LIMA WORLD LIBRARY

സമകാലീന രാഷ്ട്രീയ പീഡനങ്ങൾ – നർമ്മ കഥ – ജയൻ വർഗീസ്.

കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സസ്സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചു കൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്. ” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി!  അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട് .എനിക്ക് നീപുല്ലാണേടാ…വെറും പുല്ല്. ” സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽനിലത്തുറയ്‌ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്. ” നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ. ” കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചുകളഞ്ഞു. പക്ഷെ, സിംഹിക്കു ശരിക്കും ദേഷ്യം വന്നു. ” എന്താടാ നിന്റെ നാവെറങ്ങിപ്പോയോ? ഹല്ല. ലവനൊരു രാശാവ് ? ഈ കാട്ടിലൂടെ കയിലും കുത്തി നടന്ന നീഎന്നാടാ ഇത്ര വല്യ പുള്ളിയായത് ? ഫ! തെണ്ടീ! ” രാജസിംഹൻ പിന്നെയും അതവഗണിച്ചു. പക്ഷെ, രാജ്ഞി ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ” ഏവനെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളു കാര്യം. ” എന്നും പറഞ്‌ ചാടിയെണീറ്റ് സിംഹി മുന്നോട്ടാഞ്ഞെങ്കിലും, സിംഹം ഇടയ്ക്കു കയറി ഭാര്യയെ തടഞ്ഞു: ” വേണ്ടാഡീ…അവൻ വിവരമില്ലാത്തവനാ…പോരെങ്കിൽ പൂരെ വെള്ളവും…വല്ലതും പറഞ്ഞിട്ട് പൊക്കോട്ടെ.” ” ഫ! നാറി.” കുറുക്കൻ വിടാൻ ഭാവമില്ല. ” ഹും…..നിന്റെ ഭാര്യ എന്നെയങ് ഒലത്തും.   വിടടാ അവളെ എന്റെഅടുത്തേക്ക്… ഞാനുമൊന്നു കാണട്ടെടാ നിന്റെ ചരക്കിനെ?” ഇത്രയുമൊക്കെ കേട്ടിട്ടും ഒന്നും പറയാതെ സിംഹം തന്റെ ഇരിപ്പിടത്തിൽ അമർന്നു. പക്ഷേ, സിംഹിയുടെ കോപംഉജ്ജ്വലിക്കുക തന്നെ ചെയ്തു. ” നിങ്ങളെന്തു നട്ടെല്ലില്ലാത്തവനാ ” ( മനുഷ്യാ ) എന്ന് സിംഹത്തോടും, ” നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളുകാര്യം. ” എന്ന് കുറുക്കനോടും പറഞ്ഞ സിംഹി അലറിക്കൊണ്ട് കുറുക്കന്റെ നേരേ പാഞ്ഞടുത്തു.” വേണ്ടെടീ, വേണ്ടെടീ ” എന്ന സിംഹത്തിന്റെ വിളി സിംഹിയുടെ അലർച്ചയിൽ മുങ്ങിപ്പോയി. സിംഹിയുടെ മുന്നിൽ ഇനി നിൽക്കുന്നത് ഭംഗിയല്ലന്നു തിരിച്ചറിഞ്ഞ കുറുക്കൻ ബീവറേജ് കുപ്പിയുംവലിച്ചെറിഞ്ഞ് ഓട്ടം പിടിച്ചെങ്കിലും, ” നിന്നെ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ?” എന്നും പറഞ്ഞുകൊണ്ട് സിംഹിയുംകുറുക്കനെ പിന്തുടർന്നു. രണ്ടു പേരും കുറേ ഓടി. ഓടുന്നതിനിടയിലും കുറുക്കൻ തന്റെ തെറിവിളി തുടരുന്നുണ്ട്. അത് മിസ്സിസ്സിംഹത്തിന്റെ ദേഷ്യം ഇരട്ടിപ്പിക്കുന്നുമുണ്ട്. ഓടിയോടി തന്റെ മാളത്തിനു സമീപമെത്തിയ കുറുക്കൻ, സിംഹിയെ ഒന്ന് നന്നായിട്ട് കൊഞ്ഞനം കാട്ടിയിട്ട്  ” ശൂക്ക് ” എന്ന് മാളത്തിലേയ്‌ക്ക്‌ കയറിപ്പോയി. ” എവിടെപ്പോയാലും നിന്നെ ഞാൻ വിടാൻ പോകുന്നില്ലടാ തെണ്ടീ.” പിറകേയെത്തിയ സിംഹിയും കുറുക്കന്റെപിറകേ മാളത്തിലേയ്‌ക്ക്‌ കയറി. ” അബദ്ധായി ” സിംഹി സ്വയം പറഞ്ഞു