LIMA WORLD LIBRARY

THE HEAVEN – Gopan Ambat

If we ever dream of heaven We imagine a world above sky Enticing  prospect of God We all wish to go there once Hence we’ve been told To commit a crime not Keep your sins at bay Obey parents and elders Do good to the poor Make others happy Love your neighborhood Or you will […]

സ്മരണയിൽ ഒരു നാലുകെട്ട് – കവിതാ സംഗീത്

ഞാൻ കോഴിക്കോട്ടു നിന്നും മംഗലാപുരം വരെ പോകുന്ന കൊച്ചുവെളി മംഗലാപുരം എക്സ്പ്രസ്സ്‌ ന്റെ പതിനഞ്ചാം നബർ ബോഗി യിലെ മുപ്പത്തിനാലാം സീറ്റിൽ ഇരുന്നു ഭർത്താവിന്റെ  ജന്മനാടായ    തലശ്ശേരിയിലേക്കു യാത്ര തിരിച്ചു. അവിടുത്തെ ഭാഷയും, ഭക്ഷണ വിഭവങ്ങളും എല്ലാത്തിനും ഒരു പ്രത്യേകത തന്നെയെന്ന് പറയാതെ വയ്യ.ഈ കൊച്ചു പട്ടണത്തിനു ബ്രിട്ടീഷുകാർ “ദി പാരിസ് ഓഫ് മലബാർ എന്നായിരുന്നു പേരിട്ടിരുന്നത്”” മലയാള ചെറുകഥയുടെയും നോവലിന്റെയും പിറവി ഈയൊരു പട്ടണത്തിൽ നിന്നുതന്നെ.!!! ഈ കൊച്ചു പട്ടണത്തിലുള്ള അതിമനോഹരമായ തറവാട്ടിനുമുണ്ട് ഏറെ […]

റൊമാനിയയിലെ ഭീകര കോട്ടകൾ തേടി – കാരൂർ സോമൻ, (ചാരുംമുടൻ)

യാത്രകൾ അനുഭവം മാത്രമല്ല അറിവും അവസ്മരണീയങ്ങളുമാണ്. ഇന്നത്തെ എന്റെ യാത്ര മനസ്സിനെ നിരന്തരം അലട്ടികൊണ്ടിരിന്ന മഞ്ഞണിച്ച ആൽപ്‌സ് പർവ്വത നിരകൾക്ക ടുത്തുവരുന്ന യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നോക്കത്താത്ത ദൂരത്തിൽ കിടക്കുന്ന റൊമാ നിയയിലെ കാർപാത്തിയൻ പർവ്വതനിരകളിലേക്കാണ്.  യൂറോപ്പിൽ  കരിങ്കടൽവരെ നീണ്ടുകിട ക്കുന്ന ഈ അതുല്യ മനോഹര പ്രകൃതിദൃശ്യങ്ങൾ, ഐതിഹാസിക സാംസ്‌കാരിക ചരിത്രം ഉണ ർന്നുകിടക്കുന്ന, കഥകളുറങ്ങുന്ന ഭ്രാന്തൻ കോട്ടകൾ പൂനിലാവുപോലെ മനസ്സിനെ തലോടിയിട്ട് കാലങ്ങൾ ഏറെയായി. സൂര്യകിരണങ്ങൾ സ്വർണ്ണമുരുക്കിയൊഴിച്ചതുപോലെ മണ്ണിൽ പരന്നൊഴുകിയ സമയം ഈസ്റ്റ് ഹാമിൽ നിന്ന് […]

ക്രിസ്മസ് ചിന്തകൾ. – അന്തിക്രിസ്തു അരങ്ങ് വാഴുന്ന ആധുനിക ക്രിസ്ത്യാനിറ്റി ? – ജയൻ വർഗീസ്.

