ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം – കാരൂർ സോമൻ, ലണ്ടൻ

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങൾ പുറത്തെടുത്തു. താമരപ്പൂവ് വികസിക്കുന്നതു പോലെ അവരുടെ വാക്കുകൾ ഇതളുകളായി മാധ്യമങ്ങളിൽ വിടർന്നു വന്നു. ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താൽ വിളവ് തന്നെ വേലി തകർക്കുന്നത് കാണാം. അധികാരം കിട്ടിക്കഴിഞ്ഞാൽ അകത്തൊന്ന് മുഖത്തൊന്ന് എന്ന ഭാവമാണ്. അകലെ നിന്ന് കേൾക്കുമ്പോൾ മാന്യന്മാരെ അടുത്തറിയുമ്പോൾ വർഗ്ഗീയത തെളിഞ്ഞു […]
ഓണക്കിറ്റിന്റെ 400 കോടി രൂപ; 220 കോടി കിട്ടാതെ സപ്ലൈകോ

കൊച്ചി∙ വിപണി ഇടപെടൽ പദ്ധതികൾക്കു പണമില്ലാതെ നെട്ടോട്ടമോടേണ്ട ഗതികേടിൽ സപ്ലൈകോ. സൗജന്യ ഓണക്കിറ്റിനു 220 കോടി രൂപ സപ്ലൈകോയ്ക്ക് നൽകുമെന്നും ബാക്കി 180 കോടിരൂപ ബജറ്റിൽ പ്രവർത്തന ഫണ്ടായി അനുവദിച്ച തുകയിൽ നിന്നെടുത്താൽ മതിയെന്നുമാണു സർക്കാർ സപ്ലൈകോയെ അറിയിച്ചിരിക്കുന്നത്. അനുവദിച്ചുവെന്നു പറയുന്ന 220 കോടി രൂപ സപ്ലൈകോയ്ക്ക് ഇനിയും ലഭിച്ചിട്ടുമില്ല. ബജറ്റിൽ പ്രവർത്തന ഫണ്ടായി അനുവദിച്ച തുക പോലും കൃത്യമായി ലഭിക്കാതാകുന്നതോടെ സബ്സിഡി നൽകി സപ്ലൈകോ നടത്തുന്ന വിപണി ഇടപെടലുകൾ പരുങ്ങലിലാകും എന്നുറപ്പ്. ഈമാസം10ന് ഓണക്കിറ്റ് റേഷൻകടകൾ […]
റെയിൽവേ വികസനത്തിന് ‘ഗതിശക്തി’ യൂണിറ്റുകൾ

പാലക്കാട് ∙ കേന്ദ്രത്തിന്റെ ‘ഗതിശക്തി’ പദ്ധതിയിൽ അടിസ്ഥാന വികസന പ്രോജക്റ്റുകൾ നടപ്പാക്കാൻ റെയിൽവേ ഡിവിഷനുകളിൽ ‘ഗതിശക്തി യൂണിറ്റുകൾ’ ആരംഭിക്കുന്നു. മുന്നോടിയായി ഡിവിഷൻ തലത്തിൽ ഗതിശക്തി ചീഫ് പ്രോജക്ട് മാനേജരെ (സിപിഎം) നിയമിക്കാൻ റെയിൽവേ ബോർഡ് ഉത്തരവായി. ആദ്യഘട്ടത്തിൽ സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ തുടങ്ങി പുതിയ വികസന പ്രവർത്തനങ്ങളും അനുബന്ധ പ്രോജക്ടുകളുമാണു ഗതിശക്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപ്പാക്കുക. നിലവിലുള്ള പദ്ധതികളുടെ പുരോഗതി, വിലയിരുത്തൽ, അവ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ചുമതല എന്നിവയും ഈ യൂണിറ്റുകൾക്കാണ്. പുതിയ പ്രോജക്ടുകളുടെ സർവേ, പ്രായോഗികതാ […]
പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല

തിരുവനന്തപുരം ∙ സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ (ബഫർ സോൺ / ഇഎസ്‌സെഡ്) കേരളത്തിലെ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന വനം വകുപ്പിന്റെ പഠനം രണ്ടരമാസത്തോളമായിട്ടും പകുതി പോലുമായില്ല. മൂന്നു മാസത്തിനകം പഠിച്ചു റിപ്പോർട്ട് നൽകണമെന്നാണു സുപ്രീം കോടതി നിർദേശം. സമയപരിധിക്കു 19 ദിവസം മാത്രം ബാക്കി നിൽക്കെ, ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രമാണ് ഇതുവരെ പഠനം പൂർത്തിയായത്. ബാക്കി 14 വന്യജീവിസങ്കേതങ്ങളിൽ പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ […]
തയ്‍വാന്റെ സുരക്ഷയ്ക്ക് വേണ്ടതു ചെയ്യും: യുഎസ്

വാഷിങ്ടൻ ∙ തയ്‍വാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ സമാധാനത്തിനും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് കുറ്റപ്പെടുത്തി. സ്വയംഭരണ ദ്വീപായ തയ്‍വാന്റെ സുരക്ഷയ്ക്ക് പിന്തുണ നൽകുമെന്നും വ്യക്തമാക്കി. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് ചൈന തയ്‍വാൻ കടലിടുക്കിൽ ഈ മാസം 4 മുതൽ 7 വരെ സൈനികാഭ്യാസം നടത്തുകയും സ്ഥിരം സൈനിക പട്രോൾ മുന്നറിയിപ്പു നൽകുകയും ചെയ്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വിമത പ്രവിശ്യയായാണ് തയ്‍വാനെ ചൈന കാണുന്നത്. തയ്‍വാൻ റിലേഷൻസ് ആക്ട് അനുസരിച്ച് […]
റുഷ്ദി സംസാരിച്ചു തുടങ്ങി, വെന്റിലേറ്റർ നീക്കി

ന്യൂയോർക്ക് ∙ വധശ്രമത്തിൽ പരുക്കേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നതായും വെന്റിലേറ്റർ നീക്കിയതായും ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ മിഷേൽ ഹിൽ അറിയിച്ചു. റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ട കാര്യം റുഷ്ദിയുടെ ബുക്ക് ഏജന്റ് ആൻഡ്രൂ വൈലിയും സ്ഥിരീകരിച്ചു. പത്തോളം കുത്തുകളാണു റുഷ്ദിയുടെ ശരീരത്തിലേറ്റതെന്നാണു റിപ്പോർട്ടുകൾ. മുൻകഴുത്തിൽ വലതു വശത്തു മൂന്നും വയറ്റിൽ നാലും കുത്തുകളേറ്റിട്ടുണ്ട്. വലതു കണ്ണിലും നെഞ്ചിലും വലതു തുടയിലും മുറിവേറ്റതായും പൊലീസ് പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ […]



