LIMA WORLD LIBRARY

ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ സുരക്ഷാപ്പിഴവ്; ജാഗ്രതാ നിർദേശം നൽകി ആപ്പിൾ

സാൻ ഫ്രാൻസിസ്കോ ∙ ഐഫോണുകൾ, ഐപാഡുകൾ, മാക്കിൻടോഷ് പഴ്സനൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുരക്ഷാപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ആപ്പിൾ ജാഗ്രതാനിർദേശം നൽകി. ഹാക്കർമാർക്ക് ഉടമസ്ഥനെപ്പോലെ ഈ ഉപകരണങ്ങളിൽ കടന്നുകയറാൻ കഴിയുംവിധം ഗുരുതരസ്വഭാവമുള്ള പിഴവുകളാണിതെന്ന് ആപ്പിൾ വെളിപ്പെടുത്തി.

ഐഫോൺ 6എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷൻ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയർ 2, ഐ പാഡ് മിനി 4 എന്നിവയും മാക് ഒഎസ് മോൺടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡുകളും ഭീഷണിയുടെ നിഴലിലാണ്. ഇവ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ആപ്പിൾ ആവശ്യപ്പെട്ടു.

English Summary: Apple warns of security vulnerability that let hackers into iphone, ipad and mac

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px