മനുഷ്യ വർഗ്ഗ ചരിത്രത്തിലെ മഹത്തായ ഒരു വഴിത്തിരിവായിരുന്നു ക്രിസ്തുവിന്റെ ജനനത്തോടെസംജാതമായത്. ഇരുട്ടിൽ സഞ്ചരിച്ച ജനം വലിയൊരു വെളിച്ചം കണ്ടു എന്ന് ചരിത്രകാരന്മാർ എഴുതി. സർവ്വജനത്തിനും വരുവാനുള്ള നന്മ എന്ന് വിലയിരുത്തപ്പെട്ട ആ സംഭവ വികാസത്തോടെ രക്ഷയുടെയും, പ്രത്യാശയുടെയും ചക്രവാളങ്ങൾ വികസ്വരം ആവുകയായിരുന്നു. വിശ്വ സാഹോദര്യത്തിന്റെ പ്രായോഗിക പരിപാടിയിലൂടെ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നതിനുള്ള ഒരു ചിന്താ  പദ്ധതിയാണ് യേശു പറഞ്ഞു വച്ചതും, ഒരു പരിധി വരെ സ്വന്തം ജീവിതത്തിലൂടെ നടപ്പിലാക്കിയതും. ദൈവത്തെയും, മനുഷ്യനെയും, പ്രകൃതിയെയും സ്നേഹത്തിന്റെ നേർ ചരടിൽ അവിടുന്ന് കോർത്ത് വച്ചു. ( അർഥം മനസിലാവാത്ത അനുയായികൾ പിന്നീട് ഇതിനെ പിതാ,പുത്രാ, പരിശുദ്ധാത്മാ എന്ന് വ്യാഖ്യാനിച്ചു ) അനേകായിരം സംവത്സരങ്ങളിലൂടെ എഴുതപ്പെട്ട സർവ്വ – മത / പ്രത്യയ ശാസ്ത്ര – സിദ്ധാന്തങ്ങളെയും  സംഗ്രഹിച്ച്‌ അതി ലളിതമായ രണ്ടേ രണ്ട്  വാചകങ്ങളിൽ അവിടുന്ന് ക്രോഡീകരിച്ചു. ഒന്ന് : ദൈവത്തെ  സ്നേഹിക്കുക, രണ്ട് : മനുഷ്യനെ സ്നേഹിക്കുക. ഈ രണ്ടേ രണ്ടു വാചകങ്ങളുടെ കാലാന്തരീയവും, ദേശാന്തരീയവുമായ വ്യാഖ്യാനങ്ങളാകുന്നു എന്നെന്നും മനുഷ്യ വർഗ്ഗം നെഞ്ചിലേറ്റുന്ന സിദ്ധാന്തങ്ങളും, അവരേഖപ്പെടുത്തപ്പെട്ട ഗ്രന്ഥ സമുച്ചയങ്ങളും. ( ദൈവത്തെ സ്നേഹിക്കുകയെന്നാൽ മനുഷ്യനെ സ്നേഹിക്കുകയെന്നും, മനുഷ്യനെ സ്നേഹിക്കുകയെന്നാൽദൈവത്തെ സ്നേഹിക്കുകയെന്നും ആണെന്ന് സ്വന്തം പ്രവർത്തികളിലൂടെ ലോകത്തിനു കാണിച്ചു തരുമ്പോൾ  എന്നും അദ്ദേഹം എതിർത്തിരുന്നത് കൊട്ടാരക്കെട്ടുകളിലെ മത പുരോഹിത വേതാളങ്ങളെ ആയിരുന്നു എന്നത്  സൗകര്യപൂർവം മറന്നു കൊണ്ടാണ് ഇന്നും ക്രിസ്തുവിന്റെ അളിയന്മാരായി അഭിനയിക്കുന്ന പുരോഹിത സർവസർവ്വ സൈന്യാധിപന്മാരുടെ ഇടപെടലുകൾ. ) ഇന്ന് നില നിൽക്കുന്ന ക്രിസ്തീയ സഭകൾ ഉൾപ്പടെയുള്ള മനുഷ്യ സമൂഹങ്ങൾക്ക് ഈ ആശയം വേണ്ടത്രഉൾക്കൊള്ളാൻ ആയിട്ടില്ലെന്നാണ് എന്റെ സുചിന്തിതമായ എളിയ കണ്ടെത്തൽ. അയൽക്കാരൻ എന്ന വാക്കിന്റെപ്രായോഗിക അർത്ഥതലം പോലും മനസിലാക്കാതെയാണ് കപട തീയോളജിയുടെ വക്താക്കൾഡോക്ടർമാരെയും, പാസ്റ്റർമാരെയും