LIMA WORLD LIBRARY

അമ്മൂമ്മയുടെ വിദ്യ – മിനി സുരേഷ്

mini suresh

അക്ഷരങ്ങളെഴുതുവാൻ ജയ്ക്കുട്ടന് വലിയ മടിയാണ്.നഴ്സറിസ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ കളിച്ചു നടക്കാനാണ് അവനിഷ്ടം. പിന്നെ വലിയൊരു വടിയൊക്കെ എടുത്ത് വച്ച് അടിയൊക്കെ കൊടുത്ത് അമ്മ അക്ഷരങ്ങൾ ഒരു വിധത്തിൽ എഴുതിക്കും. നല്ല അടിയൊക്കെ കൊടുക്കുമെങ്കിലും അമ്മക്ക് പിന്നെ സങ്കടമാണ്. ആറ്റുനോറ്റുണ്ടായ ഉണ്ണിയല്ലേ. ‘അക്ഷരങ്ങളെഴുത് മോനെ ‘എന്ന് നല്ല വാക്കിലൊന്നും പറഞ്ഞാലവനൊട്ട് കേൾക്കുകയുമില്ല.അമ്മയാണേൽ ഓഫീസ് കാര്യങ്ങളും .വീട്ടുകാര്യങ്ങളുമെല്ലാം നോക്കി വലഞ്ഞിരിക്കുകയാണ്. എന്താപ്പോ ചെയ്ക.അങ്ങനെ അമ്മ വിഷമിച്ചിരുന്നപ്പോഴാണ് അമ്മൂമ്മ നാട്ടിൽ നിന്നും വരുന്നത്. അമ്മൂമ്മയെ ജയ്ക്കുട്ടനും ഇഷ്ടമാണ്. അമ്മ പറയുന്നതു പോലെ […]

അടിപൊളിയിൽ അവസാനിക്കുന്ന അരുമ ജന്മങ്ങൾ – ലേഖനം – ജയൻ വർഗ്ഗീസ്.

“ ഇനി  നാമാക്കൊന്ന് സുഖിക്കണമെടീ “ അരപ്പട്ടിണിയും, മുഴുപ്പട്ടിണിയുമായി തുറയിലെ  മുക്കുവ ചാളയിൽ അന്തിയുറങ്ങിയിരുന്ന ‘ ചെമ്മീനി ‘ ലെചെമ്പൻകുഞ്ഞ് തൊലി വെളുപ്പുള്ള  സ്വന്തം മകളെ കാണിച്ച് പാവം മാപ്പിളച്ചെറുക്കനിൽ നിന്ന് തട്ടിയെടുത്ത പണംകൊണ്ട് വള്ളവും, വലയും സ്വന്തമാക്കിയപ്പോൾ പ്രിയ പത്നി ചാക്കിയോട് പങ്കു വയ്ക്കുന്ന വലിയ മോഹമാണ്ക്രാന്ത ദർശിയായ തകഴി കുറിച്ചിട്ട മേൽ വാചകങ്ങൾ. സാഹചര്യങ്ങളുടെ പാറക്കെട്ടുകളിൽ തട്ടിത്തകരുന്ന തിരമാലകളെപ്പോലെ അരയക്കുടിലിലെ മനുഷ്യസ്വപ്‌നങ്ങൾ തകർത്തെറിയുന്ന  കാലത്തിന്റെ തീരഭൂമികളിൽ ആലിംഗന ബദ്ധരായി കരയ്ക്കടിയുന്ന പ്രണയജോഡികളുടെയും, ആഴക്കടലിന്റെ അഗാധങ്ങളിൽ അലറി വിളിച്ച് മുങ്ങിത്താഴുന്ന മനുഷ്യ വേദനകളുടെയും,  മറ്റെന്തിനേക്കാളും മാറിൽ ചേർത്തു പിടിച്ച പണം എന്ന പ്രലോഭനത്തിന്റെ പിടി വിടുവിച്ച്,  കടലാസിന്റെ വിലപോലും കൽപ്പിക്കാതെ അത് വലിച്ചെറിഞ്ഞ് തീരത്തലയുന്ന ഭ്രാന്തനായ ചെമ്പൻ കുഞ്ഞിന്റെയും ദുരന്തങ്ങളിലൂടെഎഴുത്തുകാരൻ വരച്ചിട്ട ദാർശനിക സമസ്യകൾ പ്രായോഗിക ജീവിതത്തിന്റെ  കാലിക പൂരണങ്ങളിലൂടെകേരളത്തിൽ മാത്രമല്ലാ, ലോകത്തിൽ ആകെത്തന്നെയും ഇന്ന് നടപ്പിലാവുകയാണ്. എത്ര മനോഹരമാണ് ജീവിതം എന്ന ഈ അനുഗ്രഹം ! സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, കരുതലിന്റെ, കടപ്പാടുകളുടെ ഈ പ്രവാഹം ! “ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി “ എന്ന് വയലാറിനെകരയിച്ച ഈ പ്രഹേളിക “ മതി, എനിക്ക്  ജീവിതം മതി “ എന്ന് രാജാവിനെക്കൊണ്ടും, യാചകനെക്കൊണ്ടുംപറയിക്കുന്ന ഒരു തലത്തിൽ എത്തിക്കുന്ന സാഹചര്യങ്ങൾ സംജാതമാവുമ്പോൾ മാത്രമേ ‘ പൂർത്തി ‘ എന്നആനന്ദത്തിൽ എത്തിച്ചേരുകയുള്ളു എന്ന് എനിക്ക് തോന്നുന്നു. ഈ യാത്രയിൽ കുറുക്കുവഴികൾ കണ്ടെത്താനാവും എന്ന തെറ്റിദ്ധാരണ ഇല്ലാതെ ജീവിക്കുന്നവർക്ക് ദൈവീകംഎന്ന് പേരിട്ടു വിളിക്കാവുന്ന അനുഭവങ്ങളുടെ ഇളംകാറ്റിൽ അസുലഭമായ ഈ ജീവിതം ആസ്വദിച്ചു കൊണ്ട്ആനന്ദം എന്ന മോക്ഷം ഇവിടെ അനുഭവിക്കാനാകും. അത് അൽപ്പം ഇടുങ്ങിയ വഴിയാണ്.  ആമയുടെവേഗതയിലാണ് പലപ്പോളും യാത്ര. അടിപൊളിയുടെ  പ്രിവിശാലമായ രാജവീഥിയിലൂടെ “ ഒരു ജീവിതല്ലേയുള്ളു – ഒക്കും പോലെയെല്ലാം ഒന്ന് സുഖിക്കണം ‘ എന്ന മുയൽ വേഗതയിൽ പാഞ്ഞു പോകുന്നവർക്ക് പരമമായആനന്ദത്തിന്റെ ലക്‌ഷ്യം കാണാനാവാതെ ദുരന്ത നരകങ്ങളുടെ അനുഭവ അഗ്നികളിൽ ഇവിടെ ജീവിതംഹോമിക്കേണ്ടി വരുന്നു. മക്കളെക്കുറിച്ചുള്ള ആശങ്കകളിൽ അടിപിണഞ്ഞ് മിക്ക മാതാപിതാക്കളും ജീവിതം നരകമാകുന്നു. ചിലർപള്ളികളിലും ക്ഷേത്രങ്ങളിലും പോയി നെഞ്ചത്തടിച്ചു കരഞ്ഞു പ്രാർത്ഥിക്കുന്നു. തങ്ങളുടെ മക്കളെ നേരെനടത്തണമേ എന്നാണ് ചങ്ക് പൊട്ടിയുള്ള പ്രാർത്ഥന. ഈ അമ്മച്ചി / അപ്പച്ചന്മാർ ആയ കാലത്തു നടന്നിരുന്നത്ഞണ്ടിനെപ്പോലെ ആയിരുന്നു എന്ന സത്യം രഹസ്യമാക്കി വച്ചു കൊണ്ടാണ് മക്കളെ നേരേ നടത്തേണമേയെന്ന്പ്രാർത്ഥിക്കുന്നത് എന്നതിനാൽ അത് നടപ്പിലാവുന്നില്ല.  പിന്നെ ഏതൊരു കടത്തിനും കാല ദേശങ്ങൾക്ക്നിരക്കുന്ന പലിശയുണ്ട് എന്ന് മറക്കരുത്. ‘അമ്മ ചെറിയ വേലി ചാടിയാൽ മകള് വലിയ വേലി തന്നെ ചാടുംഎന്നത് കാലത്തിന്റെ കാവ്യനീതി. ഒരാളുടെ ജീവിതം അയാളുടെ പ്രവർത്തികളെ അടിസ്ഥാനപ്പെടുത്തി ആണല്ലോ എന്നും അളക്കപ്പെട്ടിരുന്നത് ? അത് അത്ര