
ചാരുംമൂട് : താമരക്കുളം കാരൂർ കുടുംബ സംഗമം മുൻ സി.ബി.ഐ ഓഫീസർ പുതുകാട്ട് ശ്രീ. ക്രിസ്റ്റഫർ ഡാനിയേലിന്റെ അധ്യക്ഷതയിൽ സെന്റ് മേരീസ് മലങ്കര സിറിയൻ കത്തോലിക്ക
ദേവാലയ ഓഡിറ്റോറിയത്തിൽ (കാരൂർ പള്ളി) വെച്ച് നടന്നു. റവ.ഫാ.എം.ജെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമങ്ങൾ പൂർവ്വ പിതാക്കന്മാരെ ഓർക്കാനുള്ള അവസരമെന്ന് അദ്ദേഹം അറിയിച്ചു.
മാവേലിക്കര എം.എൽ.എ. ശ്രി.എം.എസ്. അരുൺ കുമാർ, റവ.ഫാ.സാം മാത്യു, റവ.ഫാ.ജോൺ നോസ്, റവ.ഫാ.തോമസ് ശങ്കരത്തിൽ, ശ്രീ.പി.റ്റി.ഉമ്മൻ, (ബാബു – ജില്ല റവന്യൂ വകുപ്പ് അഡ്‌മിൻ ഓഫീസർ), ശ്രീ.ബാബു സാമുവേൽ (അബു ദാബി), ശ്രീ.രാജീവ് ഡാനിയേൽ (ലണ്ടൻ), പ്രമുഖ സിനിമ സംവിധായകൻ ശ്രീ.നൂറനാട് രാമചന്ദ്രൻ, ശ്രീ.ചുനക്കര ജനാർദ്ദനൻ നായർ, സി.പി.എം. ഏരിയ സെക്രട്ടറി ശ്രി.ബി. ബിനു ആശംസകൾ നേർന്നു.
കുടുംബ സംഗമത്തിൽ വെച്ച് തലമുറകളായി കാരൂർ കുടുംബവുമായി ബന്ധമുള്ള മുതിർന്ന അയൽക്കാരെ ഫലകം നൽകി പൊന്നാടയണിയിച്ചു് ആദരിച്ചു. ശ്രീ.തങ്കപ്പൻ തൈവിള. ശ്രീ.വിദ്യാധരൻ മാംകുട്ടത്തിൽ (പ്രസിഡന്റ്, റബ്ബർ ഉല്പാദക സംഘം, വേടരപ്ലാവ്), ശ്രി.വാമദേവൻ ആചാരി, കൊപ്പാറ വീട്, ശ്രീമതി.കെ.രാജമ്മ, കളിക്കൽ, ശ്രീമതി.സതിയമ്മ, പനക്കൽ തെക്കേതിൽ, ശ്രീമതി.ഭാർഗ്ഗവി, പനക്കൽ പടിറ്റതിൽ എന്നിവർക്കൊപ്പം സിനിമ മേഖലക്ക് മികച്ച സംഭാവനകൾ നൽകിയ ശ്രി.നൂറനാട് രാമചന്ദ്രനെയും ആദരിച്ചു.
കാരൂർ കുടുബത്തിലെ മുതിർന്ന വ്യക്തി ശ്രീ. കാരൂർ ജോൺ സാമുവേൽ, ബന്ധുമിത്രാദികളായ ശ്രീ.ക്രിസ്റ്റഫർ ഡാനിയേൽ, ശ്രീ.പി.റ്റി.ഉമ്മൻ, ശ്രീ.തരിയൻ ഉമ്മൻ (ജോയിന്റ് കമ്മിഷണർ, ഇൻകംറ്റാകസ്), എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
കേരളമടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്നവർക്കും, ബന്ധുക്കൾക്കും, സുകൃത്ത്ക്കൾക്കും കാരൂർ കുടുംബത്തിന്റ ലോഗോ പതിപ്പിച്ച ക്ലോക്കും കുടുംബചരിത്രം വിവരിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു.
കവി ശ്രീ.ജഗദീശ കരിമുളക്കൽ വിശ്വ പ്രസിദ്ധ കവി പാബ്ലോ നെരൂദയെപറ്റി കാരൂർ സോമൻ ചന്ദ്രികയിൽ പ്രസിദ്ധികരിച്ച കവിത “പാബ്ലോ നെരൂദ” ആലപിച്ചു. കുമാരി ബിൻസു മഞ്ജു അവതരിപ്പിച്ച ഒന്നിലധികം ഭരത് നാട്യം – വർണ്ണം, കുമാരി നിസ്സി റെയ്‌ച്ചൽ ജോണിന്റെ ഇംഗ്ലീഷ് മലയാളം ഗാനങ്ങൾ സദസ്സിന് മാറ്റ് കുട്ടി. കുമാരി ബിൻസു മഞ്ജുവിന് കാരൂർ അനിയൻ കുഞ്ഞു ക്യാഷ് അവാർഡും നിസ്സിക്ക് ക്ലോക്കും സമ്മാനിച്ചു.
എല്ലാം കുടുംബ സംഗമങ്ങളും സ്‌നേഹ സഹോദര്യത്തിൽ അടിത്തറയിട്ടതാകണം അല്ലാതെ പണക്കൊഴുപ്പിൽ പൊങ്ങച്ചം കാണിക്കരുതെന്ന് സ്വാഗത പ്രസംഗത്തിൽ കാരൂർ സോമൻ അറിയിച്ചു. കാരൂർ കുടുംബ സംഗമ കമ്മിറ്റി എടുത്തിട്ടുള്ള തീരുമാനങ്ങൾ കടുത്ത രോഗത്തിൽ കഴിയുന്നവരെ, പഠിക്കാൻ നിവർത്തിയില്ലാത്ത കുട്ടികളെ, ജോലിക്കായി ഭാരപ്പെടുന്നവരെ സഹായിക്കുക എന്നതാണ്. പ്രസിഡന്റ് ശ്രീ.വര്ഗീസ് കാരൂർ, വൈസ് പ്രസിഡന്റ് ശ്രീ.ക്രിസ്റ്റഫർ ഡാനിയേൽ, സെക്രട്ടറി ശ്രീ.കാരൂർ തമ്പാൻ കുഞ്ഞു, ജോയിന്റ് സെക്രട്ടറി ശ്രീ.കാരൂർ അനിയൻ കുഞ്ഞു, ട്രസ്റ്റി ശ്രീ. കാരൂർ സാം സാമുവേൽ, കോ ഓർഡിനേറ്റർസ്
ശ്രീ.കാരൂർ സോമൻ, ശ്രീ.ബാബു സാമുവേൽ. ഡോ.അനിൽ സാംസൺ വര്ഗീസ് നന്ദി രേഖപ്പെടുത്തി.











