മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്കായി ഇനി മുതല്‍ ബസ് യാത്രയും. വനസവാരി നടത്താന്‍ രണ്ട് ബസുകളാണ് വനംവകുപ്പ് വാങ്ങിയത്. രണ്ടാഴ്ചക്കുള്ളില്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. വന്യമൃഗങ്ങളെ കണ്ട് കാടിനുള്ളിലെ സവാരി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ പുത്തന്‍ അനുഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നു. ഇതിനായി രണ്ട് ബസുകളാണ് വനംവകുപ്പ് വാങ്ങിയത്. ഒരു ബസില്‍ 24 പേര്‍ക്ക് യത്ര ചെയ്യാം. സംഘമായി എത്തുന്ന സഞ്ചാരികള്‍ക്ക് ബസ് സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
ടാക്സി ഡ്രൈവേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള വാഹനങ്ങളാണ് ഇപ്പോള്‍ വനസവാരിക്ക് ഉപയോഗിക്കുന്നത്. നിലവില്‍
അന്‍പതോളം ജീപ്പുകള്‍ ഓടുന്നു . ഇവരുടെ തൊഴില്‍ നഷ്ടപ്പെടാതെ തന്നെ ബസ് സര്‍വീസ് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. ഘട്ടം ഘട്ടമായി കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്താനും ഉദ്ദേശമുണ്ട്.













