LIMA WORLD LIBRARY

ഉറങ്ങിക്കോളൂ,സ്വസ്ഥമായി – രാജന്‍ സി എച്ച്

എന്‍റെ രണ്ടു കണ്ണുകള്‍ കൊണ്ടും കണ്ടതാണ്, വിശ്വസിക്കണം സാര്‍, അന്ധന്‍ പറഞ്ഞു. എന്‍റെ രണ്ടു കാതുകളിലും മുഴങ്ങിയതാണ്, വിശ്വസിക്കണം സാര്‍, ബധിരന്‍ പറഞ്ഞു. അവര്‍ രണ്ടു പേരും പറയുന്നത് സത്യമാണ്, വിശ്വസിക്കണം സാര്‍, മൂകന്‍ ആംഗ്യം കാട്ടി. എന്നാല്‍ ഇവര്‍ പറയുന്നതൊന്നും സംഭവിച്ചിട്ടില്ലെന്നും വെറും ഭാവന മാത്രമാണെന്നും ഒരു വൈകല്യവുമില്ലാത്ത സാക്ഷി പറഞ്ഞു. അന്ധനും ബധിരനും മൂകനുമായ സാക്ഷികള്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ പറയുകയോ ഉണ്ടായില്ലെന്നും മാനസികമായ അവരുടെ വൈകല്യമാണ് യാഥാര്‍ഥ്യമെന്നും ഒരു ലഹളയും എവിടെയും സംഭവിച്ചിട്ടില്ലെന്നും […]

യുഎസിൽ ജോലി പോയ എച്ച്1ബി വീസക്കാർക്ക് മറ്റു സാധ്യതകൾ തേടാം

വാഷിങ്ടൻ ∙ എച്ച്1ബി വീസയിൽ യുഎസിലെത്തിയവർ നിലവിൽ തൊഴിൽരഹിതരായിട്ടുണ്ടെങ്കിൽ മറ്റു സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ഡയറക്ടർ ഉർ എം ജദുവ് നിർദേശിച്ചു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളിൽനിന്നു പിരിച്ചുവിട്ട ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചാണ് ഡയറക്ടർ ഈ നിർദേശം നൽകിയത്. ഇനിയെന്തെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തവരായിരിക്കും പലരും. പക്ഷേ, ഒട്ടേറെ സാധ്യതകൾ മുന്നിലുണ്ട്. ജോലി പോയതിനാൽ 60 ദിവസത്തിനകം നാട്ടിലേക്കു മടങ്ങണമെന്നു തെറ്റിദ്ധരിച്ച് യുഎസ് വിടുന്നതിനു പകരം മറ്റു സാധ്യതകൾ അന്വേഷിക്കണമെന്നും […]

മെക്സിക്കോയിൽ കുടിയേറ്റക്കാരുടെ താമസസ്ഥലത്ത് തീപിടിത്തം; 39 മരണം

മെക്സിക്കോ സിറ്റി ∙ മെക്സിക്കോ – യുഎസ് അതിർത്തിയിലെ സ്യുദാദ് വാരസ് നഗരത്തിലെ കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 39 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റു. മധ്യ, ദക്ഷിണ അമേരിക്കയിൽ നിന്നുള്ള 68 പേരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് മെക്സിക്കൻ സർക്കാരിന്റെ നാഷനൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പൊതു അതിർത്തി കടക്കാനെത്തുന്ന ആയിരക്കണക്കിനാളുകളെ കൈകാര്യം ചെയ്യുന്നതിൽ വിഷമിക്കുകയാണ് യുഎസും മെക്സിക്കോയും. English Summary : Fire at migrant facility in Mexico’s Ciudad Juarez

നെതന്യാഹ്യു മുട്ടുമടക്കി; ഇസ്രയേൽ ശാന്തമാകുന്നു

ടെൽ അവീവ് ∙ ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള വിവാദ ബിൽ മരവിപ്പിച്ചതോടെ ഇസ്രയേൽ ശാന്തമാകുന്നു. തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷൻ പണിമുടക്ക് പിൻവലിച്ചതോടെ രാജ്യം സാധാരണ നിലയിലേക്കു മടങ്ങുന്നു. വിവാദ ബിൽ സംബന്ധിച്ച് കൂടുതൽ കൂടിയാലോചനയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹ്യു അറിയിച്ചതോടെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ചർച്ചകളിൽ സജീവമായി. ബിൽ മരവിപ്പിച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് നെതന്യാഹു. ഏപ്രിൽ 30ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ലിന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നടപടികളുമായി മുന്നോട്ടുപോയാൽ സമരം പുനരാരംഭിക്കുമെന്ന് […]

പുതിയ ആണവായുധ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

സോൾ ∙ ദക്ഷിണ കൊറിയയുമായി ചേർന്നുള്ള സൈനികാഭ്യാസത്തിനായി യുഎസ് വിമാനവാഹിനി കപ്പൽ ബുസാനിലെ നാവികത്താവളത്തിൽ എത്തിയതിനു തൊട്ടു പിന്നാലെ ഉത്തര കൊറിയ പുതിയ ആണവായുധങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ചെറുതും എന്നാൽ അതീവ വിനാശകരവുമായതും യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈലുകളിൽ പോർമുനകളായി ഉപയോഗിക്കാവുന്നതുമായ ആയുധങ്ങളുടെ ചിത്രങ്ങളാണിവ. രാജ്യത്തിന്റെ ആയുധശേഖരം വിപുലമാക്കാൻ ഇത്തരം കൂടുതൽ ആണവായുധങ്ങൾ നിർമിക്കുമെന്നും ഔദ്യോഗിക കെസിഎൻഎ മാധ്യമ ഏജൻസി അറിയിച്ചു. ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ ആണവായുധ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇവ പരിശോധിക്കുന്നതിന്റെ […]

‘ഹോട്ടൽ റുവാണ്ട’ നായകന് ഒടുവിൽ ജയിൽ മോചനം; വഴിതെളിച്ചത് ഖത്തറിന്റെ മധ്യസ്ഥത

ദോഹ ∙ ഹോട്ടൽ റുവാണ്ട എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിനു പ്രചോദനമായ മനുഷ്യാവകാശ പ്രവർത്തകൻ പോൾ റസെസബാഗിനയ്ക്ക് (68) ഖത്തറിന്റെ മധ്യസ്ഥതയെ തുടർന്ന് ജയിൽ മോചനം. തീവ്രവാദബന്ധം ആരോപിച്ച് റുവാണ്ടൻ സർക്കാർ 2020 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന് 25 വർഷം തടവാണു വിധിച്ചിരുന്നത്. വെള്ളിയാഴ്ച മോചന നടപടികൾ പൂർത്തിയായതിനെ തുടർന്ന് തിങ്കളാഴ്ച ഖത്തറിലെത്തിയ റസെസബാഗിന, ഉടൻ യുഎസിൽ കുടുംബത്തിനടുത്തേക്കു തിരിക്കും. WORLDപുതിയ ആണവായുധ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ റുവാണ്ടയിലെ ഹോട്ടൽ മാനേജരായിരുന്നു അദ്ദേഹം. 1994 […]