കാൻസർ മുതൽ കൃഷി വരെ: ക്ലിക് കെമിസ്ട്രിക്ക് നൊബേൽ

സ്റ്റോക്കോം ∙ ഇന്നലെ പ്രഖ്യാപിച്ച രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കളിലൊരാളായ കാൾ ബാരി ഷാർപ്‌ലസിന് ഈ ബഹുമതി ലഭിക്കുന്നത് ഇതു രണ്ടാം തവണ. 2001 ലാണ് ഇതിനു മുൻപ് അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്. നൊബേലിന്റെ ചരിത്രത്തിൽ മുൻപ് 4 വ്യക്തികളും 2 സംഘടനകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഷാർപ്‌ലസിനൊപ്പം കാരലിൻ ബെർടോസി, മോർട്ടൻ മെൽഡൽ എന്നിവർക്കും രസതന്ത്ര നൊബേൽ ലഭിച്ചു. തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിനാണ് […]
ജപ്പാനിലേക്ക് ഉത്തര കൊറിയൻ മിസൈൽ; മറുപടിയായി യുഎസ് – ദക്ഷിണ കൊറിയ മിസൈൽ അഭ്യാസം

സോൾ (ദക്ഷിണ കൊറിയ) ∙ ജപ്പാനിലേക്ക് മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പു നൽകി ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി മിസൈൽ അഭ്യാസം നടത്തി. അമേരിക്കയുടെ വിമാനവാഹിനി യുഎസ്എസ് റൊണാൾഡ് റെയ്ഗന്റെ നേതൃത്വത്തിൽ കപ്പൽവ്യൂഹം ഉത്തര കൊറിയയ്ക്കും ജപ്പാനും ഇടയിലുള്ള കടലിൽ നിലയുറപ്പിച്ചു. ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ജപ്പാന്റെ ആകാശത്തേക്ക് മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. ജപ്പാനിലേക്ക് 2017 നു ശേഷം ആദ്യമായാണ് മിസൈൽ പരീക്ഷണം. അപകട സൈറൺ മുഴങ്ങിയതോടെ എങ്ങും പരിഭ്രാന്തിയുണ്ടായി. ഉത്തര […]
പുട്ടിൻ ഒപ്പിട്ടു; യുക്രെയ്നിലെ 4 പ്രവിശ്യകൾ സ്വന്തമാക്കി റഷ്യ

കീവ് ∙ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുന്ന നിയമത്തിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു. ഇതോടെ റഷ്യൻ അധിനിവേശ മേഖലകളായ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, തെക്കുള്ള സാപൊറീഷ്യ, ഹേഴ്സൻ പ്രവിശ്യകൾ റഷ്യയുടേതാക്കുന്ന നടപടി പൂർത്തിയായി. നടപടിക്ക് റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ അനുമതി നൽകിയിരുന്നു. 2014 ൽ പിടിച്ചെടുത്ത ക്രൈമിയ ഉൾപ്പെടെ യുക്രെയ്നിന്റെ 22% ഭാഗം ഇപ്പോൾ റഷ്യയുടേതായി. ഈ നടപടി അംഗീകരിക്കില്ലെന്ന് യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും അറിയിച്ചു. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ മുഴുവൻ തിരിച്ചുപിടിക്കുംവരെ […]
ഇടികൊണ്ട ഛിന്നഗ്രഹത്തിനു വാൽ മുളച്ചു: 10,000 കിലോമീറ്റർ നീളത്തിൽ

വാഷിങ്ടൻ ∙ നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്) ദൗത്യം ഇടിച്ചതിനെത്തുടർന്ന് ഡൈമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെവരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ വാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു. ചിലെയിൽ സ്ഥാപിച്ച ടെലിസ്കോപ്പാണ് ഈ ദൃശ്യം ഒപ്പിയെടുത്തത്. സെപ്റ്റംബർ 27 പുലർച്ചെയാണ് ഡൈമോർഫസിലേക്ക് ഡാർട്ട് ഇടിച്ചിറങ്ങിയത്. ഛിന്നഗ്രഹങ്ങൾ അപകടകരമായ രീതിയിൽ ഭൂമിയിലേക്കു വന്നാൽ പ്രതിരോധത്തിനായി അവയെ ഇടിച്ചു തെറിപ്പിക്കാനാകുമോ എന്നറിയുകയാണു ഡാർട്ടിന്റെ ലക്ഷ്യം. ഡൈമോർഫസിന്റെ ഭ്രമണപഥം ചുരുങ്ങിയാൽ പദ്ധതി […]
തീക്കടൽ – മിനി സുരേഷ്

വരുമോ ,നിങ്ങളെന്റെ കൂടെ പുരാണങ്ങളൊന്നു പകുത്തു നോക്കാൻ പൗരാണിക സംസ്കാരങ്ങൾ മഹനീയമെന്നുദ്ഘോഷിക്കിലും മായാതവിടെ നിർവീര്യമായുറങ്ങുന്ന സഹനത്തിൻ തീക്കടലുകൾ താണ്ടിയ കഥകളുണ്ട് നിസ്സഹായതയുടെ നിലവിളികൾ കേൾക്കാതെ പടവെട്ടി ജയിച്ചവ മുഴക്കുന്ന പോർവിളികളുണ്ട്. വേദനകളുടെ മരവിപ്പുകളുമായി വിധിയെ തടുക്കാതലഞ്ഞ ദുരിത ജന്മങ്ങളുമേറെയുണ്ട്. കണ്ണുനീർ മുത്തടർന്നു വിലാപങ്ങളിയൊഴുകിയ ചെന്തീക്കനലെരിയും സങ്കടക്കെട്ടുകാഴ്ചകളുണ്ട് വിരേതിഹാസങ്ങളുടെ നിത്യവിസ്മയഗാഥകളിന്നും പാടിത്തുടരുന്ന അനീതിയുടെ,ചതിയുടെ വെറുപ്പിന്റെ ,ജാതിപ്പകയുടെ കോമരങ്ങളാടി തിമിർത്തലറുന്നുണ്ട്. സീതയും,ദ്രൗപദിയുമഹല്യയും മാത്രമല്ലെത്രയോ നാരീജന്മങ്ങൾ ഇരുളിന്റെ തമോഗർത്തങ്ങളിൽ ഇരുണ്ട നക്ഷത്രങ്ങളായെരിഞ്ഞു പോയി. പേരധികം പരിചിതരല്ലാത്തെത്രയോ രാജകന്യകമാർ ശാപവഹ്‌നിയെ ഭയാഗ്നിയായ് നെഞ്ചിലേറ്റി […]



