ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ സുരക്ഷാപ്പിഴവ്; ജാഗ്രതാ നിർദേശം നൽകി ആപ്പിൾ

സാൻ ഫ്രാൻസിസ്കോ ∙ ഐഫോണുകൾ, ഐപാഡുകൾ, മാക്കിൻടോഷ് പഴ്സനൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുരക്ഷാപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ആപ്പിൾ ജാഗ്രതാനിർദേശം നൽകി. ഹാക്കർമാർക്ക് ഉടമസ്ഥനെപ്പോലെ ഈ ഉപകരണങ്ങളിൽ കടന്നുകയറാൻ കഴിയുംവിധം ഗുരുതരസ്വഭാവമുള്ള പിഴവുകളാണിതെന്ന് ആപ്പിൾ വെളിപ്പെടുത്തി. ഐഫോൺ 6എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷൻ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയർ 2, ഐ പാഡ് മിനി 4 എന്നിവയും മാക് ഒഎസ് മോൺടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡുകളും ഭീഷണിയുടെ […]
സ്വകാര്യ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർന്നു; ഫിൻലൻഡ് പ്രധാനമന്ത്രിക്ക് അനിഷ്ടം

സ്വകാര്യ പാർട്ടിയിൽ ആടിപ്പാടുന്ന വിഡിയോ വൈറലായതിൽ ഫിൻലൻഡിലെ പ്രധാനമന്ത്രി സന മാരിനു (36) പരിഭവം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന. സ്വകാര്യ പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം സന നൃത്തം ചെയ്തതിന്റെ വിഡിയോയാണ് പരസ്യമായത്. കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീൻസും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് ഈ മാസം ഏഴിനു പുലർച്ചെ 4 മണിക്കു ചിത്രീകരിച്ച വിഡിയോയിലുള്ളത്. പ്രധാനമന്ത്രി ഓഫിസിൽ ചെലവഴിക്കുന്നതിലേറെ സമയം പാർട്ടികളിലാണ് ചെലവഴിക്കുന്നതെന്ന് എതിരാളികൾ പറയുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ തുടക്കം മുതൽ വിമർശനങ്ങളേറ്റുവാങ്ങിയ […]