പോയി. കുറുക്കന്റെ ചെറിയ മാളത്തിൽ വലിയ സിംഹത്തിന് അങ്ങിനെപെട്ടന്ന് കയറാൻ പറ്റില്ലല്ലോ? ഒരുവിധത്തിൽ തല അകത്തു കടന്നത് ഓർമ്മയുണ്ട്. പിന്നെ അനങ്ങാൻ പറ്റുന്നില്ല. തല അകത്തേക്ക് കയറുന്നുമില്ലാ, പുറത്തേക്ക് പോരുന്നുമില്ല. ശരിക്കും സിംഹി മാളത്തിൽ കുടുങ്ങി. മാളത്തിന്റെ മറുവശത്തു കൂടി പുറത്തു വന്ന കുറുക്കൻ കാണുന്നത്, മാളത്തിൽ തല കുടുങ്ങി ശരിക്കുംനിസ്സഹായാവസ്ഥയിലായ മിസ്സിസ് സിംഹത്തെയാണ്. കേരളത്തിലാണല്ലോ സംഭവം നടക്കുന്നത്. അതും അമേരിക്കയെയും, ചൈനയെയും കടത്തിവെട്ടി, കടത്തിവെട്ടി, കവച്ചുവച്ചു, കവച്ചുവച് അടുത്ത ദശാബ്ദങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതും, പാൽപ്പൈതൽ മുതൽ, പട്ടടമുത്തശ്ശിക്കു വരെ പീഠനപ്പേടി മൂലം കിടന്നുറങ്ങാൻ കഴിയാത്തതും, ലോകത്തിലെ ലൈംഗിക പീഡനപരാക്രമങ്ങളുടെ ലോക ഹബ്ബായി മാറിക്കഴിഞ്ഞതുമായ ഭാരതത്തിന്റെ ഭാഗമായ കേരളത്തിൽ ? കുറുക്കൻ വിടുമോ? സമകാലീന ഭാരതീയന്റെ ( എല്ലാവരുടേയുമല്ലാ എന്ന് മുൻ‌കൂർ ജാമ്യം. ) തനിനിറംഅവനിലും ഉണരുക തന്നെ ചെയ്തു. പിന്നെ നടന്ന കാര്യങ്ങൾ അത്രയ്ക്ക് പരസ്യമായി പറയാൻ കൊള്ളില്ല. നോർത്ത് ഇന്ത്യയിലും, കേരളത്തിലുംജീവിക്കുന്ന പത്രം വായിക്കുന്നവർക്ക് പെട്ടന്ന് മനസ്സിലാവും. അല്ലാത്തവർക്ക് വേണ്ടി പറയാം:  നിയമ പാലകരെനിലത്തിരിക്കാൻ സമ്മതിക്കാതെ മഹാ ഭാരതത്തിലുടനീളം നടക്കുന്ന സാക്ഷാൽ പീഠനം ഇവിടെ നടക്കുകയും, അത് കഴിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെ കുറുക്കൻ അവന്റെ പാട്ടിനു പോകുകയും ചെയ്തു. എല്ലാം കഴിഞ്ഞ് ഒരു വിധത്തി മാളത്തിൽ കുടുങ്ങിയ തലയും വലിച്ചൂരി അവശയായ സിംഹി ആടിയാടികൊട്ടാരത്തിൽ തിരിച്ചെത്തി. നടന്ന കാര്യങ്ങൾ വേദനയോടെ ഭർത്താവിനെ അറിയിച്ചു. ഇതെല്ലാം കേട്ടിട്ടും സിംഹം നിസ്സംഗതയോടെ നിന്നു. ദുഃഖം സഹിക്കാനാവാതെ സിംഹി പൊട്ടിക്കരഞ്ഞു. ” നിങ്ങക്കെന്താ നാവിറങ്ങിപ്പോയോ? ഒരു ഭർത്താവ്? ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടാതെ കുത്തിയിരിക്കുകയല്ലേ? ഒരു കാട്ടിലെ രാശാവ് ?” ” എടീ, അനുഭവത്തിന്റെ വെളിച്ചത്തിലാ അവനെപ്പോലുള്ളവരോട് മിണ്ടാൻ പോകരുതെന്ന് ഞാൻ നിന്നെഉപദേശിച്ചത്.” ” അതെന്ത് അനുഭവമാ?  ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. രാജാവായാൽ നട്ടെല്ല് വേണം…നട്ടെല്ല്.” ” നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ലെടി. സാഹചര്യം അങ്ങനെ ആയിപ്പോയി. ഇനി നിന്നോട് ഞാനൊരു സത്യം പറയാം.  ഇതിനു മുൻപ് തെറി വിളിച്ചപ്പോൾ ഞാനാ അവനെ പിടിക്കാനോടിയത്. എനിക്കും പറ്റിയെടി നിനക്ക് പറ്റിയപോലത്തെ ഒരബദ്ധം.” രണ്ടു പേരും പരസ്പരം നിസ്സഹായരായി നോക്കി നിന്നു. പിന്നെ മുഖത്തോടു മുഖം ചേർത്തു നിശബ്ദരായികരഞ്ഞു എന്നാണ് കഥ. വർത്തമാന കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗവർണർ – മുഖ്യമന്ത്രി പോരിൽഅബദ്ധത്തിൽ അകപ്പെട്ടത് ആരാണെന്ന് തീരുമാനിക്കുവാനുള്ള അവസരവും, അവകാശവും വായനക്കാർക്ക്വിടുന്നു. ReplyForward

കോടിയേരി ബാലകൃഷ്ണൻ എളിമയുള്ള ഏട്ടൻ – കാരൂർ സോമൻ, (ചാരുംമുടൻ)

ചെങ്കൊടിയുടെ തണലിൽ വളർന്ന കോടിയേരിയെ ആരും അന്യനായി കണ്ടിട്ടില്ല. രാഷ്ട്രീയ രംഗങ്ങളിൽ ചില ഗർവ്വ് പൊങ്ങച്ചക്കാർ ഇന്ത്യയിലെങ്ങുമുണ്ട്. ഈ കൂട്ടർക്ക് അധി കാരം കിട്ടിയാൽ ഉന്മത്തരും മുഖസ്തുതിയാൽ ആദരിക്കപ്പെടുന്നവരുമാണ്. അങ്ങനെയവർ സ്വയം ദിവ്യരായി ഞെളിഞ്ഞു നടക്കുന്നു.  ഈ മിഥ്യാഭിമാനവുമായി നടക്കുന്നവർ കണ്ടുപഠിക്കേ ണ്ടത് പ്രസന്നവദനനായ കോടിയേരിയെയാണ്.  ആ മുഖം പൂർണ്ണമായി വിടർന്നു നിൽക്കുന്ന ഒരു താമരയ്ക്ക് തുല്യമാണ്. ആരോടും മധുരതരമായി പുഞ്ചിരിതൂകി സംസാരിക്കുന്നവർ രാഷ്ട്രീയ രംഗത്ത് ചുരുക്കമാണ്. അതിനാലാണ് അനുദിനം ജനങ്ങളിൽ താല്പര്യം വർദ്ധിച്ചത്. കണ്ണുതുറന്ന് നോക്കിയാൽ […]

‘കേരളത്തിലെ ഗവേഷണ വിദ്യാർഥികൾക്ക് വിദേശ ലാബുകളിലെ സൗകര്യങ്ങൾ ലഭ്യമാക്കാൻ പദ്ധതി’

സ്റ്റോക്കോം∙ നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിലെ ഗവേഷണ വിദ്യാർഥികൾക്കും മറ്റു രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതികൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ ലാബുകൾ ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്കും ലഭിച്ചാൽ ഗവേഷണത്തിന്റെ നിലവാരം ഉയർത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. നോർവേയിൽ ജോലി ചെയ്യുന്ന ഡോക്ടമാർ, മറ്റു ഗവേഷണ വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെയുള്ള സംഘവുമായി ബെർജെനിൽ നടന്ന ആശയവിനിമയ […]

