LIMA WORLD LIBRARY

മുതിർന്ന പൗരന്മാരുടെ ഇളവ് ഒഴിവാക്കി; റെയിൽവേയ്ക്ക് അധികലാഭം 2,242 കോടി!

ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേയ്ക്കു ശതകോടികളുടെ അധിക വരുമാനം. 2022–23 സാമ്പത്തിക വർഷത്തിൽ 2,242 കോടി രൂപയാണ് ഈയിനത്തിൽ റെയിൽവേയ്ക്ക് ലാഭമെന്നു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തിലാണു ടിക്കറ്റ് നിരക്കിളവ് പിൻവലിച്ചത്. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഏട്ടു കോടിയോളം മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിച്ചില്ലെന്നു മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ റെയിൽവേ പറയുന്നു. 4.6 കോടി […]

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലും 40–50 കി.മീ വേഗത്തിലുള്ള കാറ്റുമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത മേയ്‌ 6 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദമായി ശക്തി […]

ചാൾസ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ ഭാഗം വായിക്കും

ലണ്ടൻ ∙ പരമ്പരാഗത ചടങ്ങുകളുടെ ആത്മാവു നിലനിർത്തിക്കൊണ്ടുള്ള സവിശേഷ പുതുമകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. വരുന്ന ശനിയാഴ്ച നടക്കുന്ന കിരീടധാരണച്ചടങ്ങു തത്സമയം കാണുന്ന ലക്ഷക്കണക്കിനാളുകൾ ഒത്തൊരുമിച്ച് കൂറുപ്രഖ്യാപനം നടത്തുന്നതുൾപ്പെടെ പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തുള്ള കാര്യപരിപാടിയാണ് കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടത്. രാജകീയ ചടങ്ങിൽ ഭരണകൂട മേധാവിക്കും പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് കിങ് ജയിംസ് ബൈബിൾ ഭാഗം വായിക്കും. കിരീടധാരണച്ചടങ്ങു ക്രിസ്തീയ വിശ്വാസപ്രകാരമെങ്കിലും […]

ചെറിയ കഥ – മുതുകുളം സുനിൽ – മെംബർ കുറുപ്പിന്റെ @ഉറപ്പ്

ചന്ദ്രശേഖരകുറുപ്പ് നാട്ടുകാരുടെ “മെംമ്പർ കുറുപ്പാ”ണ്. ചാറ്റിയിൽ കുടുംബത്തിലെ കാരണവർ സദാശിവകുറുപ്പ് മരിച്ചപ്പോൾ മൂത്ത നാലു മക്കളും പെൺകുട്ടികൾ ആയിരുന്നതിനാൽ അഞ്ചാമനായ മകൻ ചന്ദ്രശേഖരകുറുപ്പിനെ ചാറ്റിയിൽ കുടുംബട്രസ്റ്റ്‌ മെംമ്പറായി തിരഞ്ഞെടുത്തു. അന്ന് പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന 17 കാരനായ ചന്ദ്രശേഖരകുറുപ്പ് അങ്ങനെ നാട്ടുകാർക്ക് “മെംമ്പർ കുറുപ്പാ”യി. ഡിഗ്രി പഠിത്തം കഴിഞ്ഞപ്പോൾ അമ്മയുടെ നിർബന്ധം കാരണം മെംബർ കുറുപ്പ് വേദപഠനത്തിനായി പോയി. മൂലമന്ത്രവും, പൂജാധി കർമങ്ങളും അഭ്യസിച്ച് ഉപനയനം നടത്തി പൂണൂൽ ധരിച്ചു വന്ന മെംബർ കുറുപ്പിനെ നാട്ടുകാർ ഹാരാർപ്പണം നടത്തി […]

കാലത്തിന്റെ എഴുത്തകങ്ങള്‍- ആമുഖം (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

