയിൽ ആണ്. ഫിറ്റ്നസും കാര്യങ്ങളുമായി തിരക്കിലാണ് ആളിപ്പോൾ. തന്റെ ജീവിതത്തിലേക്ക് വീണ്ടും അത്ഭുതം കൊണ്ടുവന്നത് തന്റെ ബോഡി ട്രയിനറായ ജിന്റോ ബോഡി ക്രാഫ്റ്റ് ആണ് എന്നാണ് ഹനാൻ പറയുന്നത്.
നട്ടെല്ലിന് ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരഘടന അൽപം വളഞ്ഞുയെന്നു, പിന്നീട് ജിമ്മിലെത്തി ജിന്റോ മാഷിന് കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതത്തിലേക്കുള്ള രണ്ടാം വരവ് ആരംഭിക്കുന്നതെന്ന് ഹനാൻ പറയുന്നു. ഒരു വർഷം കൊണ്ട് തന്റെ ശരീരഘടന വീണ്ടെടുക്കുമെന്നായിരുന്നു താൻ കരുതിയരുന്നതെന്നും എന്നാൽ ജിമ്മിൽ ചേർന്ന് രണ്ടരമാസം കൊണ്ട് ഫലം കണ്ടുയെന്നു ഹനാൻ പറഞ്ഞു.