ശരിയല്ല. അയാളുടെ ചിന്തകളും കൂടി ഉൾപ്പെട്ടതാണ് അയാളുടെ ജീവിതം. ഈ ചിന്തകളിൽ  നിന്ന്ചിലതു മാത്രമാണ് പ്രവർത്തികളായി  നാം പുറത്ത് കാണിക്കുന്നത്. മറ്റാരും കാണാത്ത, മറ്റാരും അറിയാത്തഎത്രയോ ജുഗുപ്സാവഹമായ ചിന്താ രൂപങ്ങളാണ് ഓരോ മനുഷ്യ മനസ്സും അതി രഹസ്യമായി വഹിച്ചു കൊണ്ട്നടക്കുന്നത്. അവയെ മനസ്സ് കൊണ്ടുള്ള പ്രവർത്തികൾ എന്ന് വിളിക്കാം. ഈ പ്രവർത്തികളും ആക്ഷനാണ്എന്നതിനാൽ അതിനും സ്വാഭാവികമായും റിയാക്ഷൻ ഉണ്ടായിരിക്കണമല്ലോ ? അത്തരംറിയാക്ഷനുകളായിരിക്കണം ഓരോ മനുഷ്യ ജീവിതത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്  എന്നതാവില്ലേയഥാർത്ഥ സത്യം ? കഥയറിയാതെ ആട്ടം കാണുന്ന മനുഷ്യൻ : ‘  എങ്കിലും അയാൾക്കിത് വന്നല്ലോ ‘ എന്ന്പരിതപിക്കുന്നു ? അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഗതികൾ വ്യക്തികളെയും, സമൂഹത്തെയും കരയിക്കുന്നു. അത്സംഭവിക്കാതിരുന്നെങ്കിൽ എന്ന് വെറുതേ ആശിച്ചു പോകുന്നു. പ്രാഥമികമായി ആർക്കും ഉൾക്കൊള്ളാനാകാത്തഇത്തരം സംഭവങ്ങൾ ഒരു ദീർഘ കാല അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അനിവാര്യമായി അത്സംഭവിക്കേണ്ടത് ആയിരുന്നു എന്ന് കാണാം. അന്ന് അത് അങ്ങിനെ സംഭവിച്ചത് കൊണ്ടാണ് ഇന്ന് ഇപ്പോൾഇങ്ങിനെ നമ്മൾ നിൽക്കുന്നത് എന്ന് അറിയുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം പോലും നമ്മൾ സൃഷ്ടിച്ചത്അല്ലെന്നു നമുക്ക് ബോധ്യമാവുന്നത്. ഞാൻ കുഴി കുത്തി ഒരാനയെ പിടിച്ചു എന്ന ഭാവത്തിലാണ് മിക്ക വീര കേസരികളുടെയും നിൽപ്പ്. അഹങ്കാരംതലയ്ക്കു പിടിക്കുമ്പോൾ ഏതു ഞാഞ്ഞൂലിനും നട്ടെല്ല് വയ്ക്കും എന്നതാണ് സത്യം. ഇല്ലാത്ത ഈ നട്ടെല്ലിന്റെബലത്തിലാണ് ചക്രവർത്തി ആകാനുള്ള അശ്വമേധം. ധാർഷ്ട്യത്തിന്റെ  ഈ കുളമ്പടികൾ എത്ര പേരുടെതലയിൽ ചവിട്ടിയാണ്‌ കുതിക്കുന്നതെന്നത് ആർക്കും പ്രശ്‌നമേയല്ല. തങ്ങൾ ഭയങ്കര മദയാനകൾ ആണെന്നാണ് മിക്ക ഉണക്ക ആനകളുടെയും ഒരു ധാരണ. അത് സ്ഥാപിക്കാനായിഅവർ പല വേഷങ്ങളും കെട്ടും . ഉണക്കക്കൊമ്പ്‌ കുലുക്കും, കുറുക്കൻ കൂവും പോലെ അമറും, ചുറ്റുമുള്ളവരെകുഴിയാനകൾ എന്ന് വിളിക്കും. സ്വന്തം പിണ്ടം പോലും ഭയങ്കര സംഭവമാണെന്ന് ഭാവിക്കും. അതിനായി അവർ മറ്റുള്ളവരെ  ചവിട്ടി താഴ്ത്തും. തങ്ങൾ ആനകളും മറ്റുള്ളവർ കുഴിയാനകളും ആണെന്ന്വരുത്തും.. തങ്ങളുടെ ‘ പിണ്ഡ ‘ വലിപ്പത്തെ അവർ ‘ സാർ ‘ എന്ന് തന്നെ അടയാളപ്പെടുത്തുന്നു. അതും കേട്ട്ആരെങ്കിലും അടുത്ത് ചെല്ലുമ്പോളാണ് അത് പിണ്ടം പോലുമല്ലാ, വെറും എരണ്ടക്കെട്ട് മാത്രമായിരുന്നു എന്ന്മനസ്സിലാവുന്നത്. ജീവിതായോധനത്തിന്റെ  കുളിരരുവിയിൽ കുടത്തിൽ വെള്ളമെടുക്കുന്ന പാവം മുനികുമാരന്മാരെ വെറുംരസത്തിന്  മറഞ്ഞ് നിന്ന് എയ്തു വീഴ്‌ത്തി  ഇവർ മുനിശാപം ഏറ്റുവാങ്ങുന്നു. അത് കൊണ്ട് തന്നെ ഒരുജീവിതകാലം തലയറഞ്ഞ് പരിശ്രമിച്ചിട്ടും ഇക്കൂട്ടർക്ക് ജീവിത വിജയം കരഗതമാവുന്നില്ല.. ഇത് പോലുംതിരിച്ചറിയാതെയാണ്  ലോകത്താകമാനമുള്ള തലയും വാലുമില്ലാത്ത കുറേ അഭിനവ ‘ സാർ ’ ചക്രവർത്തിമാർ  ആള് കളിച്ച് വിലസി  അർമ്മാദിച്ചു കൊണ്ടിരിക്കുന്നത്. അധർമ്മം പെരുകുമ്പോൾ അവതാരങ്ങൾ അനിവാര്യമാവുകയും, മുനിശാപം അഗ്നി മഴയായി പെയ്തിറങ്ങുകയുംചെയ്യുന്നു. ഈ അഗ്നിമഴയിൽ ചിറകുകൾ കരിഞ്ഞ് അവസാനിക്കുവാനാണ് ആധുനിക ലോകത്തിന്റെ ആശാമുകുളങ്ങളായി വിടർന്നു വിലസേണ്ട നവ തലമുറയുടെ മേൽ നിഴൽ വിരിച്ചു നിൽക്കുന്ന അടിപൊളിയുടെഅഭിശാപങ്ങൾ കാരണമായി ഭവിക്കുന്നത്. മദ്യവും, മയക്കുമരുന്നും, സെക്‌സും, വയലൻസും  നുരയ്ക്കുന്ന വിനോദ വിദ്യാലയങ്ങൾ ലോക നഗരങ്ങളിൽആകെയും വേരുറപ്പിച്ചു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ എണ്ണപ്പണത്തിന്റെ വർണ്ണസാദ്ധ്യതകൾ ഗൾഫ് മേഖലയിലെ കൊടും വരൾച്ചയിൽ വരച്ചിട്ട രണ്ടാം ‘ എൻജോയ് ദി ലൈഫ് ‘ ന്റെ “ അടിക്കൂ, പോളിക്കു, ആഘോഷിക്കൂ “ എന്ന മുദ്രാ വാക്യം ഏറ്റു വാങ്ങി നെഞ്ചിലേറ്റുമ്പോൾ അന്നത്തെ യുവാക്കളായഇന്നത്തെ മാതാ പിതാക്കൾ അറിഞ്ഞിരുന്നില്ലാ, തങ്ങൾ ഒരുക്കി വയ്ക്കുന്ന ഈ തേങ്ങാപ്പൂളുകൾ തങ്ങളുടെസന്തതികളുടെ ഇളം കഴുത്തുകൾ കടിച്ചിറുക്കുന്നതിനുള്ള എലിക്കെണികളായിട്ടാണ് പരിണമിക്കാൻപോകുന്നതെന്ന് ? കേൾക്കുമ്പോൾ അവിശ്വദനീയം എന്ന് തന്നെ തോന്നും. സ്വയം ചിന്തിക്കൂ – നിങ്ങൾ തന്നെ ആയിരുന്നില്ലേനിങ്ങളുടെ മക്കളുടെ അടിമനസ്സുകളിൽ നിന്ന് അരുതായ്മകളുടെ അതിര് വേലികൾ ആവേശത്തോടെപറിച്ചെറിഞ്ഞു കളഞ്ഞത് ? സോഷ്യൽ ഗാതറിംഗിനായി അൽപ്പം മദ്യം അവർക്ക് നിങ്ങൾ പകടന്നു കൊടുത്തു. ഒരു ചായ കുടിക്കാൻ എന്തിന്ചായത്തോട്ടം വാങ്ങണമെന്ന പ്രായോഗിക പാഠം നിങ്ങൾ അവർക്ക് നൽകി. അടിപൊളിയുടെ ആയോധനആയുധം പണം തന്നെ ആയതിനാൽ എങ്ങിനെയും അത് സ്വരൂപിക്കുവാൻ അവരെ നിങ്ങൾ പ്രേരിപ്പിച്ചു. അവരുടെ ചിന്തകളിൽ നിന്ന് ന്യായവും, നീതിയും, സ്നേഹവും, ധർമ്മവും പടിയിറങ്ങിപ്പോകുമ്പോൾ അത്തടയാതെ നിങ്ങൾ നിർവികാരരായി നിശബ്തത  പാലിച്ചു. പണം ഉണ്ടാക്കുന്നതിനുള്ള അവരുടെ വഴിവിട്ടനീക്കങ്ങളെപ്പോലും  ‘ സ്മാർട്നെസ്സ് ‘ എന്ന് നിങ്ങൾ അനുമോദിച്ചു. ആർത്തി പൂണ്ട പന്നിക്കൂട്ടങ്ങളെപ്പോലെ ആയിത്തീർന്ന അവർ നിങ്ങളെ ഉപേക്ഷിച്ചു പോയി. സാമൂഹ്യാവസ്ഥയുടെ ഒളിയിടങ്ങളിൽ പ്രലോഭനങ്ങളുടെ പാർപ്പക്ഷികളെ ഇരുത്തി കോർപ്പറേറ്റ് ചൂഷകർ വിരിച്ച  സുഖലോലുപ വലകളിൽ കൂട്ടമായി കുടുങ്ങി അവർ അവസാനിക്കുമ്പോൾ സ്വന്തം ജനതയ്ക്ക് നേരിട്ട് മദ്യംവിൽക്കുന്ന  നാണം കേട്ട സർക്കാരുകൾക്ക് പോലും മൂക്കത്തു വിരൽ വച്ച് നിസ്സഹായരായി നോക്കി നിൽക്കാനേകഴിഞ്ഞുള്ളു ! ‘ പുത്തനച്ചി പുരപ്പുറം തൂക്കും ‘ എന്ന പഴഞ്ചൊല്ല് പോലെ, ദാരിദ്ര്യ വീട്ടിൽ ചക്കപ്പുഴുക്ക് കണ്ടഗ്രഹണിക്കുട്ടികളേപ്പോലെ ഇന്ത്യൻ യുവജനങ്ങൾ ആണ് കോർപ്പറേറ്റു  മാഫിയകളുടെ ഇത്തരം ആഘോഷചൂണ്ടകളിൽ ഏറെയും കൊത്തിക്കുടുങ്ങിയത് എന്ന് തോന്നുന്നു. അറബിക്കടലിന്റെ  റാണിയായിരുന്ന നമ്മുടെകൊച്ചി പോലും ഇന്ന് അടിപൊളി റാണിമാരുടെ അലകടലായി മാറിക്കഴിഞ്ഞ വർത്തമാന ചിത്രങ്ങൾ ആണ് ഇന്ന്നമുക്ക് മുന്നിലുള്ളത്. അടിവസ്ത്രങ്ങൾ ഊരിയെറിഞ്ഞ് മഴനൃത്തമാടുന്ന അവരാണ് നാളെയുടെ നായകർ എന്ന്പരസ്യമായി പറഞ്ഞത് മലയാളത്തിലെ സാംസ്കാരിക നായക ( ൾ, ർ ) തന്നെ ആയിരുന്നു. ഇതിനിടയിൽഅകപ്പെട്ട് പിച്ചിച്ചീന്തപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്ത കിളുന്തു ജീവിതങ്ങളെ ഓർത്ത് വേദനിക്കുന്നു, അവരുടെ മാതാപിതാക്കളുടെ വേദനയിൽ പങ്ക് ചേരുന്നു. സാഹചര്യങ്ങളെ ആസ്വദിക്കുകയെന്ന