പുതിയ ആണവായുധ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

Facebook
Twitter
WhatsApp
Email

സോൾ ∙ ദക്ഷിണ കൊറിയയുമായി ചേർന്നുള്ള സൈനികാഭ്യാസത്തിനായി യുഎസ് വിമാനവാഹിനി കപ്പൽ ബുസാനിലെ നാവികത്താവളത്തിൽ എത്തിയതിനു തൊട്ടു പിന്നാലെ ഉത്തര കൊറിയ പുതിയ ആണവായുധങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ചെറുതും എന്നാൽ അതീവ വിനാശകരവുമായതും യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈലുകളിൽ പോർമുനകളായി ഉപയോഗിക്കാവുന്നതുമായ ആയുധങ്ങളുടെ ചിത്രങ്ങളാണിവ. രാജ്യത്തിന്റെ ആയുധശേഖരം വിപുലമാക്കാൻ ഇത്തരം കൂടുതൽ ആണവായുധങ്ങൾ നിർമിക്കുമെന്നും ഔദ്യോഗിക കെസിഎൻഎ മാധ്യമ ഏജൻസി അറിയിച്ചു. ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ ആണവായുധ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇവ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

English Summary : North Korea unveils new nuclear warheads as US air carrier arrives in South

About The Author

Leave a Reply

Your email address will not be published. Required fields are marked *