പടച്ചു വിടുന്നത് എന്ന് എനിക്ക് തോന്നുന്നു. അയൽക്കാരൻ എന്ന വാക്കിന് അടുത്ത വീട്ടിലെ ആൾ എന്ന് മാത്രമല്ലാ അർത്ഥം. ഞാനൊഴികെയുള്ള  എന്റെലോകത്തിലെ ഏവനും എനിക്ക് അയൽക്കാരനാണ്. അവനെ ഒട്ടും കുറയാതെ എന്നെപ്പോലെ തന്നെയാണ്  ഞാൻ സ്‌നേഹിക്കേണ്ടത്. ഇവിടെ ക്രിസ്തു പറയാതെ പറഞ്ഞ ‘ കരുതൽ ‘ എന്ന പുതിയൊരു അർത്ഥതലം  കൂടിസംജാതമാവുന്നുണ്ട്. ഈ പുതിയ അർത്ഥ തലത്തിലൂടെ സമീപിക്കുമ്പോൾ നാമൊഴികെയുള്ള നമ്മുടെലോകത്തെ കരുതുന്നതിനുള്ള ഒരുപകരണമാണ് നാം എന്ന് വരുന്നു. അയൽക്കാരൻ എന്ന അവനു വേണ്ടിസ്വന്തം ജീവനെ കൊടുക്കുന്ന സഹോദരനായി മാറുവാൻ ഓരോ മനുഷ്യനും സാധ്യമാവുമ്പോൾ യേശു വിഭാവനംചെയ്ത പുതിയ ലോകം  ഈ മണ്ണിൽ നമുക്കിടയിൽ സംജാതമാകും. ഇവിടെ അതിരുകൾ തിരിക്കപ്പെട്ട രാജ്യങ്ങൾക്ക് എന്ത് പ്രസക്തി ? ലേബലുകൾ ഒട്ടിക്കപ്പെട്ട  വർഗ്ഗീകരണത്തിന്എന്ത് പ്രസക്തി ? അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും എന്ന എന്റെ സങ്കല്പം രൂപപ്പെട്ട്വന്നത് ഇങ്ങിനെയാണ്. അവസാന കാലത്ത് അന്തിക്രിസ്തു ലോകത്തിന്റെ അധിപനാകും എന്ന് ബൈബിൾ ദാർശനികന്മാർ  വിലയിരുത്തുന്നു.  അന്തിക്രിസ്തു എന്ന വാക്ക് Anti Christ എന്ന ഇംഗ്ലീഷ് വാക്കിൽ നിന്ന്പരിഭാഷപ്പെടുത്തിയിട്ടുള്ളതാണ്. ഈ വാക്കിന് ക്രിസ്തുവിരോധികൾ എന്നാണ് അർത്ഥം  വരേണ്ടത്  എന്നതിനാൽ ക്രിസ്തുവിരോധികളുടെ ആധിപത്യം സംജാതമാകും എന്നാണ് ദാർശനികൻ അർത്ഥമാക്കുന്നത്. ക്രിസ്തു വിരോധികൾ എന്നാൽ ക്രിസ്തുവിന്റെ ആശയങ്ങൾക്ക് കടക വിരുദ്ധമായ ആശയങ്ങൾഉൾക്കൊള്ളുന്നവർ എന്നാണല്ലോ ? സ്നേഹത്തിനും, കരുതലിനും പകരമായി അവർ വിദ്വേഷവും, ചൂഷണവുംഉൾക്കൊള്ളുകയും, അത് നടപ്പിലാക്കുകയും ചെയ്യുമ്പോൾ ദാർശനികൻ അർത്ഥമാക്കുന്ന അന്തിക്രിസ്തുവിന്റെ  കാലം വന്നു ചേരുന്നു. ക്രിസ്തുവിനും വളരേ മുൻപേ കലിയുഗ കല്പനയിലൂടെ ഭാരതീയ ദർശനങ്ങളും ഇത് പറഞ്ഞു വച്ചിരുന്നു  എന്നതിനാൽ ഭാരതത്തിലെ സിന്ധു – ഗംഗാ നദീ തടങ്ങളിലും, ഈജിപ്തിലെ നീല നദീ തടങ്ങളിലും വളർന്നുവന്ന രണ്ട് ജനപഥങ്ങൾ തങ്ങളുടെ വംശ നാശത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളെപ്പറ്റി ബോധ പൂർവംവ്യാകുലപ്പെടുകയാണ്‌ ഇവിടെ ചെയ്യുന്നത്. ഈ സാഹചര്യങ്ങൾ സാവധാനം കാലുറപ്പിച്ചു കഴിഞ്ഞ ഒരു ലോകത്തിലാണ് ഇപ്പോൾ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ ശേഷം പടിഞ്ഞാറൻ നാടുകളിൽ വേര് പിടിക്കുകയും, ലോകത്താകമാനം വളർന്നു പടരുകയും ചെയ്ത  അനിശ്ചിതത്വത്തിന്റെ ( അസ്തിത്വ വേദന എന്ന് സാഹിത്യഭാഷ ) ആക്രമണത്തിൽ നിന്നുള്ള മോചനം എന്ന നിലയിലാണ്  ‘ എൻജോയ് ദി ലൈഫ് ‘ നെ  ലോകംനെഞ്ചിലേറ്റിയത്.  തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന അതിന്റെ വിപര്യയങ്ങളിൽ  മനുഷ്യ രാശി മൂക്കുകുത്തി വീഴുമ്പോൾ അവർ പോലും അറിയാതെ ആദ്യമായി അന്തിക്രിസ്തു ലോകത്തിൽ കാല് കുത്തി. വിയർപ്പോടെ അപ്പം ഭക്ഷിക്കണമെന്ന സർവ ലൗകിക ധർമ്മ സംഹിത വലിച്ചെറിഞ്ഞു കൊണ്ട് അനർഹമായതും, അപരന്റതായതും ആസ്വദിക്കണമെന്ന ആർത്തിയോടെ കുതിച്ചു പായുകയാണ് ‘ അടിപൊളിയൻ ’ എന്ന്മലയാളീകരിക്കപ്പെട്ട ആധുനിക ലോക വ്യവസ്ഥകൾ. ഈ കുതിപ്പിന് ആശയ പരമായ പുത്തൻ ന്യായ വാദങ്ങളുമായി മീഡിയകൾ രംഗത്തു വരുന്നു ; മീഡിയകളുടെആശയങ്ങൾ ജന ഹൃദയങ്ങളി എത്തിക്കാൻ സെക്സ് പ്രധാന പ്രസർവേറ്റീവക്കുന്നു ; എതിർ സെക്‌സിനോടുള്ളആകർക്ഷണത്തിൽ കൊഴുപ്പിന്റെയും, മുഴുപ്പിന്റെയും പിറകേ മുക്രയിട്ടോടിയ ജനം മുഖപ്പട്ട കെട്ടിയകുതിരകളെപ്പോലെ മീഡിയകൾ പറഞ്ഞതെല്ലാം സത്യമാണെന്നു വിശ്വസിച്ച് ഒരു പുത്തൻ ജീവിത ക്രമംരൂപപ്പെടുത്തിയെടുക്കുന്നു. ഇതിൽ നിന്നുളവായ സാമൂഹ്യ സാഹചര്യങ്ങളുടെ നീരാളിപ്പിടുത്തങ്ങൾ ഉളവാക്കിയ പ്രായോഗിക  ആസ്വാദനങ്ങളാണ് നമുക്ക് ചുറ്റും ആടിത്തിമിർക്കുന്ന ദുരന്ത പർവങ്ങളുടെ അനുഭവ സമസ്യകൾ എന്ന്ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. * ആഹാരത്തിന്റെയും മരുന്നിന്റെയും ലേബലിൽ വിനാശ കരമായ വിഷ വസ്തുക്കളെ അകത്താക്കേണ്ടി വരിക ! * പരസ്യ വായാടികളുടെ കപട പ്രലോഭനങ്ങളിൽ അകപ്പെട്ട് അനാവശ്യ വസ്തുക്കൾ ഏറ്റു വാങ്ങേണ്ടി വരിക ! * കോർപ്പറേറ്റ് ഫാർമസ്യൂട്ടിക്കൽ മാഫിയകളുടെ പരീക്ഷണ ഗിനിപന്നികളായി സ്വന്തം ജീവിതവും സമ്പാദ്യവുംതുലച്ചു കളയേണ്ടി വരിക ! * മത / രാഷ്ട്രീയ / കച്ചവട യജമാനന്മാരുടെ അടിമകളായി അവരുടെ അറവു ശാലകളിലേക്ക്  ആട്ടിത്തെളിക്കപ്പെടേണ്ടി വരിക ! * മദ്യവും, മദിരാക്ഷിയും നുരയ്ക്കുന്ന പുത്തൻ മൂഷികപ്പൂട്ടുകളിൽ കഴുത്തുകൾ അകപ്പെടുത്തി മാനസിക മരണം  അനുഭവിക്കേണ്ടി വരിക ! * ആസ്വാദന മേഖലകൾ അനന്തമായി വികസിക്കുമ്പോൾ അതനുഭവിക്കാൻ ആരെക്കൊന്നും പണം ഉണ്ടാക്കേണ്ടിവരിക ! * സ്വന്തം മനഃസാക്ഷിയിൽ ശവക്കുഴി തോണ്ടി അതിൽ അപരന്റെ അവകാശങ്ങളെ ഉളുപ്പില്ലാതെ കുഴിച്ചു മൂടേണ്ടിവരിക ! * മദ്യ / മയക്കുമരുന്ന് മാഫിയകളുടെ മരണക്കെണികളിൽ മക്കളെ എറിഞ്ഞു കൊടുക്കേണ്ട ഗതികെട്ടസാഹചര്യങ്ങളിൽ അകപ്പെടേണ്ടി വരിക ! * അധർമ്മത്തിന്റെ  അട്ടഹാസത്തിൽ അടിപിണഞ്ഞ് പോയ ധർമ്മത്തന്റെ വിലാപത്തെ അവഗണിക്കേണ്ടി വരിക! ഇപ്രകാരമുള്ള നിരവധി ജീവിത സാഹചര്യങ്ങളിലൂടെ കലിയുടെയും അന്തിക്രിസ്തുവിന്റെയും അജയ്യ  കാലടികൾ മനുഷ്യ ജീവിത വേദികകളിൽ അതി ശക്തമായി അമർന്നു കഴിഞ്ഞു. ഇനിയുള്ള നാളെകളിൽ  അവർ അപ്രതിരോധ്യന്മാരായ വാമനന്മാരായി വളർന്നു മുറ്റുമ്പോൾ സമസ്ത ലോകവും സർവ നാശത്തിന്റെപാതാള നിഗൂഢതകളിൽ ചവിട്ടി താഴ്ത്തപ്പെടും. ക്രിസ്തുവിനെ പിൻ പറ്റുന്നുവെന്ന് അവകാശപ്പെടുകയും വർഷാവർഷം ക്രിസ്തുമസ് ആഘോഷങ്ങളിൽഅഭിരമിക്കുകയും ചെയ്യുന്ന ക്രിസ്തീയ സഭകൾ പോലും അറിഞ്ഞോ അറിയാതെയോ അന്തിക്രിസ്തുവിനെറോൾമോഡൽ ആക്കുകയാണ്  ചെയ്തു കൊണ്ടിരിക്കുന്നത്. ക്രിസ്തു വിഭാവനം ചെയ്ത യഥാർത്ഥ  ലോകത്തിന്റെ അർത്ഥവും വ്യാപ്തിയും കണ്ടെത്തുവാൻ അവർക്ക്‌ കഴിയാത്ത പോകുന്നതാവാം ഒരു കാരണം. അതല്ലെങ്കിൽ അപരനോടുള്ള സ്നേഹത്തിന്റെ പ്രായോഗിക സാദ്ധ്യതകൾ കരുതൽ എന്ന മഹത്തായമൂല്യത്തിൽ അധിഷ്ഠിതമാണെന്ന് മനസ്സിലാവാത്തതാവാം. അഥവാ മനസ്സിലാക്കിയാൽ തന്നെ അത്നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭൗതികമായ  നഷ്ടക്കണക്കുകളുടെ പെരുപ്പത്തെയോർത്തുള്ളവ്യക്തിഗതമായ ആധികൾ കൊണ്ടാവാം. സഹോദരൻ എന്ന് വിളിക്കപ്പെടേണ്ടവൻ മനുഷ്യ കുലത്തിലെ മറ്റാരുമാകാം എന്നത് മാത്രമല്ലാ, അവൻ നമ്മൾകാണുന്നവനോ, കാണാത്തവനോ ആകാം എന്നതും കൂടി ഇവിടെ പ്രസക്തമാണ്‌. അവൻ ദരിദ്രനോബലഹീനനോ ആകാം. അവൻ യുക്രെയിനിലെ ബോംബർ മിസ്സൈലുകളുടെ ഹുംകാരവങ്ങളിൽ ഭയന്ന് വിറച്ച്അമ്മമാരുടെ ഹൃദയമിടിപ്പുകളിൽ അഭയാന്വേഷികളായി പറ്റിച്ചേരുന്ന പിഞ്ചു പൈതങ്ങളാവാം. സോമാലിയൻഗ്രാമാന്തരങ്ങളിലെ ചളിക്കുളങ്ങൾക്കരികിൽ ഒരു തുണ്ട് റൊട്ടിക്കായി മാനത്തേക്ക് കണ്ണയച്ച് കാത്തിരിക്കുന്നദരിദ്ര ബാലന്മാരാവാവാം. ക്രിസ്തുവിന്റെ ചിന്താ പദ്ധതികളിൽ നാം കരുതേണ്ടി വരുന്നത് ഇവരെയൊക്കെയാണ്. ഇവിടെയെല്ലാം നമുക്ക്  വ്യക്തി പരമായ നഷ്ടങ്ങൾ ഉണ്ടാവുന്നു. നമ്മുടെ തീൻ മേശകളിൽ നിറഞ്ഞു കവിയുന്ന വിഭവങ്ങൾആസ്വദിക്കുമ്പോൾ യുക്രെയിൻ പൈതങ്ങളുടെയും, സോമാലിയൻ ബാല്യങ്ങളുടെയും വൈവശ്യ മുഖങ്ങൾ നമ്മെഅസ്വസ്ഥരാക്കുന്നു. ഇതേ മാനറിൽ ഒരു ക്രിസ്ത്യാനിയുടെ ഏതൊരു ജീവിത വ്യാപാരങ്ങളിലും അവന്  നിയന്ത്രണത്തിന്റെ വിലങ്ങുകൾ വരുന്നു. അവനൊഴികെയുള്ള അവന്റെ ലോകത്തിന്റെ വേദന അവന്റേതായിഅവൻ നെഞ്ചിലേറ്റുമ്പോൾ അവന് ആഘോഷങ്ങളിൽ അഭിരമിക്കാൻ ആവുന്നില്ല. ഇവിടെ, അടിക്കുവാനും പൊളിക്കുവാനും ആഘോഷിക്കുവാനും വേണ്ടി അവസരങ്ങൾ ഒരുക്കി  കാത്തുകാത്തിരിക്കുന്ന അന്തിക്രിസ്തുവിന്റെ ലോകത്തേക്ക് സ്വാഭാവികമായും നാം വഴുതി വീണു പോകുന്നു. സ്വയംനഷ്ടപ്പെട്ടുകൊണ്ടും അപരനെ കരുതി അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ആ ഒറ്റ വസ്ത്രക്കാരനെ ആർക്കു വേണം? അപരന്റെ അവകാശങ്ങൾ അടിച്ചെടുത്ത് സ്വന്തം താവളത്തിൽ കൂട്ടി വയ്ക്കുകയും, അതിന്റെ  അപാരമായആഘോഷ സാധ്യതകളിൽ അർമ്മാദിക്കുകയും ചെയ്യുന്ന അന്തിക്രിസ്തുവിന്റെ പുതിയ  ലോകത്തിലെ പുത്തൻക്രിസ്ത്യാനികളുടെ കൂട്ടങ്ങൾ വളർന്നു പെരുകുകയാണ്. ഇരുട്ടിൽ സഞ്ചരിച്ച ജനം അന്ന് കണ്ട് നെഞ്ചിലേറ്റിയ ആ വലിയ വെളിച്ചം ഇങ്ങിനി വരാതെവണ്ണം അകലങ്ങളിൽഅകന്നു കഴിഞ്ഞു. ഇരുട്ടിന്റെ സുരക്ഷിതത്വത്തിൽ അന്തിക്രിസ്തുവിന്റെ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കുന്ന ലോകം അവനെ റോൾമോഡൽ ആക്കിക്കഴിഞ്ഞു. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നതാണ്വർത്തമാന കാലസന്ധികളിലെ ഇന്നുകളിൽ മാനവ രാശിയുടെ  മുന്നിലുള്ള ഏറ്റവും പ്രസക്തമായ ചോദ്യം. എങ്കിലും രണ്ട് സഹസ്രാബ്ദങ്ങളുടെ സജീവ സാന്നിധ്യമായി തെളിഞ്ഞു കത്തിനിന്ന ആ മഹാ വെളിച്ചംഅണയാതെ കാത്തു വയ്ക്കുവാൻ മാനവ രാശിയുടെ ഇന്നുള്ള അവശേഷിപ്പുകളായ നമ്മൾക്ക് ബാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സമാഗതമാവുന്ന ക്രിസ്മസ് അനുസ്മരണങ്ങൾക്ക് ആശംസകൾ !

” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു. – അഡ്വ ചാർളി പോൾ

കൊച്ചി : കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച ” അമൂല്യം ജീവിതം – അരുത് ലഹരി” എന്ന ഗ്രന്ഥം കെ.സി ബി സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കെ സി ബി സി മദ്യ വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് പിതാവിന് നല്കി പ്രകാശനം ചെയ്തു. കെ സി ബി സി സംസ്ഥാന തല ലഹരി വിരുദ്ധ […]

സിൻഡാല: സൗദി ഒരുക്കുന്ന ആഡംബര ദ്വീപ് 2024ൽ

റിയാദ് ∙ സൗദിയുടെ സ്വപ്ന നഗരിയായ നിയോമിൽ 8.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സിൻഡാല എന്ന പേരിൽ ആഡംബര ദ്വീപ് ഒരുങ്ങുന്നു. അത്യാധുനിക യോട്ടുകളും അപാർട്ട്മെന്റുകളും അടങ്ങിയ സിൻഡാല വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333 ആഡംബര അപാർട്ട്‌മെന്റ്, ബീച്ച് ക്ലബ്, യോട്ട് ക്ലബ്, അത്യാധുനിക ഗോൾഫ് കോഴ്സ് എന്നിവ ഉണ്ടാകും. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായി […]

ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്റിറ്റിക്ക് 490 രൂപ; 6 ലക്ഷം ഇന്ത്യക്കാരുടെ ഡേറ്റ വിറ്റതായി റിപ്പോർട്ട്

ബെംഗളൂരു∙ ആഗോളതലത്തിൽ ഏകദേശം 50 ലക്ഷം ആളുകളുടെ ഡേറ്റ ബോട്ട് മാർക്കറ്റിൽ വിറ്റതായി റിപ്പോർട്ട്. ഇതിൽ 600,000 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ലോകത്തെ ഏറ്റവും വലിയ വിപിഎന്‍ സേവന ദാതാക്കളിൽ പെടുന്ന നോര്‍ഡ് വിപിഎന്‍ ആണ് കണക്കുകൾ പുറത്തുവിട്ടത്. ഹാക്കർമാർ മാൽവെയർ ഉപയോഗിച്ച് ഇരകളുടെ ഉപകരണങ്ങളിൽനിന്നു ഡേറ്റ മോഷ്ടിച്ച് ബോട്ട് മാർക്കറ്റിൽ വിൽക്കുകയായിരുന്നു. ലിത്വാനിയയിലെ നോർഡ് സെക്യൂരിറ്റിക്ക് കീഴിലുള്ള നോര്‍ഡ് വിപിഎന്റെ പഠനമനുസരിച്ച്, മോഷ്ടിച്ച ഡേറ്റയിൽ ഉപഭോക്തൃ ലോഗിനുകൾ, കുക്കീസ്, ഡിജിറ്റൽ ഫിംഗർപ്രിന്റുകൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് വിവരങ്ങൾ […]

പാർട്ടി പദവിയിൽനിന്ന് ഇമ്രാനെ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ

ഇസ്‌ലാമാബാദ് ∙ സമ്മാന‌ക്കേസിൽ അയോഗ്യനാക്കപ്പെട്ടതോടെ, പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) മേധാവി സ്ഥാനത്തുനിന്ന് ഇമ്രാൻ ഖാനെ നീക്കം ചെയ്യാൻ പാക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നടപടികളാരംഭിച്ചു. കേസ് ഈ മാസം 13നു വാദത്തിനു വച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയായിരുന്നപ്പോൾ വിദേശത്തുനിന്നു സമ്മാനമായി ലഭിച്ച ആഡംബരവസ്തുക്കൾ സ്വന്തമാക്കുന്നതിന് തെറ്റായ വിവരങ്ങളും വ്യാജസത്യവാങ്മൂലവും നൽകിയെന്നാരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാനെ അയോഗ്യനാക്കിയായിരുന്നു. 5 വർഷത്തേക്കാണു വിലക്ക്. പാക്ക് നിയമപ്രകാരം സർക്കാർ പദവിയിലിരിക്കേ ലഭിക്കുന്ന സമ്മാനങ്ങൾ ഖജനാവിൽ നിക്ഷേപിക്കണം. പിന്നീട് ഇതു നിശ്ചിത […]

ജർമനിയിൽ സായുധ അട്ടിമറി നീക്കം: വ്യാപക റെയ്ഡ്, 25 പേർ അറസ്റ്റിൽ

ബർലിൻ ∙ സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷ സംഘങ്ങൾ ഒരുങ്ങുന്നുവെന്ന സംശയത്തിൽ ജർമനിയിൽ വ്യാപക പൊലീസ് റെയ്ഡ്. 25 പേരെ പിടികൂടി. ഇവരിൽ ഒരു റഷ്യക്കാരൻ അടക്കം 3 വിദേശികളുമുണ്ട്. മറ്റ് 27 പേർക്കെതിരെ അന്വേഷണം തുടങ്ങി. രാജ്യത്തെ 16 ൽ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങൾ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണു റെയ്ഡ് ചെയ്തത്. ഭീകരവിരുദ്ധ നടപടിയെന്നാണു റെയ്ഡിനെ നിയമ മന്ത്രി മാർകോ ബുഷ്മാൻ വിശേഷിപ്പിച്ചത്. സേനാ ബാരക്കുകളിലും പരിശോധന നടന്നു. ഓസ്ട്രിയ, ഇറ്റലി എന്നീ […]