LIMA WORLD LIBRARY

ഇനി വനസവാരി ബസ്സില്‍; പുത്തന്‍ അനുഭവം സമ്മാനിക്കാനൊരുങ്ങി മുത്തങ്ങ

മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്കായി  ഇനി മുതല്‍ ബസ് യാത്രയും. വനസവാരി നടത്താന്‍ രണ്ട് ബസുകളാണ് വനംവകുപ്പ് വാങ്ങിയത്. രണ്ടാഴ്ചക്കുള്ളില്‍ സര്‍വ്വീസുകള്‍  ആരംഭിക്കാനാണ് തീരുമാനം. വന്യമൃഗങ്ങളെ കണ്ട് കാടിനുള്ളിലെ സവാരി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ പുത്തന്‍ അനുഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നു. ഇതിനായി രണ്ട് ബസുകളാണ് വനംവകുപ്പ് വാങ്ങിയത്. ഒരു ബസില്‍ 24 പേര്‍ക്ക് യത്ര ചെയ്യാം. സംഘമായി എത്തുന്ന സഞ്ചാരികള്‍ക്ക് ബസ് സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. […]

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടി മീരാബായ് ചനു

2022 കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഭാരമാണ് ചാനു ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും ചാനു നേടിയിരുന്നു. മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു, ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. ഈ വർഷത്തെ കോമൺവെൽത്തിൽ ഇന്ത്യയുടെ മൂന്നാം മെ‍ഡൽ നേട്ടമാണിത്. […]

ഫ്രാൻസിലെ നേർക്കാഴ്ചകൾ – രാജേന്ദ്രൻ വള്ളികുന്നം

തനിക്കൊരു പുത്രനുണ്ടായിരുന്നെങ്കിൽ അവനെ അമേരിക്കയിലല്ല ഫ്രാൻസിലാ യിരിക്കും പഠിപ്പിക്കുയെന്ന് സുകുമാർ അഴീക്കോട് പറയുകയുണ്ടായി. അമേരിക്കയും ഫ്രാൻസും ലോകത്തെ പ്രധാനപ്പെട്ട രണ്ട് ജനാധിപത്യ രാജ്യങ്ങളാണെങ്കിലും അമേരിക്കൻ ഭരണകൂട താല്പര്യങ്ങൾ മിക്കപ്പോഴും മാനവികതയിൽ നിന്നകന്നുനിൽക്കുന്നതും യുദ്ധോത്സുകവുമാ യിരിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ വെറുമൊരു പ്രതിമയാക്കിയ അമേരിക്കയെന്ന് പെറുവിയൻ കവിയായ നിക്കോൺ പാറ പാടിയത്. എന്നാൽ ഫ്രാൻസ് സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വപ്നം കാണാൻ ലോകത്തെ പഠിപ്പിച്ചു. ജർമ്മനിക്ക് പട്ടാളവും ഇറ്റലിക്ക് പോപ്പും ഉള്ളപ്പോൾ ഫ്രാൻസിന് സർവ്വകലാശാല കളാണ് ഉള്ളത്. മലയാളികളുടെ സാഹിത്യ […]