മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ താമസിക്കാൻ ചെലവിട്ടത് 43.14 ലക്ഷം രൂപ

തിരുവനന്തപുരം ∙ ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് ഇൗ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സർക്കാരിൽ നിന്ന് […]
2 തവണ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും; നാലാം ശ്രമത്തിൽ ലാൻഡിങ്: ജീവഭയത്തിൽ യാത്രക്കാർ

കൊച്ചി ∙ എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽ കണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നു വിവരം. കോഴിക്കോടു വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവച്ചിരുന്നു. മുക്കാൽ മണിക്കൂറിലേറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു വിരാമമാകുമ്പോഴേക്കും യാത്രക്കാരിൽ ഏറെയും ജീവഭയത്തിലായിക്കഴിഞ്ഞിരുന്നു. ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്നു പേടിച്ചു പോയിരുന്നെന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു. കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയിൽ ലാൻഡ് […]
ബംഗ്ലദേശ് തോൽവി: പാക്ക് മുൻ സൈനികമേധാവിയെ ‘തിരുത്തി’ ബിലാവൽ

കറാച്ചി ∙ പാക്കിസ്ഥാന് 1971ൽ ബംഗ്ലദേശ് യുദ്ധത്തിലുണ്ടായ തോൽവി ‘രാഷ്ട്രീയ പരാജയം’ ആണെന്ന് മുൻ സൈനികമേധാവി; അല്ല, ‘സൈനിക പരാജയം’ ആയിരുന്നുവെന്ന് വിദേശകാര്യമന്ത്രിയുടെ തിരുത്ത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയാണ് കരസേനാ മുൻ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് മറുപടി നൽകിയത്. കഴിഞ്ഞ 29ന്, വിരമിക്കുന്നതിനു തൊട്ടുമുൻപ് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തെ യോഗത്തിലാണ് ബംഗ്ലദേശിലുണ്ടായത് രാഷ്ട്രീയ പരാജയം ആണെന്ന് ജനറൽ ബജ്വ പരാമർശിച്ചത്. ഇതിനുള്ള മറുപടിയായി ചരിത്രം ഉദ്ധരിച്ചുതന്നെ ബിലാവൽ മറുപടി നൽകി. പാക്കിസ്ഥാൻ […]
പ്രക്ഷോഭം ഫലിച്ചു; നിയന്ത്രണങ്ങളിൽ ഇളവുമായി ചൈന

ബെയ്ജിങ് ∙ ജനകീയ പ്രക്ഷോഭത്തിനു ഫലം കണ്ടു. കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവു വരുത്തിത്തുടങ്ങി. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയ ഗുവാങ്‍സു ഉൾപ്പെടെ ഒട്ടേറെ നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. ഒരാൾ കോവിഡ് പോസിറ്റീവായാൽ പ്രദേശം മുഴുവൻ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് നിർത്തി. വീടുകളിൽ ക്വാറന്റീൻ അനുവദിച്ചു. എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതും നിർത്തി. കോവിഡ് കുറഞ്ഞു എന്നതാണ് ഇതിനെല്ലാം കാരണമായി പറയുന്നതെങ്കിലും രാജ്യമെങ്ങും പടർന്ന ജനകീയ പ്രക്ഷോഭമാണ് അധികൃതരിൽ വീണ്ടുവിചാരം ഉണ്ടാക്കിയത്. നിയന്ത്രണങ്ങളിൽ ഇളവുലഭിച്ചതോടെ പ്രക്ഷോഭത്തിന്റെ ശക്തിയും കുറഞ്ഞു. ഇന്നലെ […]
കുടുംബ സംഗമ ലക്ഷ്യം സ്‌നേഹ സാഹോദര്യമായിരിക്കണം – കാരൂർ സോമൻ

ചാരുംമൂട് : താമരക്കുളം കാരൂർ കുടുംബ സംഗമം മുൻ സി.ബി.ഐ ഓഫീസർ പുതുകാട്ട് ശ്രീ. ക്രിസ്റ്റഫർ ഡാനിയേലിന്റെ അധ്യക്ഷതയിൽ സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്ക ദേവാലയ ഓഡിറ്റോറിയത്തിൽ (കാരൂർ പള്ളി) വെച്ച് നടന്നു. റവ.ഫാ.എം.ജെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമങ്ങൾ പൂർവ്വ പിതാക്കന്മാരെ ഓർക്കാനുള്ള അവസരമെന്ന് അദ്ദേഹം അറിയിച്ചു. മാവേലിക്കര എം.എൽ.എ. ശ്രി.എം.എസ്. അരുൺ കുമാർ, റവ.ഫാ.സാം മാത്യു, റവ.ഫാ.ജോൺ നോസ്, റവ.ഫാ.തോമസ് ശങ്കരത്തിൽ, ശ്രീ.പി.റ്റി.ഉമ്മൻ, (ബാബു – ജില്ല റവന്യൂ വകുപ്പ് അഡ്‌മിൻ ഓഫീസർ), […]
മിനികഥ – ജഗദീശ് കരിമുളയ്ക്കൽ – പുലിവാൽ

സമയം വൈകിട്ട് 5 മണി. കടയിൽ നിന്നും ഇറങ്ങി പതിവുപോലെ ചായ കുടിയ്ക്കാനായി ചാരുംമൂട് പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് തെക്കുമാറി ചന്ദ്രൻ പിള്ളയുടെ കടയിലേക്ക് നടന്നു. കിഴക്കു പടിഞ്ഞാറു കെ.പി റോഡിന്റെ മദ്ധ്യത്തിലൂടെയുള്ള പഴകിപ്പൊളിഞ്ഞ ഡിവൈഡർ ഈ അടുത്ത കാലത്ത് പുതുക്കിപ്പണിതു. അതിനു മുമ്പുണ്ടായിരുന്ന ഈ പഴകിപ്പൊളിഞ്ഞ ഡിവൈഡറിൽ കൊടികളും മറ്റും നാട്ടുന്ന തിന്നായി ഇടവിട്ട് കുഴികളിട്ടിരുന്നു. അതിൽ എല്ലാരാഷ്ട്രീയക്കാരും നിരനിരയായി കൊടികൾ നാട്ടുക പതിവായിരുന്നു. പരിപാടി കഴിഞ്ഞാൽ കൊടികൾ അവർ എടുത്തു കൊണ്ടു പോകും. ഡിവൈഡർ പുതുക്കിപണിയുന്ന […]
വയസ്സ് 26; ആയുസ്സിൽ റെക്കോർഡിട്ട് പൂച്ചമുത്തശ്ശി

ലണ്ടൻ ∙ ലണ്ടനിലെ ഫ്ലോസി എന്ന പൂച്ച 26– ാം വയസ്സിൽ ഇതാ, ലോക റെക്കോർഡിലേക്കു നടന്നു കയറുന്നു. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചയെന്ന ഗിന്നസ് റെക്കോർഡാണ് അവളെ തേടിയെത്തിയിരിക്കുന്നത്. മനുഷ്യന്റെ 120 വയസ്സിനു തുല്യമാണ് ഫ്ലോസിയുടെ ഇപ്പോഴത്തെ പ്രായമെന്നാണു ബിബിസിയുടെ വിലയിരുത്തൽ. പ്രായമായ പൂച്ചകളെ പരിചരിക്കുന്ന വിക്കി ഗ്രീൻ എന്നയാളുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഫ്ലോസി. കേൾവിശക്തിയും കാഴ്ചശക്തിയും കുറഞ്ഞെങ്കിലും ഇപ്പോഴും പ്രസരിപ്പുള്ള ഓമനയാണ് അവളെന്ന് വിക്കി സാക്ഷ്യപ്പെടുത്തുന്നു. English Summary: Flossie, the worlds […]
സെമിൻ: ചോരയിൽ തളിർത്ത ഭരണാധികാരി

ബെയ്ജിങ്∙ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി 1989ൽ പ്രക്ഷോഭം നടത്തിയ യുവതയുടെ രക്തത്തിൽ ചവിട്ടിയാണ് ജിയാങ് സെമിൻ ഉന്നതപദവികളിലേക്കുയർന്നത്. പ്രക്ഷോഭകരോട് സൗമനസ്യത്തോടെയാണ് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ഷാവോ സിയാങ് ഇടപെട്ടത്. സൈന്യത്തെ ഉപയോഗിച്ചു പ്രക്ഷോഭം അടിച്ചമർത്താൻ തീരുമാനമെടുത്തപ്പോൾ ഷാവോ സിയാങ് ടിയാനൻമെൻ ചത്വരത്തിലെത്തി ചെറുപ്പക്കാരോടു കണ്ണീരോടെ പിരിഞ്ഞുപോകാൻ അഭ്യർഥിച്ചു. ആ ‘ദൗർബല്യം’ വിനയായി. അന്ന് പാർട്ടിയുടെ പരമോന്നത നേതാവ് ആയിരുന്ന ഡെങ് സിയാവോ പിങ് അദ്ദേഹത്തെ പുറത്താക്കി. പകരം ഷാങ്ഹായ് മേയറായിരുന്ന ജിയാങ് സെമിനെ പാർട്ടി സെക്രട്ടറിയാക്കി. പാർട്ടിയിൽനിന്നു […]
ഐഎസ് തലവൻ അബു ഹസ്സൻ കൊല്ലപ്പെട്ടു; അബു ഹുസൈൻ അൽ ഹുസൈനി പുതിയ തലവൻ

കയ്റോ∙ ഐഎസ് ഭീകരസംഘടനയുടെ തലവൻ അബു ഹസ്സൻ അൽ ഹാഷിമി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് ഐഎസ് വക്താവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പകരക്കാരനായി അബു ഹുസൈൻ അൽ ഹുസൈനി അൽ ഖുറേഷിയെ തിരഞ്ഞെടുത്തതായും സന്ദേശത്തിലുണ്ട്. സിറിയയിൽ യുഎസ് ആക്രമണത്തിനിടെ അബു ഇബ്രാഹിം കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു അബു ഹസ്സൻ ചുമതലയേറ്റത്. ഇതോടെ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഐഎസ് തലവനാണ്. ഐഎസ് സ്ഥാപക നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയും […]
ജിയാങ് സെമിൻ അന്തരിച്ചു; ചൈനയെ വൻ സാമ്പത്തിക ശക്തിയാക്കിയ ഭരണാധികാരി

ബെയ്ജിങ്∙ ചൈനയുടെ സാമ്പത്തിക കുതിപ്പിനു നായകത്വം വഹിച്ച മുൻ പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. 1993 മുതൽ 2003 വരെ പ്രസിഡന്റ് ആയിരുന്ന സെമിന്റെ അന്ത്യം ഷാങ്ഹായിയിലെ വസതിയിലായിരുന്നു. രക്താർബുദവും ആന്തരികാവയവയങ്ങളുടെ തകരാറുമാണു മരണകാരണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ അറിയിച്ചു. ജിയാങ് സെമിന്റെ ഭരണകാലത്താണ് ജപ്പാനെയും ജർമനിയെയും പിന്തള്ളി ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി മാറിയത്. 1997ൽ ഹോങ്കോങ് ചൈനയുടെ അധീനതയിൽ കൊണ്ടുവന്നതും ലോക വ്യാപാര സംഘടനയിൽ 2001ൽ അംഗത്വം നേടിയതും സെമിന്റെ […]
ഷി ചിൻപിങ്ങിന് കോവിഡ്‌നയ തലവേദന; ജനം തെരുവിൽ, അത്യപൂർവ പ്രതിഷേധം നേരിട്ട് ചൈന

അധികാരത്തിന്റെ മൂന്നാം ഊഴത്തിന്റെ തുടക്കം ഷി ചിൻപിങ്ങിന് പ്രശ്നപരമ്പരയോടെ. സിൻജിയാങ് മേഖലയിലെ വംശീയകലാപവേദിയായ ഉറുംഗിയിലെ അപ്പാർട്മെന്റ് ബ്ലോക്കിൽ 10 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം, ഷെങ്സുവിൽ ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണകേന്ദ്രത്തിലെ തൊഴിലാളിസമരം, കോവിഡ് ലോക്ഡൗണിൽ പൊറുതിമുട്ടിയ ജനം ഗുവാങ്സുവിലും ചെങ്ദുവിലും തെരുവിലിറങ്ങിയത്, ബെയ്ജിങ്, വുഹാൻ സർവകലാശാലാ ക്യാംപസുകളിൽ യൂറോപ്യൻ മോഡൽ പ്രതിഷേധം – ചൈനയിൽ അസാധാരണമായതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2009ലെ വംശീയകലാപത്തിൽ 184 പേർ കൊല്ലപ്പെട്ട ഉറുംഗിയിൽ 24നാണ് അപ്പാർട്മെന്റ് ബ്ലോക്കിൽ തീപിടിത്തമുണ്ടായത്. ഹു ജിന്റാവോ അന്നു […]