ആമുഖം മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ്     ശ്രീ. കാരൂര്‍സോമന്‍. കാലം കടഞ്ഞെടുത്ത സര്‍ഗാത്മകവ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂരിന്റെ കൃതികള്‍.  അത് ഒരേകാലം ജീവിതത്തിലേക്കും അനുഭവരാശിയിലേക്കും തുറന്നുകിടക്കുന്നു. എഴുത്ത് ആനന്ദോപാസനയായിക്കാണുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. അത് ജീവിതാവബോധം സൃഷ്ടിച്ച പാരുഷ്യത്തിന്റെ പകര്‍ന്നാട്ടമാണ്. അവിടെ സംസ്‌കൃതിയുടെ ജാഗ്രതയും സ്വത്വാവബോധത്തിന്റെ മഹാമനസ്‌കതയുമുണ്ട്. അതില്‍ ജീവിതത്തിന്റെ സ്പന്ദനവും അത്യുദാത്തമായ ഭാവനയുടെ സൗന്ദര്യാനുഭൂതിയുമുണ്ട്.  സമകാലിക മനസിന്റെ വിചാരക്ഷോഭം പലപ്പോഴും കാരൂര്‍ കൃതികളില്‍ വജ്രമൂര്‍ച്ചയോടെ പ്രത്യക്ഷ്‌പ്പെടുന്നുണ്ട്. ഇങ്ങനെ എല്ലാ ക്കാലത്തിന്റെയും സക്രിയ സാഹിത്യ […]

ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈനിൽ ഉടൻ ആരംഭിക്കുന്നു സാഹിത്യ രംഗത്തെ ബഹുമുഖ പ്രതിഭ ശ്രീ. കാരൂർ സോമന്റെ രച നകളെപറ്റിയുള്ള ആധികാരിക പഠനഗ്രന്ഥം “കാലത്തിന്റെ എഴുത്തകങ്ങൾ”

“പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് കാരൂർ സോമൻ എന്ന  സാഹിത്യപ്രതിഭയുടെ വിത്യസ്തങ്ങളായ   വിശിഷ്ടകൃതികളെപ്പറ്റി ഒരു പഠനഗ്രന്ഥം പുറത്തുവരുന്നത്. കാലത്തിന്റെ അനുഭവ രാശികളിലൂടെ ഒഴുകിപ്പരന്ന എഴുത്തിന്റെ സൗന്ദര്യബോധത്തെ ആധികാരികമായി പഠനവിധേയമാക്കുന്ന വിധം   ഡോ.മുഞ്ഞിനാട്  പത്മകുമാറിന്റെ നീണ്ട നാളത്തെ പരിശ്രമഫലമായി പുറത്തുവന്ന പഠന ഗ്രന്ഥമാണ് “കാലത്തിന്റെ എഴുത്തകങ്ങൾ”. ഈ കൃതി ദേശകാലഭേദമെന്യ  മലയാള സാഹിത്യ പഠന രംഗത്ത് അടയാളപ്പെടുത്തേണ്ടത് തന്നെയാണ്.  എഴുത്തു് ഫാഷനായി കാണുന്നവർക്കും ഈ കൃതി ഏറെ പ്രയോജനം ചെയ്യും. ഇത്  പ്രസിദ്ധികരിച്ചിരിക്കുന്നത് ബുക്ക് ക്രോസ്സ് […]

ജനാധിപത്യത്തെ നോക്കുകുത്തികളാക്കുന്നവര്‍..- കാരൂര്‍ സോമന്‍, ലണ്ടന്‍

സന്ധ്യാപ്രകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെപോലെയാണ് ബ്രിട്ടനിലെ ജനാധിപത്യം എന്തെന്ന് ലോകത്തെ പഠിപ്പിക്കുന്നത്.  കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിന് കാറിന്റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇടാഞ്ഞതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തി. ലോക ജനത സന്തോഷം നിറഞ്ഞ മിഴികളോടെയാണ് ആ കാഴ്ച്ച കണ്ടത്. ജനാധിപത്യത്തിന്റ മറവില്‍ ഏകാധിപതികള്‍ ഭരിക്കുന്ന നാട്ടിലെങ്കില്‍ പോലീസ് സല്യൂട്ട് ചെയ്യും. കാരണം സ്റ്റാലിനെപ്പോലുള്ള ഏകാധിപതികളെ പോലീസ് ഭയക്കുന്നു.    ഇതിന് മുന്‍പും ഒരു ബ്രിട്ടീഷ്   എം.പി. തന്റെ പൂന്തോട്ടത്തിലെ […]

കുഞ്ഞന്നാമ്മയുടെ സ്വാതന്ത്ര്യസമരം – ജോൺ കുറിഞ്ഞിരപ്പള്ളി.

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും  സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ  കഴിഞ്ഞിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നും പ്രചോദനം കിട്ടിയിട്ടാണോ എന്ന് പറയാൻ കഴിയില്ല കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം  എന്ന ആഗ്രഹം ഉദിക്കുന്നത്. പാലായിൽ   ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ  തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്. “മലബാറിന് പോയാൽ സുഖമായി ജീവിക്കാം “. എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ  പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു. കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു […]