വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഫിൻലൻഡുമായി സഹകരണത്തിനു സാധ്യത

തിരുവനന്തപുരം∙ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിനു മുൻകൈയെടുക്കണമെന്ന് ഫിൻലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. അറുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഫിൻലൻഡിലുണ്ട്. അതില്‍ നല്ലൊരുഭാഗം മലയാളികളാണ്. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലൻഡില്‍ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറില്‍ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അംബാസഡർ താൽപര്യപ്പെട്ടു. കേരളത്തിലേക്ക് ഫിൻലൻഡില്‍നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാൻ ഫിൻലൻഡിലെ പ്രധാനപ്പെട്ട ട്രാവല്‍ […]
‘ജന്മം നൽകുന്നതിൽ തീരുമാനം അമ്മയുടേത്’: 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

ന്യൂഡൽഹി∙ കുഞ്ഞിനു ജന്മം നൽകുന്നതിൽ അമ്മയുടെ തീരുമാനം അന്തിമമാണെന്നു ഡൽഹി ഹൈക്കോടതി. 33 ആഴ്ച ഗർഭിണിയായ യുവതിക്കു ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ സിങ്ങിന്റെ നിരീക്ഷണം. ഭ്രൂണത്തിനു സെറിബ്രൽ കുഴപ്പങ്ങളുള്ളതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുപത്താറുകാരിയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് 24 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്. അമ്മയുടെ തീരുമാനവും കുഞ്ഞിന് അന്തസ്സോടെ […]
തർക്കവിഷയങ്ങളിൽ ധാരണയായില്ല; നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്: തീരുമാനങ്ങൾ ഇവ

തിരുവനന്തപുരം∙ തർക്കവിഷയങ്ങളിൽ ധാരണയാകാതെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായത്. തീരസംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ ധാരണയായി. തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്ന സമരസമിതിയുടെ ആവശ്യത്തിലും തീരുമാനമായില്ല. സർക്കാർ പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും. കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്കുള്ള വാടക 5,500 രൂപ തന്നെയാണ്. രണ്ടുമാസത്തെ വാടക മുൻകൂറായി നൽകും. പ്രതിമാനം 8000 രൂപ മേണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. വീട് നഷ്ടമായവർക്കുള്ള […]
ഡൊമിനിക് ലാപ്പിയേ അന്തരിച്ചു

പാരിസ് ∙ വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഡൊമിനിക് ലാപ്പിയേ (91) അന്തരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസുമായി ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’, കൊൽക്കത്ത പശ്ചാത്തലമായെഴുതിയ നോവൽ ‘സിറ്റി ഓഫ് ജോയ്’ എന്നിവയിലൂടെ ഏറെ ജനകീയത നേടി. കോളിൻസുമായി ചേർന്നെഴുതിയ ‘ഈസ് പാരിസ് ബേണിങ്’, ‘ഓ ജറുസലം’, ഭോപാൽ വാതകദുരന്തത്തെക്കുറിച്ച് സ്പാനിഷ് എഴുത്തുകാരൻ ഹവിയർ മോറോയുമായി ചേർന്നു രചിച്ച ‘ഫൈവ് പാസ്‌റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപാൽ’ എന്നിവയും ശ്രദ്ധ നേടി. 2008ൽ ഇന്ത്യ […]
വാർത്തയ്ക്ക് പ്രതിഫലം; ന്യൂസീലൻഡിലും നിയമം വരുന്നു

വെല്ലിങ്ടൻ ∙ വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ ന്യൂസീലൻഡും. അയൽരാജ്യമായ ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം സമാന നിയമം നടപ്പാക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ വാർത്തകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികൾ നിശ്ചിത ശതമാനം വരുമാനം വാർത്ത തയാറാക്കുന്ന മാധ്യമങ്ങൾക്കു നൽകണമെന്നാണു നിയമം. കാനഡയിലും ഈ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ പരിഗണനയിലാണ്. English Summary: New Zealand to make Google & […]
പുനർനിർമിച്ച കെർച്ച് പാലത്തിലൂടെ കാറോടിച്ച് പുട്ടിൻ

മോസ്കോ ∙ 2 മാസം മുൻപ് സ്ഫോടനത്തിൽ തകർന്ന പാലം പുനർനിർമിച്ച് അതിലൂടെ കാറോടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിലൂടെ ഉപപ്രധാനമന്ത്രി മാരട്ട് ഖുൻസിലിനൊപ്പം സഞ്ചരിച്ചാണ് പുട്ടിൻ നിരീക്ഷണം നടത്തിയത്. ഒക്ടോബർ 8ന് ആണ് ഉഗ്ര സ്ഫോടനത്തിൽ പാലം തകർന്നത്. 2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയിലേക്കു ഗതാഗത്തിനായി 2018ൽ തുറന്നതാണു 19 കിലോമീറ്റർ നീളമുള്ള പാലം. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണിത്. English Summary: […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -27 നീര്‍മണിത്തുള്ളികള്‍ | കാരൂർ സോമൻ

