LIMA WORLD LIBRARY

കാത്തിരിക്കുക തന്നെ – ചാക്കോ ഡി അന്തിക്കാട്

(കാവ്യശിഖ-‘കാവ്യവിഴാ’ വിഷയം: “കാത്തിരിപ്പു വഴിക്കണ്ണുമായിപ്പോഴും”- 2022 ഒക്ടോബർ 15)) കാത്തിരിപ്പൂ… കുഞ്ഞിളം പുഞ്ചിരി തൂകും പ്രഭാതത്തെ… നന്മയുടെ ഉച്ചസൂര്യനാം നിത്യയൗവ്വനത്തെ, നൃത്തചുവടുകളാൽ കർത്തവ്യത്തിൽ മുഴുകും നിലാവുപോലുള്ള സൗഹൃദങ്ങളെ, അന്യന്റെ ശബ്ദം സംഗീതധാരയാവും സംഘടിത സമരാഹ്വാനങ്ങളെ, സദ് വചനങ്ങളാൽ സമ്പന്നമാകും അയൽക്കൂട്ടങ്ങളെ, സൃഷ്ടിതൻ പേറ്റുനോവിൽ നീറിപ്പുകയും കവിഹൃദയങ്ങളെ, നിർത്താതെയൊഴുകും കാലത്തിൻ നീതിബോധത്തി, ന്നരുവിക്കു മുൻപിൽ, തിന്മകൾ സ്വയം തലതല്ലി വീണുമരിക്കുമ്പോൾ, സ്വാതന്ത്ര്യബോധത്തിൻ കർമ്മനൈരന്തര്യമാം കരവിരുതിൽ, ചരിത്രമൊരു കൊച്ചുസുന്ദരിയായ്, എല്ലാ അനാഥരേയും കൈമാടിവിളിക്കും ഉത്സവലഹരിയാൽ… “വരും നാളുകളിൽ ശുഭപ്രതീക്ഷയുടെ ആറാട്ട് […]

ലൈബ്രറിയിലെപെണ്ണ് – വിഷ്ണു പകൽക്കുറി

നാലുകെട്ടിന്റെ കഥപറഞ്ഞ് ചുവരളക്കുമ്പോൾ യക്ഷി ചിരിക്കുന്നു ശ്മശാന മൂകതയിലും അവളുടെ കാലൊച്ചകൾ ചിതലുതേടുന്നു. അവൾ ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ് തത്വശാസ്ത്രം വിളമ്പുമ്പോൾ ചിരിക്കുന്ന കൗമാരം മഞ്ഞ് തുരന്ന് പ്രണയം തേടുമ്പോൾ ചുവക്കുന്നധരങ്ങൾ ചലിക്കുന്നവിരലുകൾ ആർത്തിയോടെ പേജുകൾ മറിച്ച് പമ്മനെതേടുന്നു. ഒടുവിൽ നേരമ്പോക്കിൻ്റെ വാതിൽ തുറന്നിട്ട് കാതുകൾ കൂർപ്പിച്ച് ഇര തേടവേ പുസ്തകപ്പുഴുക്കൾ മുത്തുച്ചിപ്പി പോലൊരു പെണ്ണിന്റെ കഥ വായിച്ചു സീൽക്കരിക്കുമ്പോൾ ലൈബ്രറിയിലെ പെണ്ണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുറന്ന് കണ്ണുരുട്ടുന്നു. പുസ്തകം ആയുധമാക്കി എറിയുമ്പോൾ അവളൊരു താന്തോന്നിയാകുന്നു.

MY JOURNEY – Gopan Ambat

One day I come to know My life was on wet snow Lived for the voices around Forgot to have my surround I ate, drank, shot,and wrote Yet I feel something was short Life was like a dream Still I missed the cream Wish to return ‘n’ live again For eternal peace to gain Nagging […]