അതിർത്തിയിൽ ഉത്തര കൊറിയയുടെ ബോംബിങ് അഭ്യാസം; മറുപടിയായി സംയുക്ത സൈനിക അഭ്യാസം

സോൾ ∙ കൊറിയൻ കടലിൽ യുഎസ് വിമാനവാഹിനി നങ്കൂരമിട്ടതിൽ പ്രകോപിതരായി ഉത്തര കൊറിയ ജപ്പാനിലേക്ക് 2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കൂടി തൊടുത്തു. ഇരു കൊറിയകളുടെയും അതിർത്തിയിൽ 8 ഉത്തര കൊറിയൻ യുദ്ധവിമാനങ്ങൾ ബോംബിങ് അഭ്യാസം നടത്തി. തിരിച്ചടിക്കാൻ ദക്ഷിണ കൊറിയ 30 യുദ്ധവിമാനങ്ങൾ അതിർത്തിയിൽ അണിനിരത്തിയെങ്കിലും ഉത്തര കൊറിയൻ വിമാനങ്ങൾ പിൻവാങ്ങിയതിനാൽ സംഘർഷം ഒഴിവായി. ഉത്തര കൊറിയ തൊടുത്ത മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനുമിടയിൽ വീണു. ചൊവ്വാഴ്ച ഉത്തര കൊറിയ ജപ്പാനിലേക്ക് മിസൈൽ പരീക്ഷണം നടത്തിയതിനു […]

തളരാത്ത ആവേശം, തീരാത്ത പോരാട്ടം; പിറന്നാൾ ദിനത്തിൽ പുട്ടിന് ‘ഷോക്ക്’

ഓസ്‌ലോ ∙ അയൽ രാജ്യങ്ങളായ ബെലാറൂസ്, റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലേക്കു സമാധാന നൊബേൽ പുരസ്കാരം പങ്കുവച്ചുപോകുമ്പോൾ, ആ രാജ്യങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രക്ഷോഭങ്ങളെ ലോകം കൂടുതൽ ഗൗരവത്തോടെയും ആശങ്കയോടെയും കാണുന്നു. ഭരണകൂട വ‌ിമർശനങ്ങളുടെ പേരിൽ വിചാരണയില്ലാതെ തടവിൽ കഴിയുന്ന ഏൽസ് ബിയാലിയാറ്റ്സ്കി പുരസ്കാരം ഏറ്റുവാങ്ങാൻ മോചിതനാകുമോ എന്നു വ്യക്തമല്ല. പക്ഷേ, പുരസ്കാരം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ ശക്തി പകരും. ഏൽസ് ബിയാലിയാറ്റ്സ്കി 1980 കളുടെ മധ്യത്തിൽ ജനാധിപത്യ പോരാട്ടങ്ങൾക്കു നേതൃത്വം നൽകി രംഗത്തുവന്ന അഭിഭാഷകനാണ് ഏൽസ് ബിയാലിയാറ്റ്സ്കി. പ്രസിഡന്റിന് […]

സമാധാന നൊബേൽ: ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകനും 2 സംഘടനകൾക്കും

ഓസ്‌ലോ ∙ ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഏൽസ് ബിയാലിയാറ്റ്സ്കിയും (60) മനുഷ്യാവകാശ സംഘടനകളായ റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ എന്നിവയും പങ്കുവച്ചു. മനുഷ്യാവകാശം, ജനാധിപത്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇവർ നടത്തിയ ശ്രമങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്. ഒരുകോടി സ്വീഡിഷ് ക്രോണർ (ഏകദേശം 7.4 കോടി രൂപ) വരുന്ന സമ്മാനത്തുക ഡിസംബർ 10 ന് കൈമാറും. അഭിഭാഷകൻ കൂടിയായ ഏൽസ് ബിയാലിയാറ്റ്സ്കി 1980 […]

പുട്ടിൻ– സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു; സാപൊറീഷ്യയിൽ ആക്രമണം തുടരുന്ന് റഷ്യ

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ അടുത്തമാസം നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പങ്കെടുക്കുമെന്നു സൂചന. യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും വേദി പങ്കിടുന്നത്. നവംബർ 15,16 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന് ഇരുനേതാക്കളും സമ്മതിച്ചതായി യുഎഇയിലെ ഇന്തൊനീഷ്യൻ അംബാസഡർ പറഞ്ഞെങ്കിലും റഷ്യയോ യുക്രെയ്നോ പ്രതികരിച്ചില്ല. പുട്ടിൻ പങ്കെടുക്കുകയാണെങ്കിൽ ഉറപ്പായും സെലെൻസ്കിയും പങ്കെടുക്കണമെന്ന് യുഎസ് പറഞ്ഞു. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റുമായി ചർച്ച […]