രാവിലെതന്നെ റസ്റ്റ് ഹൗസിന് മുന്നില്‍ രണ്ടുപോലീസടക്കമുള്ള പോലീസ് ജീപ്പ് കാത്തുകിടന്നു. പുറത്തേക്ക് വന്ന കിരണിനെ സല്യൂട്ട് ചെയ്ത് ജീപ്പിലേക്ക് ആനയിച്ചു. ആദ്യം ഡ്രൈവറോട്, പോകേണ്ട സ്ഥലവും മറ്റും അവള്‍ വിവരിച്ചുകൊടുത്തിട്ട് ജീപ്പില്‍ കയറിയിരുന്നു. കിരണിനൊപ്പം പിറകിലെ സീറ്റില്‍ അസിസ്റ്റന്‍റ് എസ്.ഐ.യും പോലീസുകാരനും ഇരുന്നു. സാധാരണ പോലീസ് മേധാവികളെപ്പോലെ സര്‍ക്കാരിന്‍റെ ഉത്തരവുകളെ അതേപടി അനുസരിക്കുന്ന ഒരു വ്യക്തിയല്ല കിരണ്‍. എന്തുകൊണ്ടെന്നാല്‍ അവരുടെ ദുരുദ്ദേശങ്ങളും സന്ദേശങ്ങളും അവള്‍ക്കറിയാം. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക. ഒപ്പം എന്‍റെ ജോലി ചെയ്യാന്‍ എന്നെ […]
സെമേരു പൊട്ടിത്തെറിച്ചു; കനത്ത ജാഗ്രത

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ജാവയിൽ സെമേരു അഗ്നിപർവതം പൊട്ടിത്തെറിച്ചു വൻ ലാവാപ്രവാഹം. ഇതെത്തുടർന്ന് 1.5 കിലോമീറ്റർ പൊക്കത്തിൽ പുകയും ചാരവും പർവതമുഖത്തുനിന്ന് ഉയർന്നു പൊങ്ങി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പർവതത്തിൽനിന്നുള്ള ലാവ 19 കിലോമീറ്റർ അകലേക്ക് ഒഴുകി. അഗ്നിപർവത സ്ഫോടനം സംബന്ധിച്ചുള്ള ഏറ്റവും ഉയർന്ന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സൂനാമി സാധ്യതയില്ലെന്നു ജപ്പാൻ കാലാവസ്ഥാവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ സെമേരു പൊട്ടിത്തെറിച്ച് 51 പേരാണു മരിച്ചത്. ഇന്തൊനീഷ്യയിലെ ഏറ്റവും […]
മതപൊലീസിനെ പിൻവലിച്ചാൽ അടങ്ങില്ല, 3 ദിവസം കടുത്ത സമരം; ജനരോഷം തണുപ്പിക്കാൻ നീക്കം

ടെഹ്റാൻ ∙ കോളജുകളും സർവകലാശാലകളും കടന്ന് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചതോടെ പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കങ്ങളുമായി ഇറാൻ ഭരണകൂടം. നീതിന്യായ വ്യവസ്ഥയിൽ മതപൊലീസിനു സ്ഥാനമില്ലെന്ന അറ്റോർണി ജനറലിന്റെ നിലപാടും നിയമത്തിൽ മാറ്റം വേണ്ടതുണ്ടോ എന്ന് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്തു തീരുമാനിക്കുമെന്ന മുൻ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നാണു സൂചന. അറസ്റ്റ് വരിക്കാനും തെരുവിൽ ഏറ്റുമുട്ടാനും തയാറായി സ്ത്രീകളുൾപ്പെടെ നൂറുകണക്കിനു പേരാണ് ഇപ്പോഴും സമരരംഗത്തുള്ളത്. അതേസമയം, മതപൊലീസിനെ പിൻവലിക്കുന്നതു കൊണ്ടു മാത്രം സമരം […]
ചാൾസിന് ചൂടാൻ 350 വർഷം പഴക്കമുള്ള കിരീടം

ലണ്ടൻ∙ അടുത്തവർഷം മേയ് 6ന് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി കീരീടധാരണം ചെയ്യപ്പെടുമ്പോൾ ഉപയോഗിക്കുക വിഖ്യാതമായ സെന്റ് എഡ്വേഡ്സ് കിരീടം. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്ന ഈ കിരീടം, അതു സൂക്ഷിക്കുന്ന ടവർ ഓഫ് ലണ്ടൻ കോട്ടയിൽ നിന്നു മാറ്റി. ചാൾസിന്റെ ശിരസ്സിനനുസരിച്ച് ഇതിന്റെ വലുപ്പത്തിൽ മാറ്റം വരുത്താനുള്ള ജോലി ഉടൻ തുടങ്ങും. 1661ൽ ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. അതിനു മുൻപുള്ള രാജാക്കാൻമാരും രാജ്ഞിമാരും മെഡീവൽ […]
ഇറാനിൽ മതപൊലീസിനെ പിൻവലിച്ചു

ടെഹ്റാൻ ∙ രണ്ടുമാസത്തിലേറെയായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി. നീതിന്യായ സംവിധാനത്തിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു മതപൊലീസിനെ പിൻവലിച്ചതെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുൻതസിരി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. മതപൊലീസിന്റെ പ്രത്യേക പട്രോളിങ് ഉൾപ്പെടെ അവസാനിപ്പിക്കുമെങ്കിലും നിയമത്തിന്റെ ഭാഗമായ ഹിജാബ് വ്യവസ്ഥകൾ നിലനിൽക്കുമെന്നും മുൻതസിരി വ്യക്തമാക്കി. പ്രക്ഷോഭം ശക്തിപ്പെടുത്താനാണു സമരക്കാരുടെ തീരുമാനം. ബുധനാഴ്ച പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാൻ സർവകലാശാല സന്ദർശിക്കുന്നതിനു […]