ജീവിത വ്യാപാരങ്ങളിൽ ഇരയും, ഇണയും എന്ന പ്രാകൃത ചോദനങ്ങളിൽജന്തു വർഗ്ഗത്തിലെ കേവലം ഒന്ന് മാത്രമായി തരം താഴുകയെന്നത് സാധാരണ  മനുഷ്യനിലെ സ്വാഭാവിക നീതിബോധം മാത്രമായിരുന്നു. എങ്കിലും ഇവിടെയാണ് സംസ്കാരങ്ങളുടെ കാൽവരവുകൾ സംഭവിച്ചത്. ഏതുനാട്ടിലെ ഏതൊരു സംസ്ക്കാരവും പ്രാകൃതമായ മനുഷ്യാവസ്ഥയെ ഗുണപരമായ മാറ്റങ്ങളിലേക്ക്ആനയിക്കുകയും, അത് അവനും, അവൻ ഉൾക്കുള്ളുന്ന സമൂഹത്തിനും കൂടുതൽ മെച്ചപ്പെട്ട അനുഭവങ്ങൾസമ്മാനിക്കുകയും ചെയ്തുവെങ്കിലും അവൻ ചങ്ങലയ്ക്കിടാൻ ശ്രമിച്ച ജന്തു വികാരങ്ങൾ എല്ലാ കെട്ടുകളുംപൊട്ടിച്ച് പലപ്പോളും പുറത്തു ചാടിയതായി ചരിത്രം നമ്മോടു പറയുന്നുണ്ട്. എങ്കിലും നമ്മുടെ ആസ്വാദനങ്ങളുടെഅളവ് കോലുകളിൽ നമ്മൾ തന്നെ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അതിമനോഹരമായി സൃഷ്ടിക്കപ്പെട്ട്അതുല്യങ്ങളായ ആവാസ, ആസ്വാദന വേദികകൾ സമ്മാനിക്കുന്ന ഈ ഭൂമി പോലും നാളെ നമ്മുടെതലമുറകൾക്ക് നഷ്ടമായേക്കാം. ഇവിടെയാണ് കാലാതിവർത്തിയായ ശ്രീ ബുദ്ധ ചിന്തകളിലെ പ്രായോഗിക ദർശനങ്ങൾ  എന്നെന്നുംപ്രസക്തമാവുന്നത്. അഹിംസ എന്നത് ഒന്നിനെയും കൊല്ലരുത് എന്ന അപ്രായോഗിക കല്പനയല്ല. മറിച്ച്ആകാവുന്നിടത്തോളം ആസ്വാദന ഇടങ്ങളിൽ ആകാവുന്നിടത്തോളം മിതത്വം പാലിക്കണം എന്ന നിർദ്ദേശമാണ്. ഇരയും, ഇണയും എന്ന  പ്രാകൃത ചോദനങ്ങളിൽ ചുവപ്പ് കണ്ട മുരട്ട് കാളകളെപ്പോലെ വിറളി പിടിച്ചോടുന്നപുത്തൻ ലോകത്തിന് നിയന്ത്രണത്തിന്റെ ഒരു മൂക്കുകയർ അനിവാര്യമായിരിക്കുന്നു എന്ന സന്ദേശം!. . ലോകത്താകമാനം പടർന്നു പിടിച്ച എയിഡ്സും, കൊറോണയും പോലുള്ള ദുരന്തങ്ങൾ  ഈയൊരു സന്ദേശംമനുഷ്യ രാശിയെ മനസ്സിലാക്കിക്കുന്നതിനുള്ള കാലത്തിന്റെ  കളിയരങ്ങ് ആയിരുന്നിരിക്കാം എന്ന് ആരെങ്കിലുംമനസ്സിലാക്കുന്നുണ്ടോ ? അംഗീകരിക്കുന്നുണ്ടോ ? *  ഈ ലേഖനത്തിലെ ജീവിത സാഹചര്യങ്ങളിൽ ഉൾപ്പെടാതെ ധാർമ്മികമായ അന്തസോടെ ജീവിക്കുന്നഎത്രയോ മനുഷ്യരുണ്ട്, വ്യക്തികളുണ്ട്, കുടുംബങ്ങളുണ്ട്. ഈ പരാമർശങ്ങൾ അത്തരക്കാരെഉദ്ദേശിച്ചുള്ളതല്ലെന്ന് അവരോടുള്ള എല്ലാ ആദരവുകളോടെയും വിനയ പൂർവം അറിയിച്ചു കൊള്ളുന്നു.